26.3 C
Kollam
Saturday 17th October, 2026 | 01:04:50 PM
Home News Kerala സിനഗോഗ് ആക്രമണം; പ്രതിയുടെ ചാറ്റുകൾ വീണ്ടെടുത്ത് അന്വേഷണ സംഘം

സിനഗോഗ് ആക്രമണം; പ്രതിയുടെ ചാറ്റുകൾ വീണ്ടെടുത്ത് അന്വേഷണ സംഘം

Kochi Synagogue Attack Ebin Paul Custody

സിനഗോഗ് ആക്രമണം. പ്രതിയുടെ ചാറ്റുകൾ വീണ്ടെടുത്ത് അന്വേഷണ സംഘം. മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത ചിത്രങ്ങളും, ദൃശ്യങ്ങളും വീണ്ടെടുത്തു. എല്ലാം ‘ടാസ്ക്’ എന്ന് പ്രതി എബിൻ പോൾ. ബോസ് ടാസ്ക് നൽകും ഞാൻ ചെയ്യുമെന്ന് മൊഴി.

മൂവാറ്റുപുഴയിലെ ആക്രമണം ട്രയൽ ആണ്, യൂസ്ഡ് കാർ ഷോ റൂമിൽ തീയിട്ടത്തിൽ പണം ലഭിച്ചിട്ടില്ലെന്നും നിഗമനത്തിൽ ആണ് പോലീസ്.

ബോസ് ആരെന്നതിൽ ഇപ്പോളും വ്യക്തതയില്ല. അതേസമയം പ്രതി 5 ദിവസം പൊലീസിന്റെ കസ്റ്റഡിയിൽ ആണ്.

ഇന്ന് കോടതിയിൽ ഹാജരാക്കും , രണ്ട് ദിവസം കൂടുമ്പോൾ ഹാജരാക്കണമെന്നാണ് കോടതിയുടെ നിർദേശം,

എറണാകുളം മാർക്കറ്റിലെ ജൂത ആരാധനാലയമായ കടവുംഭാഗം സിനഗോഗിന് നേർക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ആണ് പുത്തൻകുരിശ് ഐക്കരനാട് കുന്നത്ത് കവലമുഴി വീട്ടിൽ എബിൻ പോളി(32) പിടിയിൽ ആയത്.. എബിന്റെ പക്കൽനിന്ന് പിടികൂടിയ ഡിജിറ്റൽ തെളിവുകളുടെ മിറർ ഇമേജ് (പകർപ്പ്) പോലീസിന് തിരുവനന്തപുരം ഫൊറൻസിക് ലാബിൽനിന്ന് വ്യാഴാഴ്ച ലഭിച്ചിരുന്നു.

സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌ കുമാർ, സെൻട്രൽ എ.സി.പി. സിബി ടോം, സി.ഐ. അനീഷ് ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ. പോലീസിനൊപ്പം ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ.യും മറ്റ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണത്തിൽ പങ്കാളികളായിട്ടുണ്ട്.

എബിന്റെ പക്കൽനിന്ന്‌ പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിവരുകയാണ്. കണ്ടെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിലെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളും സാമ്പത്തിക കൈമാറ്റങ്ങളുടെ വിവരങ്ങളും പുറത്തുവരുന്നതോടെ കേസിൽ കൂടുതൽ നിർണായകമായ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

സിനഗോഗ് പരിസരത്ത് തീയിട്ടതിന് പ്രതിഫലമായി ‘ബോസി’ൽ നിന്ന് രണ്ടുലക്ഷം രൂപ മൂല്യമുള്ള ക്രിപ്റ്റോ കറൻസി എബിന് ലഭിച്ചതായി അന്വേഷണസംഘത്തിന് വ്യക്തമായി. മൂവാറ്റുപുഴയിൽ നടത്തിയ തീവെപ്പിനും 5,000 രൂപ കിട്ടിയെന്നാണ് ഇയാൾ മൊഴിനൽകിയത്. ഇത് പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here