മലപ്പുറത്ത് മൂന്ന് സ്‌കൂൾ വിദ്യാർഥികളെ കാണാതായി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

മലപ്പുറം: മാറഞ്ചേരിയിൽ നിന്ന് സുഹൃത്തുക്കളായ മൂന്ന് കുട്ടികളെ കാണാതായതായി പരാതി. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15)മുഹമ്മദ് നസൽ (15) ജഗനാഥൻ (15) എന്നിവരെയാണ് കാണാതായത്. മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളാണ് മൂന്ന് പേരും. ബുധനാഴ്ച്ച വൈകുന്നേരം 5:30 മുതലാണ് ഇവരെ കാണാതായത്.

സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികൾ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ച് അന്വേഷണം തുടരുകയാണ്.

Advertisement