26.3 C
Kollam
Saturday 17th October, 2026 | 01:04:54 PM
Home News Breaking News സ്വർണവിലയിൽ നേരിയ വർധന; പവന് 1,08,280 രൂപ

സ്വർണവിലയിൽ നേരിയ വർധന; പവന് 1,08,280 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന് 160 രൂപ കൂടി 1,08,280 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 13,535 രൂപയിലെത്തി.

ആഗോള വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങളും അമേരിക്കയിലെ പണപ്പെരുപ്പ നിരക്കുമടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 109 ഡോളറിനു മുകളിൽ തുടരുകയാണ്. സൗദി അറേബ്യയും യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘർഷമടക്കമുള്ള സാഹചര്യങ്ങളാണ് എണ്ണവില ഉയർന്നുനിൽക്കാൻ പ്രധാന കാരണം.

അമേരിക്കയിൽ പണപ്പെരുപ്പ നിരക്ക് ഉയർന്നതോടെ പലിശനിരക്ക് വർധിപ്പിക്കാൻ യുഎസ് ഫെഡറൽ റിസർവ് തയ്യാറായേക്കുമെന്ന റിപ്പോർട്ടുകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. പലിശനിരക്ക് ഉയർന്നാൽ സ്വർണത്തിന്റെ ആകർഷണം കുറയാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ പലിശനിരക്ക് സംബന്ധിച്ച് വ്യക്തതയില്ലാത്തതും സ്വർണവിപണിയിൽ അനിശ്ചിതത്വത്തിന് കാരണമാകുന്നു.

ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here