ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ അശ്ലീല ആപ്പില്‍; ഭര്‍ത്താവ് പിടിയില്‍

Advertisement

ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് പിടിയില്‍. തൃശ്ശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്.
രണ്ടര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും യുവതിയെ ശാരീരിക- മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. യുവതിയെ മദ്യപിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും പരാതിയുണ്ട്. വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാന്‍ യുവതി ഇതൊന്നും സ്വന്തം വീട്ടില്‍ പറഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
അതിനിടെയാണ് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ അശ്ലീല ആപ്പില്‍ പ്രചരിപ്പിച്ചത്. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇയാളുടെ ഫോണ്‍ പോലീസ് പരിശോധിച്ചു. എസ്‌ഐ ടി.സി. അനുരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Advertisement