അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷയ്ക്കടില്‍പ്പെട്ട് മകള്‍ മരിച്ചു

തൊടുപുഴ: അച്ഛന്‍ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയില്‍ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസുകാരി മരിച്ചു. കട്ടപ്പന വെള്ളിലാകണ്ടം സ്വദേശികളായ സജേഷ്-ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. രാവിലെ വീടിന് മുറ്റത്ത് വച്ചാണ് അപകടം.
പിതാവ് പുറത്തേക്ക് പോകാനായി വാഹനം എടുക്കുമ്പോള്‍ മകള്‍ ഓട്ടോയ്ക്ക് പിന്നിലേക്ക് ഓടിയെത്തുകയായിരുന്നു. തന്റെ മകള്‍ പിന്നില്‍ നില്‍ക്കുന്നത് ശ്രദ്ധിക്കാതെ പിതാവ് ഓട്ടോ എടുത്തപ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement