മൺറോതുരുത്തില്‍ തേനീച്ച കുത്തി നിരവധി പേർക്ക് പരിക്ക്

Advertisement

മൺറോതുരുത്ത്. തേനീച്ച കുത്തി നിരവധി പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കുപറ്റിയ മൺറോതുരുത്ത് ലേഖാ ഭവനത്തിൽ ഓമനക്കുട്ടൻ, സുലോചന എന്നിവരെ കുണ്ടറ താലൂക്ക് ആശുപത്രിയിലും കുഞ്ഞുമോൻ, ഡാനിയേൽ, കണ്ണൻ, സോമൻ, ശബരി, മനേഷ്, എന്നിവരെ സമീപത്തുള്ള ആശുപത്രികളിലും പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ചു മണിയോടുകൂടിയായിരുന്നു സംഭവം നടന്നത്.
മൺറോതുരുത്ത് ആറാട്ടുകടവിന് സമീപമാണ് തേനീച്ചയുടെ അക്രമത്തിനു നാട്ടുകാർ ഇരയായത്.
മൺറോത്തുരുത് സ്വദേശിയായ കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ബിൻസ് രാജിന്റെ സമയോചിതമായ ഇടപെടീൽ വലിയ ഒരു ദുരന്തം ഒഴിവായി.

Advertisement