കല്യാണം വിളിച്ചിട്ടൊരു കഥയുമില്ലെന്ന് ആരും പറയല്ലേ

Advertisement

സ്റ്റീഫന്‍

തിരുവല്ല. എന്തിനും, ഏതിനും വ്യത്യസ്ഥത ആഗ്രഹിക്കുന്നവരാണ് മലയാളികൾ. സ്വന്തം കാര്യത്തിലും , ജീവിത ശൈലിയിലും എല്ലാം മറ്റുള്ളവരിൽ നിന്ന് എങ്ങനെ വേറിട്ടു നില്ക്കാമെന്ന് ചിന്തിക്കുന്നവരാണ് ഏറെപ്പേരും.

പണ്ട് കാലങ്ങളിൽ കല്യാണം ക്ഷണിക്കുന്നതിന് നേരിട്ട് പോകണമായിരുന്നു.പിന്നീട് അക്ഷരങ്ങളുടെ കാലമായപ്പോൾ ക്ഷണക്കത്തായി.ഇത് നേരിട്ടു നൽകിയും തപാലിൽ അയച്ചും വിവാഹം ക്ഷണിക്കും. കോവിഡ് കാലഘട്ടത്തിൽ കല്യാണം വിളി വിരലിലെണ്ണാവുന്ന വരിലേക്കൊതുങ്ങി.
കോവിഡാനന്തര കാലത്ത് ഫോണുകളിലൂടെയും, വാട്ട്സ്ആപ്പിലൂടെയും കല്യാണം വിളിക്കുന്ന പതിവ് ധാരാളമായി. ഇപ്പോഴും അതിന് മാറ്റമില്ലാതെ തുടരുന്നു.

വിവിധ നിറങ്ങളിലും, വിലകളിലുമുള്ള ക്ഷണക്കത്തുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
എന്നാൽ വ്യത്യസ്ഥമായൊരു ക്ഷണകത്തുമായി ശ്രദ്ധേയനാകുകയാണ്
ഡിസി ബുക്സ് തിരുവല്ല ശാഖാ മാനേജർ.എ കെ സുനിൽ.
കോട്ടയം കറുകച്ചാൽ അണിയറ കുന്നേൽ എ കെ സുനിലിൻ്റെയും (പ്രസാദ്) ആശാ റാണിയുടെയും മകൾ സേതുലക്ഷമിയുടെ വിവാഹ ക്ഷണകത്താണ് ആകർഷകമായത്.ഡി സി ബുകസ് പ്രസിഡീകരിച്ച രവീന്ദ്രനാഥ ടാഗോറിൻ്റെ
‘കാബൂളിവാല ‘ എന്ന ചെറുകഥയിലാണ് ക്ഷണകത്ത് അച്ചടിച്ചിരിക്കുന്നത്.16 പേജുള്ള പുസ്തകത്തിൽ മുൻ പേജിലും, പിൻപേജിലുമായാണ് ക്ഷണമുള്ളത്. ടാഗോറിൻ്റെ ഹൃദയ സ്പർശിയായ ‘കാബൂളിവാല ‘ ഡോ.കെ.സി അജയകുമാറിൻ്റെ വിവർത്തനത്തിൽ ആവോളം വായിക്കാം. ക്ഷണിതാക്കളെ വായനയുടെ ലോകത്തിലേക്ക് ആഹ്വാനം ചെയ്യാൻ കൂടിയുള്ള ശ്രമമായി ഇതിനെ കാണാം.നവംബർ 12ന് 11.40നും 12.07 നും മധ്യേ നെടുംകുന്നത്ത് സെൻ്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഫെറോന ചർച്ച് പാരിഷ് ഹാളിലാണ് സേതുലക്ഷമിയും അരുൺ ജോഷിയും തമ്മിലുള്ള വിവാഹം.

Advertisement