Home News Breaking News ഇരട്ട പൗരത്വ വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്

ഇരട്ട പൗരത്വ വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്

Advertisement

ലഖ്‌നൗ: ഇരട്ട പൗരത്വ വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബഞ്ച് കേസെടുക്കാന്‍ ഉത്തരവിട്ടത്. യുപി സര്‍ക്കാര്‍ നേരിട്ടോ അല്ലെങ്കില്‍ ഒരു കേന്ദ്ര ഏജന്‍സിയോ വിഷയം അന്വേഷിക്കണമെന്നും ലഖ്‌നൗ ബഞ്ചിന്റെ ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നാണ് ആരോപണം.

റായ്ബറേലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ റായ്ബറേലിയിലെ കോട്‌വാലി പൊലീസിനോടാണ് വിഷയത്തില്‍ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധിക്കെതിരെ വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള ഹര്‍ജി ലഖ്‌നൗവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ജനുവരിയില്‍ തള്ളിക്കളഞ്ഞിരുന്നു. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു കീഴ്‌ക്കോടതിയുടെ നിരീക്ഷണം.

ഈ വിധി ചോദ്യം ചെയ്ത് ബിജെപി പ്രവര്‍ത്തകനായ എസ് വിഘ്‌നേഷ് ശിശിര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഭാരതീയ ന്യായ സംഹിത, ഔദ്യോഗിക രഹസ്യ നിയമം, ഫോറിന്‍ ആക്ട്, പാസ്പോര്‍ട്ട് നിയമം എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ആദ്യം റായ്ബറേലിയിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയില്‍ നല്‍കിയ പരാതി, 2025 ഡിസംബര്‍ 17ന് ഹൈക്കോടതി ലഖ്‌നൗവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ലഖ്‌നൗ കോടതി ഹര്‍ജി തള്ളിയതോടെയാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here