പുതിയ വിമാനത്താവള പ്രഖ്യാപനവുമായി സൗദി

റിയാദ്: വിനോദസഞ്ചാര മേഖലയിൽ കൂടുതൽ വികസനം ലക്ഷ്യമിട്ടുകൊണ്ട് സൗദി അറേബ്യയിൽ അബഹയിൽ പുതിയ വിമാനത്താവളം നിർമ്മിക്കുന്നു. സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ആണ് അബഹയിൽ പുതിയ വിമാനത്താവള പദ്ധതി പ്രഖ്യാപിച്ചത്. പുതിയ വിമാനത്താവളത്തിന്റെ മാസ്റ്റർപ്ലാനും കിരീടവകാശി അവതരിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള വിമാനത്താവളത്തിനൊപ്പമാണ് പുതിയ എയർപോർട്ടും നിർമ്മിക്കുന്നത്.

പ്രതിവർഷം 1.3 കോടി യാത്രികരെ കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കുക. രാജ്യത്തെ പ്രധാന ടൂറിസം മേഖലയായ അസീർ റിജേണലിൽ ഉൾപ്പെട്ട പ്രദേശത്താണ് വിമാനത്താവളം സജ്ജമാക്കുന്നത്. കൂടുതൽ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയും അതിലൂടെ ടൂറിസം മേഖലയുടെ വികസനവുമാണ് പ്രധാനമായും ഇതിലൂടെ സൗദിയുടെ ലക്ഷ്യം. 2028ൽ പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കും. പുതവിമാനത്താവളത്തിൽ 20 ഗേറ്റുകളും 41 ചെക്ക് ഇൻ കൗണ്ടറുകളും പുറമേ സെൽഫ് സർവീസ് ചെക്കിങ് സേവനവും ഒരുക്കും.

Advertisement