കരുനാഗപ്പള്ളി നഗര പരിധിയിൽ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു

Advertisement

കരുനാഗപ്പള്ളി.കരുനാഗപ്പള്ളി കേശവപുരത്ത് സ്മശാനത്തിനു സമീപമുള്ള പ്ലാസ്റ്റിക്ക് മാലിന്യകേന്ദ്രത്തിൽ ഇന്നു രാവിലെ തീപിടിച്ചു. ഹരിത കർമ്മ സേനസംഭരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ

ക്ലീൻ കേരള കമ്പനി കൊണ്ടുപോയതിനു ശേഷം ഉണ്ടായിരുന്ന നൂറോളം ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും, ഷെഡും പൂർണ്ണമായി കത്തി നശിച്ചു.രാവിലെ 9.30 ഓടു കൂടി ജീവനക്കാരാണ് തീ കണ്ടത്.കരുനാഗപ്പള്ളിയിൽ നിന്നും രണ്ടും, ചവറ, ശാസ്താംകോട്ടയിൽ നിന്നും ഒരോന്നു വീതം ഫയർഎഞ്ചിനുകൾ ചേർന്നാണ് 12.30 ഓടു കൂടിതീ അണച്ചത്.

റോഡിന് വീതി കുറവായതിനാൽ ഫയർ എഞ്ചിൻ എത്താൻ താമസം നേരിട്ടു.

മാലിന്യം കത്തിയതിനു പിന്നിൽ അട്ടിമറി സാധ്യത ഉള്ളതായി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ആരോപിച്ചു. പോലീസിൽ പരാതി നൽകിയതായി ചെയർമാൻ പറഞ്ഞു.

Advertisement