ശതകോടീശ്വരനായ മകനെ കാണാനെത്തിയപ്പോൾ ഉറങ്ങിയത്​ ഗാരേജിൽ -വെളിപ്പെടുത്തി ഒരമ്മ

ന്യൂയോർക്ക്: ശതകോടീശ്വരനായ മകനെ കാണാൻ അമേരിക്കയിലെ ടെക്​സാസിലെത്തിയപ്പോൾ ഗാരേജിൽ കിടന്നുറങ്ങേണ്ടി വന്നതിനെ കുറിച്ച്‌​ വെളിപ്പെടുത്തിയിരിക്കയാണ്​ ഒരമ്മ.

മറ്റാരുമല്ല അത്​, ശതകോടീശ്വരനും ടെസ്​ല സഹസ്​ഥാപകനുമായ ഇലോൺ മസ്​കിന്റെ അമ്മ ​മായെ മസ്​ക്​ ആണത്​. സൺഡെ ടൈംസിനു നൽകിയ അഭിമുഖത്തിലാണ്​ 74കാരിയായ ഈയമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്​.

മോഡലും ആക്​ടിവിസ്​റ്റുമൊക്കെയാണ്​ മായെ. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവിയിലിരിക്കുന്നുണ്ടെങ്കിലും ആ സ്വത്തുക്കൾ കൈവശം വെക്കുന്നതിൽ മസ്​ക്കിന്​ വലിയ താൽപര്യമൊന്നുമില്ലെന്നും അമ്മ വെളിപ്പെടുത്തി. അതിനാൽ ടെക്​സാസിൽ മകനെ കാണാൻ ചെല്ലുമ്പോ​ഴൊക്കെ ഗാരേജിലാണ്​ താൻ അന്തിയുറങ്ങുന്നതെന്നും അവർ പറഞ്ഞു. സ്​പേസ്​ എക്​സിന്റെ ആസ്​ഥാനവും ടെക്​സാസിലാണ്​. റോക്കറ്റ്​ സൈറ്റിന്റെ അടുത്ത്​ നിങ്ങൾക്ക്​ മായിക വീടൊന്നും ഉണ്ടാക്കാൻ സാധിക്കില്ല-മായെ പറഞ്ഞു.

നേരത്തേ തനിക്ക്​ സ്വന്തമായി വീടില്ലെന്നും സുഹൃത്തുക്കളുടെ താമസ സ്​ഥലങ്ങളിലാണ്​ കഴിയുന്നതെന്നും മസ്​ക്​ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ ത​െൻറ സ്വത്തുവകകൾ വിൽക്കാൻ ആഗ്രഹമുണ്ടെന്നും പറയുകയുണ്ടായി മസ്​ക്​. സ്​പേസ്​ എക്​സ്​ ആണ്​ ത​െൻറ പ്രാഥമിക വസതിയെന്നും പറഞ്ഞിരുന്നു.

എന്നാൽ മകനെ പോലെ ചൊവ്വയിൽ പരീക്ഷണങ്ങൾ നടത്താൻ തനിക്ക്​ താൽപര്യമില്ലെന്നും മായെ വ്യക്തമാക്കി. ആറുമാസം അതിനായി ഒരുക്കങ്ങൾ നടത്തണം. ആറു മാസം ഒറ്റപ്പെട്ടു ജീവിക്കണം…അതിനു തന്നെ കിട്ടില്ല. എന്നാൽ കുട്ടികൾക്ക്​ താൽപര്യം അതാണെങ്കിൽ ഒരു കൈ നോക്കാനും മടിയില്ലെന്നും അവർ പറഞ്ഞു. ഇലോൺ മസ്​ക്കിനെ കൂടാതെ മായെക്ക്​ രണ്ട്​ മക്കൾ കൂടിയുണ്ട്​; കിമ്പൽ, ടോസ്​കോ…എറോൾ മസ്​ക്​ ആയിരുന്നു ഇവരുടെ ഭർത്താവ്​. വിവാഹ മോചിതയാണ്​. വിവാഹബന്ധം അവസാനിപ്പിച്ചപ്പോൾ കുട്ടികളെ എങ്ങനെ വളർത്തുമെന്നതിൽ അതിയായ ആശങ്കയുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

Advertisement