പവൻ കല്യാണിന്റെ വില്ലനായി വിളിച്ചു മമ്മൂട്ടിയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമം; അല്ലു അർജുന്റെ പിതാവിനോട് അന്ന് മമ്മൂക്ക ചോദിച്ച മാസ്സ് ചോദ്യം: പിന്നീട് നടന്നത്

Advertisement

തെലുങ്ക് ചലച്ചിത്ര വ്യവസായത്തിലെ ചലച്ചിത്ര നിർമ്മാതാവും വിതരണക്കാരനുമാണ് അല്ലു അരവിന്ദ്. തന്റെ പ്രൊഡക്ഷൻ ബാനറായ ഗീത ആർട്‌സിന്റെ കീഴിലാണ് അദ്ദേഹം ചിത്രങ്ങൾ നിർമ്മിക്കുന്നത്. ഇപ്പോൾ മെഗാ നിർമ്മാതാവ് അല്ലു അരവിന്ദ് മോളിവുഡ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പിരീഡ് ഡ്രാമയായ മാമാങ്കത്തിന്റെ തെലുങ്ക് പതിപ്പ് പുറത്തിറക്കിയിരുന്നു. ആ സമയത് മാമാങ്കത്തിന്റെ നിർമ്മാതാക്കൾ ഹൈദരാബാദിൽ ഒരു പത്രസമ്മേളനം സംഘടിപ്പിച്ചു, പരിപാടിയിൽ പങ്കെടുത്ത അല്ലു അരവിന്ദ് പത്ത് വർഷം മുമ്പ് നടന്ന ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി.
10 വർഷം മുമ്പ് താൻ മോളിവുഡ് മെഗാ സ്റ്റാർ മമ്മൂട്ടിയെ വിളിച്ച് തെലുങ്ക് സൂപ്പർ സ്റ്റാർ പവൻ കല്യാൺ നായകനാകുന്ന ഒരു സിനിമയിൽ പ്രധാന പ്രതിനായകനായി അഭിനയിക്കാൻ അഭ്യർത്ഥിച്ചിരുന്നുവെന്ന് മുതിർന്ന നിർമ്മാതാവ് അല്ലു അരവിന്ദ് പറഞ്ഞു. “മെഗാസ്റ്റാർ ചിരഞ്ജീവിയോട് ഇതേ കാര്യം ചോദിക്കാമോ” എന്ന് മമ്മൂട്ടി തന്നോട് അന്ന് ചോദിച്ചതായി അല്ലു അരവിന്ദ് പറയുന്നു. തുടർന്ന് താൻ മമ്മൂട്ടിയോട് മാപ്പ് പറഞ്ഞെന്നും അല്ലു അരവിന്ദ് കൂട്ടിച്ചേർത്തു
പ്രസ് മീറ്റിൽ അല്ലു അരവിന്ദ് പറഞ്ഞു,അദ്ദേഹത്തിന്റെ വാക്കുകളിലൂടെ “മെഗാസ്റ്റാർ ചിരഞ്ജീവിയോട് സിനിമയിൽ വില്ലനായി അഭിനയിക്കാൻ ഞാൻ ആവശ്യപ്പെടുമോ എന്ന് മമ്മൂട്ടി എന്നോട് ചോദിച്ചു. ഞാൻ ഇല്ല എന്ന് മറുപടി പറഞ്ഞു. എന്നിട്ട് ഉറക്കെ ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു, പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന് അതേ വേഷം നൽകാൻ കഴിയുക എന്ന് ചോദിക്കുകയും എന്റെ സിനിമ നിരസിക്കുകയും ചെയ്തു. മമ്മൂട്ടി ചിത്രം മാമാങ്കം അവതരിപ്പിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.എന്നും അന്ന് അല്ലു അരവിന്ദ് പറഞ്ഞു.
പ്രമുഖ തെന്നിന്ത്യൻ സൂപ്പർ സ്റ്റാറും മലയാളികളുടെ സ്വൊന്തം മല്ലു അർജുനായ അല്ലു അർജുന്റെ പിതാവാണ് അല്ലു അരവിന്ദ്. അതെ പോലെ തന്നെ നടൻ ചിരഞ്ജീവിയുടെ അളിയനുമാണ് അദ്ദേഹം.

Advertisement