26.4 C
Kollam
Saturday 13th June, 2026 | 01:44:55 AM
Home News Breaking News നെടുമങ്ങാട് ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

നെടുമങ്ങാട് ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

Advertisement

നെടുമങ്ങാട് ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. മരണം കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും ദുരൂഹമരണത്തില്‍ അമ്മയെയും പങ്കാളിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു.
മര്‍ദനത്തെ തുടര്‍ന്ന് കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായതായും തുടര്‍ച്ചയായി കുട്ടി ക്രൂരതയ്ക്ക് ഇരയായതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. കുട്ടിയുടെ മരണത്തിന് പിന്നാലെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ എതിരെ പരാതിയുമായി ബന്ധുകള്‍ രംഗത്ത് എത്തിയിരുന്നു. കരിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകന്‍ അര്‍ഷിദ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടാനച്ഛന്‍ കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ ശ്രദ്ധിക്കാറില്ലെന്നും പരാതിയില്‍ പറയുന്നു.

രണ്ടാനച്ഛന്‍ അഷ്‌കര്‍ ചോറ് കൊടുക്കുന്നതിനിടയില്‍ കുഞ്ഞ് ഛര്‍ദിച്ചിരുന്നു. ഉടന്‍ എസ്എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവം നടക്കുമ്പോള്‍ മാതാവ് അഖില തമിഴ്നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. കുഞ്ഞിനെ രണ്ടാനച്ഛന്‍ സ്ഥിരം മര്‍ദിക്കാറുണ്ടെന്നാണ് ആരോപണം. ഒരു മാസം മുമ്പ് ഇയാള്‍ കുട്ടിയുടെ കൈ ഒടിച്ചതായും കുടുംബത്തിന്റെ പരാതിയിലുണ്ട്. കുട്ടിയുടെ അമ്മയുടെ അമ്മയും കുട്ടിയുടെ അച്ഛന്റെ അച്ഛനും ചേര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരുമാസം മുന്‍പ് കുട്ടിയുടെ രണ്ട് കൈയും ഒടിഞ്ഞിരുന്നു. അന്ന് ബന്ധുക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കുട്ടിയെ അമ്മയ്ക്കൊപ്പം വിടുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

Advertisement