നെടുമ്പാശ്ശേരിയിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി:
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ബംഗളൂരു സ്വദേശികളായ രാമോജി കോറയിൽ, രമേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. ബംഗളൂരുവിലേക്ക് പോകേണ്ട അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും

വിമാനം ടേക്ക് ഓഫ് ചെയ്യാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇരുവരും എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. ഉടനെ വിമാനം നിർത്തുകയും ഇവരെ പോലീസിന് കൈമാറുകയും ചെയ്തു.

Advertisement