കോവളത്ത് കടലില്‍ കുളിക്കാന്‍ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തിരുവനന്തപുരം: കോവളത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊല്ലം അഗസ്ത്യക്കോട് സ്വദേശി ഷഹിന്‍ഷ(21) യാണ് മരിച്ചത്. മൂന്നാംവര്‍ഷ കാറ്ററിങ് വിദ്യാര്‍ത്ഥിയായിരുന്നു. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വൈകുന്നേരമാണ് ഷഹിന്‍ഷാ കടപ്പുറത്തെത്തിയത്. കുളിക്കാനിറങ്ങിയ ഷഹിന്‍ഷാ തിരയില്‍പ്പെടുകയായിരുന്നു.

Advertisement