പതാരം എസ്.എം .എച്ച്.എസ്സ്.എസ്സിൽ ദശ ദിന വാർഷിക ക്യാമ്പൊരുക്കി എൻ.സി.സി.

ശാസ്താംകോട്ട: ശൂരനാട് തെക്ക് പതാരം എസ്.എം.എച്ച്.എസ്.എസ്സിൽ എൻ.സി.സിയുടെ ദശദിന പരിശീലന ക്യാമ്പ് ആരംഭിച്ചു.ത്രി കേരള ഗേൾസ് ബറ്റാലിയൻ കൊല്ലം ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടക്കുന്നത്.

കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ക്കൂൾ – കോളേജ് എൻ.സി.സി കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഡൽഹിയിൽ നടക്കുന്ന തൽസേന ക്യാമ്പിലേക്ക് കേഡേറ്റുകളെ തിരഞ്ഞെടുക്കുന്നത് ക്യാമ്പ് ലക്ഷ്യമിടുന്നുണ്ട്. കേഡറ്റുകളിൽ നേതൃപാടവം, സഹവർത്തിത്ത്വം, തുടങ്ങിയ ഗുണങ്ങൾ വളർത്തുന്നതിന് ക്യാമ്പ് സഹായകമാകുന്നുണ്ട്.

പതാരത്ത് കാട് മൂടി ജലസേചനം നിലച്ചു പോയ കനാൽ എട്ടു കിലോമീറ്ററോളമാണ് ക്യാംപിൻ്റെ ഭാഗമായി വൃത്തിയാക്കിയത്.രാവിലെ അഞ്ചു മുതലാണ് ക്യാംപിൽ പരിശീലനം ആരംഭിക്കുന്നത്. ഫിസിക്കൽ ട്രെയിനിംഗോടെ ആരംഭിക്കുന്ന ക്യാമ്പിൽ തുടർന്ന് ഡ്രിൽ, റൈഫിൾ പരിശീലനം തുടങ്ങി ആർമിയിലെ ഉന്നതോദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നിരവധി ട്രെയിനിംഗുകളാണ് നടക്കുന്നത്. 24, 25 തീയതികളിൽ പ്രത്യേക പരിശീലനങ്ങൾ നടക്കും. ക്യാമ്പ് 29ന് സമാപിയ്ക്കും.ഗേൾസ് ബറ്റാലിയനൊപ്പം ബോയ്സ് ബറ്റാലിയനിലെ കേഡറ്റുകളും ക്യാമ്പിൻ്റെ ഭാഗമാകുന്നുണ്ട്.

Advertisement