ബൈക്കിൽ നിന്നും തെറിച്ച് വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Advertisement

ഓയൂര്‍: അടയറയില്‍ ഭര്‍ത്താവിന്റെ ബുള്ളറ്റ് ബൈക്കിന്റെ പിന്നില്‍നിന്നും തെറിച്ച് വീണ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കരിങ്ങന്നൂര്‍ അടയറ മുണ്ടാമച്ചല്‍ ആമച്ചല്‍ പൊയ്കയില്‍ വീട്ടില്‍ സിദ്ദിക്കിന്റെ ഭാര്യ സജീന ബീവി (35) ആണ് മരിച്ചത്. കഴിഞ്ഞ 10ന് ഉച്ചക്ക് 12-നായിരുന്നു സംഭവം. സജീന ആശുപത്രിയില്‍ പോയി മടങ്ങിവരുന്നതിനിടയില്‍ അടയറയില്‍ പ്രവര്‍ത്തിക്കുന്ന സിദ്ദിക്കിന്റെ തട്ടുകടയിലെത്തി. അവിടെ നിന്നും സജീനയെ വീട്ടില്‍ കൊണ്ടാക്കുന്നതിനായി ബൈക്കില്‍ കയറ്റി മുന്നോട്ടെടുക്കുന്നതിനിടെ റോഡില്‍ തെറിച്ച് വീഴുകയായിരുന്നു. തലക്ക് അതീവ ഗുരുതരമായ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിച്ചു.

Advertisement