അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി

ഹെറാത്ത്: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണെന്നാണ് റിപ്പോർട്ട്. രാവിലെ 8 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ഹെറാത്ത് നഗരത്തിന്‍റെ വടക്കുപടിഞ്ഞാറാണു പ്രഭവകേന്ദ്രം.

‌ആദ്യ ഭൂചലനം ഉണ്ടായി 20 മിനിറ്റിന് ശേഷം 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്തു പരിശോധന തുടരുകയാണെന്നു ഡിസാസ്റ്റർ മാനേജ്‍മെന്റ് ഉദ്യോഗസ്ഥർ എഎഫ്പിയോടു പറഞ്ഞു.

1500 പേർക്ക് ജീവൻ നഷ്ടമായ 6.3 തീവ്രതയുള്ള ഭൂചലനവും ഏഴ് തുടർഭൂചലനവും ഹെറാത്തിൽ ആഞ്ഞടിച്ച് ഒരാഴ്ച പിന്നിടുന്നതിനു മുൻപാണ് അടുത്ത ഭൂചലനം.

Advertisement