എൻജിനീയറിങ് കോളേജിലെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിനുള്ളിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം. ശ്രീകാര്യം ഗവർമെൻറ് എൻജിനീയറിങ് കോളേജിലെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം സ്വദേശി ഷംസുദ്ദീനാണ് മരിച്ചത്.
എഞ്ചിനീയറിംഗ് കോളേജിലെ ഈവനിംഗ് ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു ഷംസുദ്ദീൻ.
ചാക്ക ഐ.ടിഐയിലെ ജീവനക്കാരനുമാണ്.
ഇന്നലെയും ഷംസുദ്ധീൻ ക്‌ളാസിൽ എത്തിയിരുന്നുവെന്നു സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്.സംഭവത്തിൽ ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisement