ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം കൈപ്പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഇ പുസ്തകമായി പ്രസിദ്ധീകരിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം കൈപ്പുസ്തകം പ്രകാശനം ചെയ്തു. സഹകരണ- രജിസ്ട്രേഷൻ- സാംസ്കാരിക വകുപ്പുമന്ത്രി വി. എൻ. വാസവൻ ഇ പുസ്തകത്തിന്റെ ലിങ്ക് ലോഞ്ച് ചെയ്തും
ഡിജിറ്റൽ പ്രതി ഡോ. ടി. കെ. ആനന്ദിക്ക് കൈമാറിയുമാണ് പ്രകാശനം നിർവഹിച്ചത്.

മന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇൻചാർജ് ഡോ. മ്യൂസ് മേരി ജോർജ്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. പ്രിയ വർഗീസ്, ഡോ. ലിറ്റിൽ ഹെലൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി. കെ. പദ്മകുമാർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ ദീപു പി. നായർ, ടി.സി. മാത്യുകുട്ടി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനിത ഐ, റിസർച്ച് ഓഫീസർമാരായ കെ. ആർ. സരിതകുമാരി, അമ്പിളി ടി. കെ, എഡിറ്റോറിയൽ അസിസ്റ്റന്റ് എം. യു. പ്രവീൺ, സുജിത്ത് ആർ. എസ് എന്നിവർ പങ്കെടുത്തു. ഇബുക്ക് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നീ മാധ്യമങ്ങൾ വഴി സൗജന്യമായി വായിക്കാവുന്നതാണ്.

Advertisement