കലഞ്ഞൂരിൽ ഭീതി വിതയ്ക്കുന്ന പുലിയെ കണ്ടെത്താൻ പത്തനംതിട്ട നാളെ ഡ്രോൺ എത്തിക്കും

പത്തനംതിട്ട. കഴിഞ്ഞ ഒരാഴ്ചയായി കലഞ്ഞൂരിൽ ഭീതി വിതയ്ക്കുന്ന പുലിയെ കണ്ടെത്താൻ പത്തനംതിട്ട കലഞ്ഞൂരിൽ നാളെ ഡ്രോൺ എത്തിക്കും.അഞ്ച് കിലോമീറ്റർ ദൂരപരിധിയിൽ കാഴ്ചയുള്ള രാത്രിയിലും തിരച്ചിൽ നടത്താൻ പറ്റുന്ന ഡ്രോൺ ആണ് ചെന്നൈയിൽ നിന്ന് എത്തിക്കുന്നത്.

ഒരാഴ്ചയായി പുലി ഭീതിയിൽ കഴിയുന്ന കലഞ്ഞൂരിൽ ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കാനാണ് പുലിയെ കണ്ടെത്താൻ ചെന്നൈയിൽ നിന്ന് ഡ്രോൺ എത്തിക്കുന്നത്.അഞ്ച് കിലോമീറ്റർ ദൂരപരിധിയിൽ ദൃശ്യങ്ങൾ ശേഖരിക്കാൻ ശേഷിയുള്ള ഡ്രോൺ ആണ് എത്തിക്കുന്നത്.രാത്രിയിൽ സെർച്ച് ലൈറ്റിന്റെ സഹായത്തോടെ ഈ ഡ്രോണിന് നിരീക്ഷണം നടത്താനും സാധിക്കും.ഡ്രോൺ ഉപയോഗിച്ച് റബ്ബർ തോട്ടങ്ങളിലും രാക്ഷസൻപാറയുടെ വനമേഖലയിലും അടക്കം തെരച്ചിൽ നടത്താൻ സാധിക്കും എന്നാണ് പ്രതീക്ഷ.കഴിഞ്ഞദിവസം റബർ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായതിനെ തുടർന്ന് പുലിയെ പിടികൂടാൻ വനം വകുപ്പ് കെണി വെച്ചിരുന്നുവെങ്കിലും പുലിയെ ഇതുവരെ പിടിക്കാൻ സാധിച്ചിട്ടില്ല. ഇതോടെ നാട്ടുകാർ കടുത്ത ഭീതിയിൽ ആയിരുന്നു.ഇതിനെ തുടർന്നാണ് കോന്നി എംഎൽഎ കെ യു ജിനേഷ് കുമാർ ഇടപെട്ട് ചെന്നൈയിൽ നിന്ന് ഡ്രോൺ എത്തിക്കുന്നത്.

Advertisement