സാര്‍ ലഡു, വിദ്യാർത്ഥിനികളുടെ മധുരപ്രതികാരം

കോഴിക്കോട്. സ്റ്റോപ്പിൽ നിർത്താത്ത ബസുകളിലെ ജീവനക്കാർക്ക് വിദ്യാർത്ഥിനികളുടെ വക മധുരം നൽകി പ്രതിഷേധം .
മാവൂർ മഹ്ളറ ആർട്‌സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിലാണ് വ്യത്യസ്തമായ ഈ മധുരപ്രതികാരം.


ദിവസങ്ങളായി സ്റ്റോപ്പിൽ നിർത്തി വിദ്യാർത്ഥികളെ കയറ്റാത്ത ബസുകാർക്ക് മധുരവിതരണം നൽകിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാവിലെ ക്ലാസ്സിൽ എത്താനും വൈകിട്ട് വീട്ടിൽ എത്താനും വൈകുന്നത് പതിവാണ്.

വിദ്യാർത്ഥിനികൾ നേരെത്തെ പ്രശ്നം പ്രിൻസിപ്പൽ മുഖേന അവതരിപ്പിക്കുകയും മാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ ബസ് സ്റ്റോപ് പരിസരത്തു ഹോം ഗാർഡിനെ നിയോഗിച്ചെങ്കിലും ഹോം ഗാര്‍ഡിന്‍റെ സേവനം നിലച്ചു. അതോടെ ബസുകൾ പഴയപടി നിര്‍ത്തിയാലായി എന്ന മട്ടായി.
ഇതോടെയാണ് വിദ്യാർത്ഥികൾ മധുരപ്രതികാരം ചെയ്തത്. വൈകിട്ട് മഹ്ളറ ബസ് സ്റ്റോപ് വഴി വന്ന മുഴുവൻ ബസുകാർക്കും മധുരം നൽകി. നിഷേധിച്ചവര്‍ക്കും നിര്‍ബന്ധിച്ച് മധുരം നല്‍കിയാണ് കുട്ടികള്‍ മടങ്ങിയത്.

Advertisement