വാക്കേറ്റവും സംഘർഷവും: കരുനാഗപ്പള്ളി സബ് ജില്ലാ കലോത്സവം നിർത്തിവെച്ചു

കരുനാപ്പഗള്ളി:
ഫലപ്രഖ്യാപനത്തിനിടെ വാക്ക് തർക്കവും സംഘർഷവും ഉണ്ടായതോടെ സ്കൂൾ കലോൽസവം നിർത്തിവെച്ചു. തൊടിയൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വന്ന കരുനാഗപ്പള്ളി സബ് ജില്ലാ കലോൽസവമാണ് നിർത്തിവെച്ചത്. വിജയികളുടെ ഫല പ്രഖ്യാപനത്തിൽ തൃപ്തരാകാത്ത രക്ഷിതാക്കളും അദ്ധ്യാപകരും രംഗത്ത് വന്നതോടെ സംഘർഷ ഭരിതമായി. ഒന്നാം വേദിയിലെ ചെണ്ടമേളത്തിനിടയിലും രണ്ടാം വേ ദിയിലെ വഞ്ചിപ്പാട്ടിനിടയിലുമാണ് തർക്കവും ബഹളവും കസേര വലിച്ചെറിയലും നടന്നത്.സംഘർഷമായതോടെ പോലീസും സംഘാടകനും അനുനയത്തിലാക്കാൻ നടത്തിയ ശ്രമം വിഫലമായി.ഇതോടെ മണിക്കൂറു കളോളം തയ്യാറെടുത്തു നിന്ന കലാപ്രതിഭകൾ വിക്ഷണ്ണ രായി. തുടർന്ന് എ ഇ ഒ ശ്രീലത ഗോപിനാഥ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദ്ദേശപ്രകാരം മത്സരങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.ആദ്യ ദിനത്തിലും ചവിട്ടുനാടകത്തിൻ്റെ ഫലപ്രഖ്യാ പനത്തിൻ്റെ തർക്കത്തെ തുടർന്ന് രണ്ടര മണിക്കൂർ വൈകിയിരുന്നു.

Advertisement