ലേഡീസ് ഹോസ്റ്റലിനു മുന്നിൽ നഗ്നത പ്രദർശനം,പിടിച്ചപ്പോള്‍ ഏയ് ഓട്ടോ

തിരുവനന്തപുരം. ലേഡീസ് ഹോസ്റ്റലിനു മുന്നിൽ നഗ്നത പ്രദർശനം. പാടുപെട്ട് ആളെ പോലീസ് പിടികൂടി. പിടിച്ചപ്പോള്‍ ആള്‍ പരിചിതനായ ഓട്ടോ ഡ്രൈവര്‍

കോട്ടൺ ഹിൽ സ്‌കൂളിന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിനു മുന്നിലായിരുന്നു നഗ്നത പ്രദർശനം.നഗരത്തിലെ ഓട്ടോ ഡ്രൈവർ മുത്തുരാജാണ് നഗ്നത പ്രദർശനം നടത്തിയത്.
ഇയാളെ മ്യൂസിയം പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.മദ്യ ലഹരിയിൽ ആയിരുന്നുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.മുത്തുരാജ് സ്ഥിരം ഇത്തരം കാര്യങ്ങൾ ചെയ്യുന്ന ആളാണോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലുകള്‍ക്കു മുന്നില്‍ നഗ്നതാപ്രദര്‍ശം അരനൂറ്റാണ്ടെങ്കിലും പഴക്കമുള്ള അക്രമമാണ് (പ്രസിദ്ധ സാഹിത്യ വിമര്‍ശകന്‍ എം കൃഷ്ണന്‍നായര്‍ ടോര്‍ച്ച് വല്യപ്പന്‍ എന്ന പേരില്‍ ഇത്തരക്കാരെപ്പറ്റി പറഞ്ഞിട്ടുണ്ട്). മതിലില്‍ കയറി നിന്ന് തുണി പൊക്കി തലവഴി ഇടുന്നതാണ് പതിവുകലാപരിപാടി. സാംമ്പന്‍ എന്നാണത്രേ ഇവര്‍ അറിയപ്പെടുന്നത്. ഇത്തരക്കാരെ കൃത്യമായി പൊലീസിനു കിട്ടാറുണ്ടെങ്കിലും ചില്ലറപെറ്റിയില്‍ ഇവര്‍ ഊരിപ്പോരാറാണ് പതിവ്.

Advertisement