തായ്‌വാന് പിന്നാലെ അയൽരാജ്യമായ ജപ്പാനിലും ഭൂചലനം; 6 തീവ്രത രേഖപ്പെടുത്തി

ജപ്പാന്റെ കിഴക്കൻ തീരമായ ഹോൻഷുവിൽ ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അയൽ രാജ്യമായ തായ് വാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ജപ്പാനിലും ഭൂചലനമുണ്ടായത്.

2011 മാർച്ച് മാസത്തിലുണ്ടായ റിക്ടർ സ്‌കൈയിലിൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനെ ഏറ്റവുമധികം ബാധിച്ച ചലനങ്ങളിലൊന്ന്. ഇതിന് പിന്നാലെയുണ്ടായ സുനാമിയിൽ 18,500 ഓളം പേരെ കാണാതാകുകയോ മരിക്കുകയോ ചെയ്തിരുന്നു

ഇന്നലെ തായ്‌വാനിലുണ്ടായ ഭൂചലനത്തിൽ 9 പേർ മരിച്ചിരുന്നു. ആയിരത്തിലധികം പേർക്ക് പരുക്കേറ്റു. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

Advertisement