അഫ്ഗാനിലെ ഭൂകമ്പ ദുരിതാശ്വാസത്തിനായി 550 ലക്ഷം ഡോളർ മാനുഷിക സഹായമായി നൽകുമെന്ന് അമേരിക്ക

വാഷിങ്ടൺ: ഭൂകമ്പം കനത്ത നാശം വിതച്ച അഫ്ഗാന് 550 ലക്ഷം ഡോളറിന്റെ അടിയന്തര സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക.

കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ ഭൂകമ്പത്തിൽ 1100 പേർ കൊല്ലപ്പെടുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും നൂറുകണക്കിന് വീടുകൾ തകരുകയും ചെയ്തിരുന്നു.

ടെന്റുകൾ, പാചകത്തിനായുള്ള പാത്രങ്ങൾ, വെള്ളം സൂക്ഷിക്കുന്നതിനുള്ള പാത്രങ്ങൾ, സോളാർ വിളക്കുകൾ, വസ്ത്രങ്ങൾ, മറ്റ് വീട്ടുപകരണങ്ങൾ ഉൾപ്പെടെ പ്രധാന ദുരിതാശ്വാസ വസ്തുക്കൾ അഫ്ഗാന് ലഭ്യമാക്കുമെന്ന് യുഎസ് വൃത്തങ്ങൾ അറിയിച്ചു.

പ്രകൃതി ദുരന്തം ഏറ്റവും മോശമായി ബാധിച്ചവരിലേക്ക് അടിയന്തരമായി യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് മുഖേന 55 മില്യൺ ഡോളർ അധിക മാനുഷിക സഹായം യുഎസ് നൽകുമെന്ന് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.

Advertisement