പലസ്തീൻ ജനതയ്ക്ക് ആശ്വാസം പകരാനായി സൗദിയുടെ ജനകീയ സംഭാവന ക്യാംപെയ്ൻ

റിയാദ്: പലസ്തീൻ ജനതയ്ക്ക് ആശ്വാസം പകരാൻ സൗദി അറേബ്യ ജനകീയ സംഭാവന ക്യാംപെയ്ൻ ആരംഭിച്ചു. സൽമാൻ രാജാവ് 30 ദശലക്ഷം റിയാലും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 20 ദശലക്ഷം റിയാലും സംഭാവന നൽകി. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സാഹം പ്ലാറ്റ്ഫോം വഴിയാണ് ജനകീയ സംഭാവ ക്യാംപെയിൻ ആരംഭിച്ചത്.പലസ്തീൻ ജനതയ്ക്കുള്ള മാനുഷിക, വികസന പിന്തുണ അവസാനിച്ചിട്ടില്ലെന്നും പലസ്തീൻ ജനത അനുഭവിച്ച പ്രതിസന്ധികളിലും ദുരിതങ്ങളിലും അവരോടൊപ്പം നിൽക്കാൻ സൗദി അറേബ്യയുടെ ചരിത്രപരമായ പങ്കിന്റെ ചട്ടക്കൂടിലാണ് ഈ ജനകീയ സംഭാവന ക്യാംപെയ്ൻ ആരംഭിക്കുന്നതെന്ന് സെന്ററിന്റെ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു. പലസ്തീൻ ജനതക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളിലെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് സൗദി അറേബ്യ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുൻപന്തിയിൽ നിൽക്കുന്ന രാജാവിനും കിരീടാവകാശിക്കും അദ്ദേഹം നന്ദി പറഞ്ഞു.

Advertisement