നയന സൂര്യയുടെ മരണം, ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം.യുവസംവിധായക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടപടികൾ ആരംഭിച്ചു.നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ ഇന്ന് പരിശോധന നടത്തി.അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള ക്രൈം ബ്രാഞ്ച്
ബ്രാഞ്ച് SP മധുസൂദനന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറയിലെ വീട്ടിലായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആദ്യ പരിശോധന.
വീടിന്റെ ഘടനയും നയന മരിച്ചു കിടന്ന മുറിയും നേരിൽ കാണാനാണ് സംഘമെത്തിയത്. നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറി അകത്തു നിന്ന് കുറ്റി ഇട്ടിരുന്നോ എന്ന കാര്യത്തിൽ വ്യക്തത തേടുകയാണ് ക്രൈം ബ്രാഞ്ചിന്റെ ആദ്യ ലക്ഷ്യം. കേസ് പുന പരിശോധിച്ച DCRB അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ.ദിനിൽ
മുറി അകത്തു നിന്ന് പൂട്ടുയിരുന്നില്ല എന്ന റിപ്പോർട്ടാണ് നൽകിയത്.മുൻവാതിൽ തുറക്കാതെ മുറിയിലേക്ക് കടക്കാനുള്ള
ബാൽക്കണിയും അന്വേഷണ സംഘം പരിശോധിച്ചു.സംഭവം നടന്നു നാലു വർഷം കഴിഞ്ഞതിനാൽ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് തെളിവു ശേഖരണം പ്രതീക്ഷിക്കുന്നില്ല.
അടുത്ത ഘട്ടമായി മൊഴി എടുക്കൽ പൂർത്തിയാക്കും.നയനയുടെ മരണ ശേഷം ആദ്യം മൊഴി നൽകിയ സഹോദരന്റെയും,
മൂന്നു സുഹൃത്തുക്കളുടെയും മൊഴിയാകും ശേഖരിക്കുക.പോലീസ് ശേഖരിച്ച മൊഴികളിലെ വൈരുധ്യവും പരിശോധിക്കും.
തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് DYSP ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

Advertisement