ജിദ്ദ വിമാനത്താവളത്തിൽ ടൂറിസ്റ്റ് വിസ ലോഞ്ച് തുറന്നു

ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ ടൂറിസ്റ്റ് വി സകളിൽ വരുന്ന വിദേശികളുടെ നടപടിക്രമ ങ്ങൾ പൂർത്തിയാക്കാനും അവർക്ക് വിവിധ സൗകര്യങ്ങൾ ഒരുക്കാനും പ്രത്യേക ലോഞ്ച് ഏരിയ തുറന്നു. പാസ്പോർട്ട് ഡയറക്ടറേറ്റ്, ജിദ്ദ എയർപോർട്ട് കമ്പനിയുടെ സഹകരണ ത്തോടെയാണ് ടൂറിസ്റ്റ് വിസകൾ കൈകാ ര്യം ചെയ്യാനുള്ള ലോഞ്ച്ആരംഭിച്ചിരിക്കുന്ന ത്. അറൈവൽ വിസ നടപടിക്രമങ്ങൾ സുഗ മമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഉദ്ഘാടന ചടങ്ങിൽ പാസ്പോർട്ട് ഡയറക്ട ർ ലെഫ്റ്റനൻറ് ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്യ, വിമാന ത്താവള കമ്പനി ഡയറക്ടർ ബോർഡ് ചെയ ർമാൻ എൻജി. റാഇദ് അൽ മുദയ്ഹിം, സി. ഇ.ഒ എൻജി. അയ്മൻ ബിൻ അബ്ദുൽ അ സീസ് അബു അബാഹ് എന്നിവർ പങ്കെടുത്തു.

രാജ്യത്തെത്തുന്നവർക്ക് മികച്ച സേവനങ്ങൾ നൽകാനും അവരുടെ രാജ്യത്ത് എത്തുന്ന തു മുതൽ മടങ്ങുന്നതുവരെ വ്യതിരിക്തവും എളുപ്പമുള്ളതുമായ അനുഭവം നൽകാനും പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റിന്റെ താ ൽപര്യം പാസ്പോർട്ട് മേധാവി ലോഞ്ച് ഉദ് ഘാടന വേളയിൽ പറഞ്ഞു.

Advertisement