മലയാളി കായികതാരം പി.യു ചിത്ര വിവാഹിതയാകുന്നു

ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടക്കാരിയും മലയാളിയുമായ പി.യു ചിത്ര വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. പോലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍.
പാലക്കാട്ടെ മുണ്ടൂര്‍ പാലക്കീഴ് സ്വദേശിനിയായ ചിത്ര 1500 മീറ്ററില്‍ ഇന്ത്യക്കായി ഒട്ടേറെ സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുണ്ട്. 2016ല്‍ സൗത്ത് ഏഷ്യന്‍ ഗെയിംസ്, 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, 2019 ദോഹ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലാണ് സ്വര്‍ണനേട്ടം. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും ചിത്ര കരസ്ഥമാക്കിയിട്ടുണ്ട്.

Advertisement