വിദേശികൾക്ക് നിക്ഷേപമിറക്കാൻ പരിധി നിശ്ചയിച്ച് സൗദി

Advertisement

ദമ്മാം: സൗദി അറേബ്യയിൽ ചില്ലറ മൊത്ത വ്യാപാര മേഖലയിൽ നിക്ഷേപമിറക്കുന്നതിന് വിദേശ കമ്പനികൾക്കും വ്യക്തികൾക്കും പരിധി നിശ്ചയിച്ച് നിക്ഷേപ മന്ത്രാലയം. രാജ്യത്ത് പൂർണ ഉടമസ്ഥതയിൽ ബിസിനസ് ആരംഭിക്കുന്നതിന് കുറഞ്ഞത് മുപ്പത് ദശലക്ഷം റിയാലിന്റെ നിക്ഷേപം നടത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിന് പുറമേ വിദേശ കമ്പനികൾക്ക് കുറഞ്ഞത് മൂന്ന് പ്രാദേശിക വിപണികളിലോ ആഗോള വിപണികളിലെ സാന്നിധ്യം ഉണ്ടായിരിക്കണം.ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്കുള്ള ലൈസൻസുകൾക്കും ഈ നിബന്ധന ബാധകമായിരിക്കും. ഇതിന് പുറമേ മാനവവിഭവശേഷി മന്ത്രാലയം അനുശാസിക്കുന്ന സൗദിസേഷൻ നടപ്പിലാക്കുക. സ്ഥാപനങ്ങളുടെ നേതൃസ്ഥാനങ്ങളിൽ മതിയായ അളവിൽ സ്വദേശികളുടെ നിയമനം ഉറപ്പ് വരുത്തുക. പ്രതിവർഷം മുപ്പത് ശതമാനം സ്വദേശി ജീവനക്കാർക്ക് പരിശീലനം നൽകുക തുടങ്ങിയ നിബന്ധനകളും കമ്പനികൾ പാലിച്ചിരിക്കണമെന്നും മന്ത്രാലയം വിശദീകരിച്ചു.

Advertisement