വനിതാ പ്രവർത്തകയുടെ പരാതി, യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കെപിസിസി നടപടി

തിരുവനന്തപുരം.അപമര്യാദയായി പെരുമാറിയെന്ന വനിതാ പ്രവർത്തകയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കെപിസിസി നടപടി. യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന വിവേക് ആർ ചന്ദ്രനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

പാലക്കാട് നടന്ന ചിന്തൻ ശിബിരത്തിൽ മോശമായി പെരുമാറിയെന്ന വനിതാ പ്രവർത്തകയുടെ പരാതിയിൽ യൂത്ത് കോൺഗ്രസിൽ നിന്ന് വിവേകിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. വനിതാ നേതാവിന്റെ തുടർ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവേകിനെതിരെ കെപിസിസിയും നടപടി സ്വീകരിച്ചിരിക്കുന്നത്.

Advertisement