അറബിക്കടലിൽ ഭൂചലനം

മസ്കത്ത്​: മസീറ ദ്വീപിൽനിന്ന് 319 കിലോമീറ്റർ അകലെ അറബി കടലിൽ ഭൂചലനം അനുഭവ​പ്പെട്ടു. പ്രാദേശിക സമയം 7.24ന് ആയിരുന്നു സംഭവമെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 26 കിലോമീറ്റർ വ്യാപിച്ചു.

Advertisement