ഗ്രൂപ്പ് വീസ; കുടുംബത്തോടൊപ്പം യുഎഇ സന്ദർശിക്കുമ്പോൾ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിസ ‘സൗജന്യം’

സൗദി:
ട്രാവൽ ഏജൻസി വഴി വീസയ്ക്ക് അപേക്ഷിക്കാൻ അനുമതി. ഫാമിലി ഗ്രൂപ്പ് വീസ അപേക്ഷ അനുവദിച്ചതായി അധികൃതർ പറഞ്ഞതായി പ്രാദേശിക പത്രം റിപോർട് ചെയ്തു. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ മാതാപിതാക്കളോടൊപ്പം വരുമ്പോൾ വീസാ സൗജന്യമായി ലഭിക്കും. ഗ്രൂപ്പ് ടൂറിസ്റ്റ് വീസ എടുത്ത് മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കുന്നവർക്കു മാത്രമാണ് ഈ ആനുകൂല്യം. കുട്ടികൾ തനിച്ചോ മറ്റുള്ളവരോടൊപ്പമോ വരുമ്പോൾ ഇളവില്ല. വിവിധ ഏജൻസികൾ വഴിയും വീസ ലഭിക്കുമെങ്കിലും സേവന ഫീസ് നൽകേണ്ടിവരും. യുഎഇക്ക് അകത്തും
പുറത്തുമുള്ള അംഗീകൃത ട്രാവൽ ഏജൻസികൾ മുഖേന മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. രാജ്യത്തിനകത്തും പുറത്തുമുള്ള ട്രാവൽ ഏജൻസികൾ വഴി ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോൾ മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂവെന്ന് എൻടി ആൻഡ് റെസിഡൻസ് പെർമിറ്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബി. ജനറൽ ഖലാഫ് അൽഗൈത്ത് പറഞ്ഞു.

Advertisement