28.8 C
Kollam
Saturday 3rd October, 2026 | 01:17:19 PM
Home News Breaking News കൊല്ലത്ത് ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടയിൽ തടസ്സം പിടിക്കാൻ എത്തിയ അമ്മായി അമ്മയ്ക്ക് മരുമകന്റെ മർദ്ദനമേറ്റ്...

കൊല്ലത്ത് ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടയിൽ തടസ്സം പിടിക്കാൻ എത്തിയ അമ്മായി അമ്മയ്ക്ക് മരുമകന്റെ മർദ്ദനമേറ്റ് ദാരുണാന്ത്യം

Advertisement

പുനലൂർ: ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടയിൽ തടസ്സം പിടിക്കാൻ എത്തിയ അമ്മായി അമ്മയ്ക്ക് മരുമകന്റെ മർദ്ദനമേറ്റ് ദാരുണാന്ത്യം.
പുനലൂർ എച്ച്എസ് വാർഡിൽ വലിയ കാലായിൽ ദർഭവിള വീട്ടിൽ സൈത്തു ബീവി (70 ) ആണ് മരിച്ചത്.
ചവിട്ടിയും മർദ്ദിച്ചും കൊലപ്പെടുത്തിയ മരുമകൻ ഉസ്മാൻ ( 60 )  പോലീസിന്റെ പിടിയിലായി. ഇന്നലെ വൈകിട്ടോടുകൂടിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത് .
ഉസ്മാനും ഭാര്യ ഹസീനയുമായി വഴക്കിടുകയും ഹസീനയെ ഉസ്മാൻ മർദ്ദിക്കുകയും ചെയ്തു. ഇതുകണ്ട് തടസ്സം പിടിക്കാൻ എത്തിയതായിരുന്നു ഹസീനയുടെ മാതാവ്  സൈത്തു ബീവി.
തടസ്സം പിടിക്കുന്നതിൽ പ്രകോപിതനായ ഉസ്മാൻ സൈത്തും ബീവിയുടെ നെഞ്ചിൽ ചവിട്ടി താഴെയിടുകയും താഴെയിട്ട് മുഖത്തും തലയിലും മർദ്ധിക്കുകയും ചെയ്തു .
ക്രൂരമായി പരിക്കേറ്റ സൈത്തും ബീവിയെ പുനലൂർ താലൂക്ക് ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  .
കൊലപാതകത്തിന് കേസെടുത്ത പോലീസ് ഉസ്മാനെ കസ്റ്റഡിയിലെടുത്തു  .
പുനലൂർ എസ് എച്ച് ഒ ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീഷ് കുമാർ, വൈശാഖ്,ശിശിര സിവിൽ പോലീസ് ഓഫീസർ അജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്
സൈത്തും ബീവിയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.