Home Blog Page 871

🔵 ദിന വിശേഷം 🔵 🗓️ 2025 ഡിസംബർ 8 (1201 വൃശ്ചികം 22) | തിങ്കൾ

✨ പ്രധാന സംഭവങ്ങൾ

  • നടി ആക്രമണ കേസിൽ എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ വിധി (പ്രതീക്ഷിക്കുന്നത്).
  • തെക്കൻ ജില്ലകളിൽ വോട്ടെടുപ്പ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
  • ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികം പ്രമാണിച്ചുള്ള പ്രത്യേക ചർച്ച പാർലമെന്റിൽ.

⏳ ചരിത്രത്തിൽ ഇന്ന്

  • സാർക്ക് (SAARC): 8 ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ നിലവിൽ വന്നു (1985).
  • ബഹിരാകാശത്ത് ആണവായുധങ്ങൾ നിരോധിക്കുന്ന കരാറിൽ അമേരിക്കയും സോവ്യയറ്റ് യൂണിയനും ഒപ്പുവെച്ചു (1966).
  • കൊളംബിയൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാർക്വേസിന് സാഹിത്യ നോബേൽ ലഭിച്ചു (1982).
  • അമേരിക്കൻ പ്രസിഡന്റ് ഐസൻഹോവറിന്‍റെ ‘ആറ്റം ഫോർ പീസ്’ പ്രസംഗം ഐക്യരാഷ്ട്രസഭയിൽ (1953).

🎂 ജന്മദിനം

  • ധർമ്മേന്ദ്ര (1935): പ്രശസ്ത ഹിന്ദി നടനും നിർമ്മാതാവും പാർലമെന്റ് അംഗവും, പത്മഭൂഷൺ ജേതാവ്.
  • തിലകൻ (1935): മലയാള ചലച്ചിത്ര നടൻ.
  • ജോബി മാത്യു (1976): ഭിന്നശേഷി വിഭാഗം പഞ്ചഗുസ്തിയിൽ ലോക ചാമ്പ്യനായ പാലാ സ്വദേശി.
  • വാൻ ഇൻഹെൻ ഹൂസ് (1730): പ്രകാശ സംശ്ലേഷണം കണ്ടെത്തിയ ഡച്ച് ശാസ്ത്രജ്ഞൻ.

🕊️ ചരമദിനം

  • കാനം രാജേന്ദ്രൻ (2023): സി.പി.ഐ. സംസ്ഥാന സെക്രട്ടറി.
  • തോപ്പിൽ ഭാസി (1992): പ്രശസ്ത നാടകകൃത്തും ചലച്ചിത്ര സംവിധായകനും.
  • ജോർജ് ബൂൾ (1864): ‘ബൂളിയൻ ആൾജിബ്ര ഓഫ് ലോജിക്’ വികസിപ്പിച്ച ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞൻ.
  • ഭായ് പരമാനന്ദ് (1947): ഗദ്ദാർ പാർട്ടി നേതാവ്.
  • എൻ. ചന്ദ്രശേഖരൻ നായർ (1993): കേരളത്തിലെ ആദ്യ ഇൻസ്പെക്ടർ ജനറൽ.
  • പല്ലാവൂർ അപ്പുമാരാർ (2002): പ്രശസ്ത ഇടയ്ക്ക വാദകൻ.
കടപ്പാട്: *ഉദയ് ശബരീശം* 9446871972

നടുക്കം, ചവറയിൽ  മുത്തശ്ശിയുടെ കഴുത്തറുത്ത് കൊന്ന് കട്ടിലിനടിയിൽ  ചാക്കിൽക്കെട്ടിവെച്ചു ചെറുമകൻ

കൊല്ലം ചവറയിൽ  മുത്തശ്ശിയുടെ കഴുത്തറുത്ത് കൊന്ന് കട്ടിലിനടിയിൽ  ചാക്കിൽക്കെട്ടിവെച്ചു ചെറുമകൻ


ചവറ വട്ടത്തറ കണിയാന്റെയ്യത്ത് തെക്കതിൽ വീട്ടിൽ സുലേഖ ബീവി (70) ആണ് കൊല്ലപ്പെട്ടത്


കൊച്ചുമകൻ ഷഹനാസ് (28) നെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തു.
സുലേഖ ബീവിയുടെ തല കട്ടിലിനടിയിൽ കവറിൽ  സൂക്ഷിച്ച നിലയിൽ കണ്ടെത്തി
കൊലപാതകം   കണ്ട ഷഹനാസിന്റെ മാതാവ് മുംതാസ് ആത്മഹത്യക്ക് ശ്രമിച്ചു


ഷഹനാസ് ലഹരിയ്ക്ക് അടിമയെന്ന്  ചവറ പോലീസ്

അന്ന് മഞ്ജു വാര്യർ പറഞ്ഞു,ഇതിൽ കൃത്യമായ ഗൂഡാലോചന നടന്നിട്ടുണ്ട്‌, ആ മൊഴിയും നിർണ്ണായകമായി

കൊച്ചി. നടിയെ ആക്രമിച്ച കേസിൽ വിധി വരുമ്പോൾ  മലയാള സിനിമയിൽ ഉണ്ടായ മാറ്റങ്ങളും ചർച്ച ആകുന്നുണ്ട്. ഒരു കേസുകൊണ്ട് ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞു എങ്കിൽ അതും നടിയെ ആക്രമിച്ച കേസായിരിക്കും. അമ്മ എന്ന സംഘടന തന്നെ രണ്ടായി പിളർന്നത് ഉൾപ്പെടെ നടന്നത് നിരവധി സംഭവ വികാസങ്ങൾ .

2017  ഫെബ്രുവരി 19. നടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സിനിമ പ്രവർത്തകർ എല്ലാം ദർബാർ ഹാളിൽ ഒത്തുചേരുന്നു. പലരും സംസാരിച്ചു. ചിലർ രോഷാകുലരായി, ചിലർ വികാര നിർഭരരായി. അന്ന് ഉറച്ച വാക്കുകൾ പറഞ്ഞത് ഒരാൾ. നടി മഞ്ജു വാര്യർ. ഇതിൽ കൃത്യമായ ഗൂഡാലോചന നടന്നിട്ട് ഉണ്ട്‌.  തെളിയിക്കപ്പെടണമെന്നായിരുന്നു നടിയുടെ വാക്കുകൾ. ഇവിടെ തുടങ്ങുന്നു സിനിമ മേഖല തന്നെ മാറ്റി മറിച്ച സംഭവ വികാസങ്ങൾ.


ദിലീപ് അറസ്റ്റിൽ ആയതിനു ശേഷം അന്നത്തെ അമ്മ പ്രസിഡന്റ് ആയിരുന്ന  നടൻ മമ്മൂട്ടിയുടെ വീട്ടിൽ അമ്മ സംഘടനയിലെ  ആളുകൾ യോഗം ചേരുന്നു. അന്ന് യുവതാരങ്ങൾ ദിലീപിനെതിരെ ശക്തമായ നിലപാട് എടുത്തതും സംഘടനയ്ക്ക് വലിയ ക്ഷീണം ഉണ്ടാക്കി. യോഗത്തിന് ഉള്ളിലേക്ക് കയറുന്നതിന് മുൻപുള്ള നടൻ പ്രിഥ്വിരാജിന്റെ നിലപാടും അന്ന് ശ്രദ്ധേയമായിരുന്നു.


സിനിമയ്ക്ക് ഉള്ളിൽ സ്ത്രീകൾ നിരവധി പ്രശനങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് പറഞ്ഞു അമ്മയിലെ ചില വനിതാ താരങ്ങൾ സംഘടന വിട്ടു. വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടന  ഉയർന്ന് വന്നു. നിലപാട് എടുത്തതിന്റെ പേരിൽ സിനിമയിൽ അവസരങ്ങൾ കുറയുന്നു എന്ന് നടിമാരുടെ വെളിപ്പെടുത്തലും സിനിമയ്ക്ക് ഉള്ളിലെ പവർ ഗ്രൂപ്പിനെ തുറന്ന് കാണിക്കുന്നത് ആയിരുന്നു.


വുമൺ ഇൻ സിനിമ കളക്റ്റീവിലെ ചില അംഗങ്ങൾ മുഖ്യമന്ത്രിയെ നേരിട്ട് എത്തി സിനിമയ്ക്ക് ഉള്ളിലെ പ്രശ്നങ്ങൾ പരാതിയായി നൽകി. തുടർന്ന് അന്വേഷിക്കുന്നതിനു സർക്കാർ ഹേമ കമ്മീഷനെ നിയോഗിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം പുറത്ത് വന്ന വിവാദങ്ങളും മലയാള സിനിമക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്നതാണ്.

അതി നിർണായകം മഞ്ജുവിന്റെ മൊഴി

നടിയെ ആക്രമിച്ച കേസ്
നിർണായകമാവുക മഞ്ജു വാര്യരുടെ മൊഴി

കാവ്യമായുള്ള ബന്ധത്തിൻ്റെ പേരിൽ ദിലീപുമായി വീട്ടിൽ വഴക്കുണ്ടാകാറുണ്ടെന്ന് മഞ്ജു വാര്യർ

അതാണ് വിവാഹമോചനത്തിലെത്തിയത്
കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് തന്നെ ആദ്യം അറിയിച്ചത് അതിജീവിതയാണെന്ന് ദിലീപ് സംശയിച്ചിരുന്നുവെന്നും മഞ്ജുവിൻ്റെ മൊഴി

ജമാ അത്തെ ഇസ്ലാമിയുള്ള സഹകരണത്തെ ചൊല്ലി വാക്പോര് തുടർന്ന് നേതാക്കൾ


കോഴിക്കോട്. ജമാ അത്തെ ഇസ്ലാമിയുള്ള സഹകരണത്തെ ചൊല്ലി വാക്പോര് തുടർന്ന് നേതാക്കൾ.
ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി നേരത്തേ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ച ജമാഅത്തെ ഇസ്‍ലാമിയുടെ ആവശ്യപ്രകാരമായിരുന്നുവെന്നും മുഖ്യമന്ത്രി  വിശദീകരിച്ചു. മുഖ്യമന്ത്രി വോട്ടാണ് തങ്ങളോട് ആവശ്യപ്പെട്ടത് എന്ന് വിശദീകരിച്ച് ജമാഅത്തെ ഇസ്ലാമി നേതൃത്വം രംഗത്തെത്തി


ജമഅത്തെ ഇസ്ലാമിയുമായി സിപിഐഎം സഹകരിച്ചിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണം പൂർണമായി നിഷേധിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി എകെജി സെന്ററിൽ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രി സമ്മതിച്ചു. ചർച്ച നടത്തിയത് ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ ആവശ്യപ്രകാരമെന്നും അവർ പ്രശ്നക്കാർ ആണെന്ന് അവരോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി



എന്നാൽ സിപിഐഎമ്മിൽ നിന്ന് ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ ആയിരുന്നില്ല കൂടിക്കാഴ്ച്ചയെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഫേസ്ബുക്കിൽ കുറിച്ചു//സിപിഐഎം ചോദിച്ചത് വോട്ടാണ്, അത് നൽകുകയും ചെയ്തെന്ന് സെക്രട്ടറി വിശദീകരിച്ചു.LDF ന് ബന്ധം ജമാത്തെ ഇസ്ലാമിയുമായി നേരിട്ടെന്നും എന്നാൽ യുഡിഎഫിന് വെൽഫയർ പാർട്ടിയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും  പ്രതിപക്ഷനേതാവ് വി ഡി സതീശൻ

സിപിഐഎം വായ്താരി പോലെ ഒരേ ആയുധം ഉപയോഗിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശിയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.


മലപ്പുറത്ത്  ഇപ്പോഴും പലയിടങ്ങളിൽ CPIM-ജമാഅത്തെ ഇസ്ലാമി ബന്ധമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു

മരിച്ചു പോയ ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാമെന്നു പറഞ്ഞ് 30 കോടി തട്ടിയെടുത്ത കേസില്‍ സംവിധായകന്‍ അറസ്റ്റില്‍

മരിച്ചു പോയ ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാമെന്നു പറഞ്ഞ് 30 കോടി തട്ടിയെടുത്ത കേസില്‍ സംവിധായകന്‍ അറസ്റ്റില്‍. ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് ആണ് അറസ്റ്റിലായത്. ഇന്ദിരാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകന്‍ ഡോ. അജയ് മുര്‍ദിയ നല്‍കിയ പരാതിയിലാണ് നടപടി. നേരത്തെ പരാതിയുമായി ബന്ധപ്പെട്ട് വിക്രം ഭട്ട്, ഭാര്യ ശ്വേതാംബരി ഭട്ട്, ഇവരുടെ മകള്‍ കൃഷ്ണ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

രാജസ്ഥാന്‍ പൊലീസും മുംബൈ പൊലീസും സംയുക്തമായി സംയുക്തമായി നടത്തിയ ദൗത്യത്തില്‍ ഭാര്യാ സഹോദരിയുടെ വീട്ടില്‍ നിന്നാണ് വിക്രം ഭട്ടിനെ അറസ്റ്റ് ചെയ്തത്. ഡോ. അജയ് മുര്‍ദിയയുടെ പരാതിയില്‍ വിക്രം ഭട്ട് അടക്കമുള്ളവര്‍ക്കെതിരെ ഒരാഴ്ച മുന്‍പാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പിന്നാലെയാണ് അറസ്റ്റ്. 200 കോടി രൂപ ലാഭം വാഗ്ദാനം ചെയ്തണ് പണം വാങ്ങിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. വിക്രം ഭട്ടിനെ ഉദയ്പുരിലേക്ക് കൊണ്ടു പോകാനായി രാജസ്ഥാന്‍ പൊലീസ് ബാന്ദ്ര കോടതിയില്‍ ട്രാന്‍സിറ്റ് റിമാന്‍ഡ് അപേക്ഷ സമര്‍പ്പിക്കും.

നിർണ്ണായകമായത് ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം. നടിയെ അക്രമിച്ച കേസിന് വഴിത്തിരിവായത് അന്തരിച്ച സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളാണ്.

ദിലീപിനെതിരെയുള്ള ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കേരളം ഞെട്ടലോടെയാണ് കേട്ടത്. തെളിവുകളടക്കം അന്വേഷണസംഘത്തിന് കൈമാറിയാണ് കേസിന്റെ നിർണായക ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ രംഗപ്രവേശനം ചെയ്തത്


നടിയെ അക്രമിച്ച കേസിൽ അന്വേഷണസംഘം അല്പം ഒന്ന് പകച്ചുനിൽക്കുന്ന ഘട്ടത്തിലാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ.അന്വേഷണ സംഘത്തിന്റെ നിർണായക നീങ്ങൾക്ക് ഈ വെളിപ്പെടുത്തലുകൾ സഹായകരമായി.നടിയെ ആക്രമിക്കുന്ന ദൃശ്യം ദിലീപ് ആലുവയിലെ വീട്ടിലിരുന്ന് കണ്ടു എന്നതായിരുന്നു ബാലചന്ദ്രകുമാറിന്റെ ഏറ്റവും പ്രധാനപ്പെട്ട വെളിപ്പെടുത്തൽ.ഒരു വിഐപിയാണ് വിഷ്വൽ വീട്ടിലെത്തിച്ചത്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്നും 2021 അവസാനത്തോടെ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് മൊഴിനൽകി.ഒന്നാംപ്രതി പൾസർസുനി ദിലീപിന്റെ പരിചയക്കാരനാണെന്നും ദിലീപിന്റെ വീട്ടിൽ ഇയാൾ വരുന്നത് താൻ കണ്ടിട്ടുണ്ടെന്നുമുള്ള നിർണായക വിവരവും ദിലീപിന്റെ ശബ്ദരേഖ സഹിതം ബാലചന്ദ്രകുമാർ അന്വേഷണസംഘത്തിന് കൈമാറി.റിമാൻഡിൽ ആയിരുന്ന കാലത്ത് ബാലചന്ദ്രകുമാറിനെ ജയിലിൽ അടക്കം വിളിച്ച് ഇക്കാര്യങ്ങൾ പുറത്തു പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ തുടരന്വേഷണത്തിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകളും ചുമത്തി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ എറണാകുളം സി.ജെ.എം കോടതി രഹസ്യമൊഴിയായി രേഖപ്പെടുത്തി.
പരസ്യ പ്രതികരണം നടത്തിയതോടെ ബാലചന്ദ്ര കുമാറിന് വധഭീഷണി വരെയുണ്ടായി.നാൽപ്പതിൽ കൂടുതൽ തവണയാണ് പ്രധാന സാക്ഷിയായി ബാലചന്ദ്രകുമാറിനെ കോടതി വിസ്തരിച്ചത്.
ഒടുവിൽ കേരളം ഞെട്ടലോടെ കേട്ടിരുന്ന നടി ആക്രമിച്ച കേസിന്റെ വിധി വരുമ്പോൾ അത് കേൾക്കാൻ ബാലചന്ദ്രകുമാറെന്ന സംവിധായകനില്ല.2025 ഡിസംബറിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ അദ്ദേഹം അന്തരിച്ചു.

സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ

സ്ത്രീകളെ ബാധിക്കുന്ന പ്രധാന രോ​ഗമാണ് ‌ക്യാൻസർ. ഓരോ വർഷവും ലോകമെമ്പാടും ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ക്യാൻസർ ബാധിതരാകുന്നുണ്ട്. ക്യാൻസറിനെക്കുറിച്ചുള്ള പല തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുമുണ്ട്. ഇതിനെതിരെ അവബോധം വളർത്തേണ്ടത് വളരെ പ്രധാനമാണ്. സാധാരണ ക്യാൻസറുകളിൽ മൂന്നിൽ രണ്ട് കേസുകളെങ്കിലും കൃത്യമായ രോഗനിർണയത്തിലൂടെ സുഖപ്പെടുത്താവുന്നതുമാണ്.

സ്ത്രീകളിൽ ക്യാൻസർ ബാധിച്ച് കഴി‍ഞ്ഞാൽ വിവിധ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്

സ്തനാർബുദം, ഗർഭാശയമുഖ ക്യാൻസർ, ഗർഭപാത്രത്തിലെ ക്യാൻസർ, അണ്ഡാശയത്തിലെ ക്യാൻസർ, ശ്വാസകോശ ക്യാൻസർ, വൻകുടലിലെ ക്യാൻസർ, സ്കിൻ ക്യാൻസർ എന്നിവയെല്ലാം ഇന്ത്യയിലെ സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന അർബുദങ്ങളാണ്. സ്ത്രീകളിൽ ക്യാൻസർ ബാധിച്ച് കഴി‍ഞ്ഞാൽ വിവിധ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. സമ്മർദ്ദം, വാർദ്ധക്യം, ഹോർമോൺ മാറ്റങ്ങൾ അല്ലെങ്കിൽ ക്ഷീണം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ അവ​ഗണിക്കാറാണ് പതിവ്.

പാരമ്പര്യം, പ്രായം, പൊണ്ണത്തടി എന്നിവയെല്ലാം ക്യാൻസർ വരാനുള്ള സാധ്യതയെ സ്വാധീനിക്കുന്ന ഘടങ്ങളാണ്

പാരമ്പര്യവും, ജനിതകവും, പാരിസ്ഥിതികവുമായ കാരണങ്ങൾക്കൊപ്പം ജീവിതശൈലിയുമായും ബന്ധപ്പെട്ടും ക്യാൻസർ വരാനുള്ള സാധ്യത പലരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പാരമ്പര്യം, പ്രായം, പൊണ്ണത്തടി, മദ്യത്തിന്റെ ഉപയോ​ഗം, പുകയിലയുടെ ഉപയോഗം, ഭക്ഷണക്രമം (വറുത്ത ഭക്ഷണങ്ങൾ, റെഡ് മീറ്റ്) എന്നിവയെല്ലാം ക്യാൻസർ വരാനുള്ള സാധ്യതയെ സ്വാധീനിക്കുന്ന ഘടങ്ങളാണ്.

നേരത്തെയുള്ള സ്ക്രീനിംഗ്, മെഡിക്കൽ കൺസൾട്ടേഷൻ, ജീവിതശൈലി മാറ്റങ്ങൾ എന്നിവ രോ​ഗത്തെ നേരത്തെ കണ്ടെത്താൻ‌ സഹായിക്കും.


സ്ത്രീകൾക്ക് അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറ്റവും മികച്ച ആയുധങ്ങളിൽ ഒന്നാണ് അവബോധം. നേരത്തെയുള്ള സ്ക്രീനിംഗ്, മെഡിക്കൽ കൺസൾട്ടേഷൻ, ജീവിതശൈലി മാറ്റങ്ങൾ എന്നിവ രോ​ഗത്തെ നേരത്തെ കണ്ടെത്താൻ‌ സഹായിക്കും. സ്ത്രീകളിൽ‌ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

അമിതക്ഷീണമാണ് ആദ്യത്തെ ലക്ഷണം

ഉറക്കക്കുറവ് മൂലം ക്ഷീണം തോന്നുന്നത് സാധാരണമാണ്. എന്നാൽ എത്ര വിശ്രമിച്ചിട്ടും ക്ഷീണം മാറുന്നില്ലെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണെണ്ടത് പ്രധാനമാണ്. രക്താർബുദത്തിന്റെയും മറ്റ് അർബുദങ്ങളുടെയും പ്രാരംഭ ഘട്ടങ്ങളിൽ വിട്ടുമാറാത്ത ക്ഷീണം പ്രധാനപ്പെട്ട ലക്ഷണമായി വിദ​ഗ്ധർ പറയുന്നു.

രക്തസ്രാവം, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം

ആർത്തവത്തിനിടയിലെ അസാധാരണമായ രക്തസ്രാവം, ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം അല്ലെങ്കിൽ അസാധാരണമായ സ്രവങ്ങൾ എന്നിവയും സെർവിക്കൽ, ഗർഭാശയ അല്ലെങ്കിൽ അണ്ഡാശയ കാൻസറിന്റെ ലക്ഷണമാകാം. ഈ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ഡോക്ടറെ കാണണം.

സ്തനത്തിലോ കക്ഷത്തിലോ നീണ്ടുനിൽക്കുന്ന വേദനയോ കട്ടിയോ അനുഭവപ്പെടുക

സ്തനത്തിന്റെ ആകൃതിയിലോ വലുപ്പത്തിലോ ഉണ്ടാകുന്ന മാറ്റം, ചർമ്മത്തിലെ മാറ്റങ്ങൾ, മുലഞെട്ടിലെ മാറ്റങ്ങൾ, മുലഞെട്ട് ഉള്ളിലേക്ക് വലിയുക, മുലഞെട്ടിൽ നിന്ന് രക്തം കലർന്നതോ അല്ലാത്തതോ ആയ സ്രവം (Discharge) വരിക, മുലഞെട്ടിന് ചുറ്റുമുള്ള ചർമ്മത്തിൽ തടിപ്പ് എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. സ്തനത്തിലോ കക്ഷത്തിലോ നീണ്ടുനിൽക്കുന്ന വേദനയോ കട്ടിയോ അനുഭവപ്പെടുക. ഇവയെല്ലാം ബ്രെസ്റ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.

തുടർച്ചയായ വയറു വീർക്കൽ, മലബന്ധം, വയറിളക്കം

തുടർച്ചയായ വയറു വീർക്കൽ, മലബന്ധം, വയറിളക്കം എന്നിവ അണ്ഡാശയ അല്ലെങ്കിൽ വൻകുടൽ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ലക്ഷണങ്ങൾ കൂടുതൽ നാൾ നീണ്ട് നിൽക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക.

വിട്ടുമാറാത്ത വേദന പ്രത്യേകിച്ച് പെൽവിസ്, അസ്ഥികൾ, വയറ് അല്ലെങ്കിൽ പുറം

വിട്ടുമാറാത്ത വേദന പ്രത്യേകിച്ച് പെൽവിസ്, അസ്ഥികൾ, വയറ് അല്ലെങ്കിൽ പുറം എന്നിവിടങ്ങളിൽ വേദന അനുഭവപ്പെട്ടാൽ അവ​ഗണിക്കരുത്. തുടർച്ചയായ വേദന പല തരത്തിലുള്ള കാൻസറിന്റെയും പ്രാരംഭ ലക്ഷണമാകാം.

ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന മിനി ഹിറ്റാച്ചി വാഹനങ്ങൾക്ക് മുകളിലേക്ക് വീണു, നിരവധി വാഹനങ്ങൾ തകർന്നു

കോട്ടയം. പാലായില്‍ ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന മിനി ഹിറ്റാച്ചി വാഹനങ്ങൾക്ക് മുകളിലേക്ക് വീണു.  പാലാ ബൈപ്പാസിൽ കോഴാ ജംഗ്ഷനില്‍ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. ലോറി റോഡിലെ ഹമ്പില്‍ കയറിയപ്പോൾ കെട്ടുപൊട്ടി മണ്ണുമാന്തി യന്ത്രം റോഡില്‍ വാഹനങ്ങളുടെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഒരു ഓട്ടോറിക്ഷ, 3 കാറുകള്‍ എന്നിവയ്ക്ക് കേടുപാടുകളുണ്ട്. ഓട്ടോറിക്ഷയുടെ മുന്‍വശം പൂർണ്ണമായി തകര്‍ന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരികേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കാറുകള്‍ക്കും സാരമായ തകരാറുകളുണ്ട്. റോഡില്‍ വീണ യന്ത്രത്തിന്റെ ചെയിന്‍ പൊട്ടുകയും ചെയ്തു.  അപകടത്തെ .തുടര്‍ന്ന് പാലാ ബൈപ്പാസിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പാലാ പോലീസ് സ്ഥലത്തെത്തി.

കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്

ന്യൂഡൽഹി: രാജ്യവ്യാപകമായി വിമാന സർവീസ് തടസപ്പെട്ടതോടെ യാത്രക്കാർക്ക് തിരികെ നൽകാനുള്ള 610 കോടി രൂപയുടെ റീഫണ്ട് ഇൻഡിഗോ എയർലൈൻസ് തിരിച്ച് നൽകി. കേന്ദ്ര സർക്കാർ അന്തിമ നിർദ്ദേശം നൽകിയതോടെയാണ് ഇൻഡിഗോ റീഫണ്ട് നടപടികൾ വേഗത്തിലാക്കിയത്. ഇതുവരെ യാത്രക്കാർക്ക് ആകെ 610 കോടി രൂപയുടെ റീഫണ്ട് അനുവദിച്ചതായും 3,000-ത്തോളം ലഗേജുകൾ ഉടമകൾക്ക് കൈമാറിയതായും വ്യോമയാന മന്ത്രാലയം അറിയിച്ചു.

സാധാരണയായി പ്രതിദിനം ഏകദേശം 2,300 വിമാനങ്ങൾ സർവീസ് നടത്തുന്ന ഇൻഡിഗോ, ശനിയാഴ്ച 1,500-ലധികം സർവീസുകളാണ് നടത്തിയത്. ഞായറാഴ്ച ഇത് 1,650 സർവീസുകളായി ഉയർത്തി. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്ന വിവരം നേരത്തെ പ്രഖ്യാപിച്ചത് വഴി, യാത്രക്കാർ അനാവശ്യമായി വിമാനത്താവളങ്ങളിൽ എത്തുന്നത് തടയാൻ സഹായിച്ചുവെന്ന് ഇൻഡിഗോ സിഇഒ ചൂണ്ടിക്കാട്ടി. ഡിസംബർ 10 ഓടെ പൂർണ്ണമായ നെറ്റ്‌വർക്ക് സാധാരണ നിലയിലാകുമെന്നാണ് ഇൻഡിഗോ പ്രതീക്ഷിക്കുന്നത്.

കേന്ദ്ര സർക്കാർ കടുത്ത നിലപാടിലേക്ക്

യാത്രാവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസിനെതിരെയുള്ള വിമർശനം ശക്തമായതോടെ കേന്ദ്ര സർക്കാർ കടുത്ത നിലപാടിലേക്ക് കടക്കുമെന്നതിന്റെ സൂചനകളും നൽകിയിട്ടുണ്ട്. വിമാനക്കമ്പനിക്കെതിരെ നടപടിക്ക് നീക്കം തുടങ്ങിയ കേന്ദ്രം, വിമാന ടിക്കറ്റുകൾക്ക് പരമാവധി വില പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധി മുതലെടുത്ത് അമിത നിരക്ക് ഈടാക്കിയ മറ്റ് വിമാനക്കമ്പനികൾക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം നോട്ടീസ് നൽകി.

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു

ഇൻഡിഗോയുടെ പ്രതിസന്ധി കാരണം വിപണിയിൽ സീറ്റുകളുടെ കുറവ് ഉണ്ടായ സാഹചര്യത്തിൽ, മറ്റ് എയർലൈനുകൾ ടിക്കറ്റിന് അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയാൻ, ദുരിതബാധിതമായ എല്ലാ റൂട്ടുകളിലും ന്യായമായ നിരക്കുകൾ ഉറപ്പാക്കുന്നതിനായി വിമാന നിരക്കുകൾക്ക് താൽക്കാലിക പരിധി ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് എല്ലാ എയർലൈനുകൾക്കും ഔദ്യോഗിക നിർദ്ദേശം നൽകിയിട്ടുണ്ട്.

പേപ്പട്ടിയെ ‘ക്രൂരമായി’ തല്ലിക്കൊന്നു; സ്ഥാനാർത്ഥിക്കെതിരെ കേസ്

ശാസ്താംകോട്ട . കാരാളിമുക്ക്  മേഖലയിൽ കറങ്ങിനടന്നു നാലുപേരെ കടിച്ച പേപ്പട്ടിയെ തല്ലിക്കൊന്ന സ്ഥാനാർത്ഥിക്കെതിരെ കേസ്.

പടിഞ്ഞാറേ കല്ലട കാരാളിമുക്ക് ടൗൺ വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ സുരേഷ് ചന്ദ്രനെതിരെയാണ് കേസ്. സുരേഷ് ചന്ദ്രൻ പട്ടിയെ തല്ലിക്കൊല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മൃഗസ്നേഹികളാണ് കേസിനു പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ വിരോധികളാണ് പൊലിസിനെ സമീപിച്ചതെന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.  ഉന്നതതല ഇടപെടലുണ്ടായെന്നും ഇവർ പറയുന്നു.  ബി എൻ എസ് 325 ആണ് വകുപ്പ്. മൃഗത്തെ കൊല്ലുകയോ വിഷം നൽകുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ് പ്രയോഗിക്കുക.

അഞ്ചു വർഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ കിട്ടാവുന്ന കേസാണിത്.