അമ്മയുടെ ഉദരത്തിൽ ഒരു ദിവസം കൂടുതൽ ഞാൻ താമസിച്ചു: കുറിപ്പുമായി ടൊവിനോ

Advertisement

അമ്മയുടെ പിറന്നാൾ ദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി ടൊവിനോ തോമസ്. തന്നിലെ അനുകമ്പയുടെയും സ്നേഹത്തിന്റെയും നന്മയുടെയും പ്രഭവസ്ഥാനം അമ്മയാണെന്ന് ടൊവിനോ പറയുന്നു. അമ്മ ഷീലയുടെ മനോഹരമായ ചിത്രവും കുറിപ്പിനൊപ്പം ടൊവിനോ പങ്കവയ്ക്കുന്നു.

‘‘രാജ്യാന്തര മാതൃദിനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഇന്നാണ് ഞാൻ മാതൃദിനം ആഘോഷിക്കുന്നത്. എന്റെ അമ്മ ആരാണെന്നുള്ളത് നിങ്ങൾക്ക് ഈ ഫോട്ടോയിൽ കാണാൻ കഴിയും. എന്നിൽ നിങ്ങൾക്ക് സ്നേഹത്തിന്റെയും അനുകമ്പയുടെയും കരുതലിന്റെയും നന്മയുടെയും എന്തെങ്കിലും അംശം കാണാൻ കഴിയുന്നുണ്ടെങ്കിൽ അതിന്റെ ഉറവിടം എന്റെ അമ്മയാണ്. അമ്മയോടൊപ്പം കുറച്ചു സമയം കൂടി ചെലവഴിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. അമ്മയുടെ ഗർഭപാത്രത്തിൽ ഞാൻ ഒരു ദിവസം കൂടുതൽ താമസിച്ചിരുന്നു, അത് എല്ലായ്‌പ്പോഴും അങ്ങനെയാണ്. ജന്മദിനാശംസകൾ അമ്മ.’’–ടൊവിനോ കുറിച്ചു.

ഇരിങ്ങാലക്കുട സ്വദേശി അഡ്വ. ഇല്ലിക്കൽ തോമസിന്റെയും ഷീല തോമസിന്റെയും ഇളയ മകനാണ് ടൊവിനോ. ടിങ്സ്റ്റൺ തോമസ്, ധന്യ തോമസ് എന്നിവരാണ് സഹോദരങ്ങൾ. 2014ലായിരുന്നു ടൊവിനോയുടെ വിവാഹം. ലിഡിയയാണ് ഭാര്യ. തഹാൻ, ഇസ എന്നിവരാണ് മക്കൾ.

Advertisement