വിസയ്ക്കും മാസ്റ്റര്‍കാര്‍ഡിനുമെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്

പേയ്മെന്റ് ബാങ്കായ പേടിഎമ്മിനെതിരെയുള്ള നടപടിക്കുശേഷം ആഗോള പേയ്മെന്റ് ഭീമന്‍മാരായ വിസയ്ക്കും മാസ്റ്റര്‍കാര്‍ഡിനുമെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്.
വിസ മാസ്റ്റര്‍കാര്‍ഡില്‍ നിന്നുള്ള ബിസിനസ് പേയ്മെന്റ് നിര്‍ത്താനാണ് ആര്‍ബിഐ തീരുമാനം. കെവൈസി പാലിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ചെറുതും വലുതുമായ ബിസിനസ്സുകളുടെ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള വാണിജ്യ ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് വിസയ്ക്കും മാസ്റ്റര്‍കാര്‍ഡിനും ആര്‍ബിഐ നിര്‍ദേശം നല്‍കിയത്.

Advertisement