Home News Local ഉദയാ ലൈബ്രറിയിൽ വായനാ പക്ഷാചരണം തുടങ്ങി

ഉദയാ ലൈബ്രറിയിൽ വായനാ പക്ഷാചരണം തുടങ്ങി

Advertisement

മൈനാഗപ്പള്ളി: ഉദയാ ലൈബ്രറിയിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി. ലൈബ്രറി പ്രസിഡന്റ് കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രഭാഷകൻ കുരുമ്പോലിൽ റ്റി.കെ. ശ്രീകുമാർ പി.എൻ . പണിക്കർ അനുസ്മരണം നടത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ജൂൺ 19 ന് തുടങ്ങി ജൂലൈ 7 ന് അവസാനിക്കുന്ന പക്ഷാചരണത്തിൽ വി.സാംബശിവൻ അനുസ്മരണം, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം, തിരുനെല്ലൂർ കരുണാകരൻ അനുസ്മരണം, ഐ.വി. ദാസ് അനുസ്മരണം,സമാപന സമ്മേളനം എന്നിവ നടക്കും. എഴുത്തുകാരൻ മന്മഥൻ നായർ മൈനാഗപ്പള്ളി ആശംസാ പ്രസംഗം നടത്തി. ലൈബ്രറി സെക്രട്ടറി ബി. സരോജാക്ഷൻ പിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. എസ്.മായാദേവി, ആർ.പി. സുഷമ, അജു.ജി.നാഥ്, പി.എസ്.സാനു, ലൈബ്രേറിയൻമാരായ ഇ. ഷജീന,ജെ.ജയകുമാരി തുടങ്ങിയർ നേതൃത്വംനല്കി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here