Home Blog Page 371

കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ 21-കാരൻ പിടിയില്‍… കൊലയ്ക്ക് കാരണം വ്യക്തി വൈരാഗ്യം

കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധു പിടിയില്‍. പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജു(38)വിനെ കൊലപ്പെടുത്തിയ കേസിലാണ് അടുത്ത ബന്ധുവായ കുറ്റിയില്‍താഴീതെക്കിനേടത്ത് മീത്തല്‍ ദീപക് (21) പിടിയിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് നിഗമനം. മാനസികാസ്വാസ്ഥ്യമുള്ള പ്രതിയെ കൊല്ലപ്പെട്ട ബിജു ബലം പ്രയോഗിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി. ഇതാണ് പകയുടെ കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ബിജു ഉറങ്ങിക്കിടക്കുന്നതിനിടെ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം ആയുധവുമായി എത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ബിജുവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ 45 മുറിവുകളാണുണ്ടായിരുന്നത്. കൊലപാതകത്തിനിടെ പ്രതിയുടെ കൈയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിജുവിന്റെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് ഇയാള്‍ സമീപത്തുണ്ടായിരുന്നു. സിസിടിവി ദ്യശ്യങ്ങളും സാഹചര്യ തെളിവുകളുമാണ് പ്രതിയിലേയ്ക്ക് എത്താന്‍ പൊലീസിന് സഹായകരമായത്. കൊലപാതകത്തില്‍ ലഹരിമാഫിയയ്ക്ക് പങ്കുണ്ടെന്ന അഭ്യൂഹം പൊലീസ് നേരത്തെ തള്ളിയിരുന്നു.

അങ്കമാലി ‘മീന്‍വിലാസത്തില്‍ ഉടമയുടെ വിലാസം, വറുത്ത മീനിന് ഉപ്പു കുറവാണെന്ന് പറഞ്ഞ് ഷെഫിനെ വെട്ടി,കൊല്ലം സ്വദേശി റിയാസിനാണ് വെട്ടേറ്റത്

കൊച്ചി: വറുത്ത മീനിന് ഉപ്പും രുചിയും കുറവാണെന്ന് പറഞ്ഞ് ഹോട്ടലുടമ ഷെഫിനെ കത്തി കൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിച്ചു. അങ്കമാലി കറുകുറ്റിയിലെ ‘മീന്‍വിലാസം’ ഹോട്ടലിലെ ഷെഫും കൊല്ലം സ്വദേശിയുമായ റിയാസിനാണ് വെട്ടേറ്റത്. സംഭവത്തില്‍ ഹോട്ടലിലെ നാല് ഉടമകളില്‍ ഒരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. അനധികൃതമായി തടഞ്ഞുവെച്ച് മര്‍ദിക്കുകയും മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതിനാണ് കേസ്.

ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ ഉടമകളിലൊരാളായ മുഹമ്മദ് ഉവൈസ് കഴിക്കാനായി ഫിഷ് ഫ്രൈ ഓര്‍ഡര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഷെഫായ റിയാസ് മീന്‍ വറുത്ത് എത്തിച്ചു നല്‍കി. എന്നാല്‍ ഭക്ഷണം കഴിച്ചുനോക്കിയ ഉടമ മീനിന് രുചിയില്ലെന്നും ആവശ്യത്തിന് ഉപ്പില്ലെന്നും റിയാസിനെ മേശയ്ക്കരുകിലേക്ക് വിളിച്ചുവരുത്തി അറിയിച്ചു. ഹോട്ടലിലെ ഫ്രീസര്‍ കേടായതുകൊണ്ടാണ് മീനിന്റെ ഗുണനിലവാരം കുറഞ്ഞതെന്ന് മറുപടി നല്‍കി. പലതവണ ആവശ്യപ്പെട്ടിട്ടും ഫ്രീസര്‍ നന്നാക്കാന്‍ ഉടമസ്ഥര്‍ തയാറായില്ലെന്നും റിയാസ് പറഞ്ഞു. ഇതോടെ തര്‍ക്കം രൂക്ഷമായി. പ്രകോപിതനായ ഉവൈസ് റിയാസിനെ മര്‍ദിക്കുകയുമായിരുന്നു. ‘റിയാസിന്റെ പിറകെ ചെന്ന് ഷര്‍ട്ടിന്റെ കുത്തിന് പിടിച്ച് പുറകോട്ടു തള്ളുകയും അടുക്കളയിലെ മേശയിലുണ്ടായിരുന്ന കത്തിയെടുത്ത് വെട്ടിയെന്നും തവിയെടുത്ത് തല്ലിയെന്നുമാണ് എഫ്‌ഐആറില്‍ ഉള്ളത്.

ആക്രമണത്തില്‍ റിയാസിന്റെ കൈയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിയാസിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മലപ്പുറം സ്വദേശികളായ നാലുപേരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്‍. സംഭവത്തില്‍ അങ്കമാലി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

പ്രധാനമന്ത്രിയുടെ വീടിന് മുന്നിലെ പ്രതിഷേധം ,രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു

ന്യൂ ഡെൽഹി. പ്രധാനമന്ത്രിയുടെ വീടിന് മുന്നിലെ പ്രതിഷേധത്തില്‍ നടപടിയെടുത്ത് പൊലീസ്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു.

ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വൻപ്രതിഷേധമാണ് സ്ഥലത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തുന്നത്. പ്രതിഷേധിച്ച എംപിമാരെ എല്ലാം അറസ്റ്റ് ചെയ്ത് നീക്കി.

രാഹുല്‍ ആദ്യം ആവശ്യപ്പെട്ടത് NEET മായി ബന്ധപ്പെട്ട ചർച്ചകള്‍ ഇത് അംഗീകരിക്കാം എന്ന് ഉറപ്പ് നല്‍കിയെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. ആദ്യത്തെ ആവശ്യം അംഗീകരിച്ചപ്പോള്‍ ധർമേന്ദ്ര പ്രധൻ്റെ രാജി ആവശ്യപ്പെട്ടു. വാക്കു മാറ്റുന്നത് നല്ലൊരു നേതാവിന് ചേർന്നതല്ല. രാഹുലിന്റെ പെരുമാറ്റം ജനാധിപത്യ മര്യാദകള്‍ക്ക് ചേർന്നതല്ലെന്നും. NEET, വിദ്യാർഥി പ്രക്ഷോഭത്തില്‍ ചർച്ചയാകാം അല്ലാതെ
ധർമേന്ദ്ര പ്രധൻ്റെ രാജി എന്ന ആവശ്യം അംഗീകരിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

സമരമുഖം സംഘര്‍ഷഭരിതമായതോടെ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ എന്നിവര്‍ അനുനയ നീക്കവുമായി നേരിട്ടെത്തി. രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.പ്രതിഷേധം മൂന്ന് മണിക്കൂറോളം പിന്നിട്ടതോടെയാണ് പോലീസ് നടപടി ഉണ്ടായത്.

അഖിലേഷ് യാദവ്, പ്രിയങ്കാ ഗാന്ധി, കെ.സി. വേണു ഗോപാല്‍, ഡി.കെ. ശിവകുമാർ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോലീസ് ബലംപ്രയോഗിച്ചതിനെത്തുടർന്ന് രാഹുലിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മുതിർന്ന നേതാക്കള്‍ക്കുനേരെയും പോലീസ് ബലം പ്രയോഗിച്ചു.പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പില്‍ സമരമിരിക്കുന്ന മറ്റ് കോണ്‍ഗ്രസ് എം.പിമാരെയും ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്ത് നീക്കി. പല എംപിമാർക്കും പരിക്കേറ്റു. വനിതകളുള്‍പ്പെടെയുള്ള എംപിമാരെ ബലം പ്രയോഗിച്ച്‌ പോലീസ് അറസ്റ്റ് ചെയ്തുനീക്കിയത്. എംപിമാർക്ക് പുറമെ പിന്തുണയുമായി കൂടുതല്‍പേർ സമരസ്ഥലത്തേക്ക് എത്തിച്ചേരുന്ന സാഹചര്യത്തിലാണ് കൂട്ട നടപടി.

കൂരോപ്പടയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കുടുംബത്തിലെ അവസാനത്തെ ആളും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കുടുംബത്തിലെ അവസാനത്തെ ആളും മരിച്ചു. മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ അലൻ തോമസ് (12) ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പിതാവ് തോമസ് ഏബ്രഹാം(50), മാതാവ് ജോസ്‌ന (42) മറ്റക്കര എൻഎസ്എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ സഹോദരി മരിയ തെരേസ എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചിരുന്നു.

സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം ജീവനൊടുക്കിയത്. ജൂലൈ 13 ഉച്ച കഴിഞ്ഞാണ് കീടനാശിനി കഴിച്ച് അവശനിലയിൽ കുടുംബത്തെ കണ്ടത്. തിങ്കളാഴ്ച ഉച്ചമുതൽ സഹോദരിയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകിട്ട് ജോസ്‌നയുടെ സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് കുടുംബത്തെ അവശനിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്ത് നിന്ന് കീടനാശിനിയുടെ കുപ്പിയും കണ്ടെത്തിയിരുന്നു.

യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ കൊല്ലം ജില്ലാ കമ്മിറ്റി ദ്വൈവാര്‍ഷിക പൊതുയോഗവും ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും 26ന്

കരുനാഗപ്പള്ളി.യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ കൊല്ലം ജില്ലാ കമ്മിറ്റി ദ്വൈവാര്‍ഷിക പൊതുയോഗവും ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും 26ന് 1.30മുതല്‍ കരുനാഗപ്പള്ളി ഐഎംഎ ഹാളില്‍ നടക്കും.പൊതുയോഗം സംസ്ഥാന സെക്രട്ടറി ടോമി കുറ്റിയാങ്കല്‍ ഉദ്ഘാടനം ചെയ്യും. യുഎംസി ജില്ലാ പ്രസിഡന്‌റ് നിജാം ബഷി അധ്യക്ഷത വഹിക്കും.

മമ്മൂട്ടിക്ക് കിട്ടിയ ദേശീയപുരസ്‌കാര വിജയം ആഘോഷിച്ചു

ആൾ കേരള മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഓച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം , സാംസ്കാരിക പ്രവർത്തകൻ മെഹർഖാൻ ചേന്നല്ലൂർ കൊറ്റമ്പള്ളി അങ്കണവാടിയിൽ കേക്ക് മുറിച്ച് ഉത്ഘാടനം നിർവ്വഹിക്കുന്നു

ഓച്ചിറ : മമ്മൂട്ടി ഫാൻസ്‌ വെൽഫയർ അസോസിയേഷൻ ഓച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ മമ്മൂട്ടിക്ക് നാലാമത് ദേശീയ അവാർഡ് ലഭിച്ചത് ആഘോഷിച്ചു.
സംസ്കാരിക പ്രവർത്തകൻ മെഹർഖൻ ചേന്നല്ലൂർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ശ്രീജു കൊറ്റമ്പള്ളി അദ്യക്ഷതവഹിച്ചു. ചടങ്ങിൽ ഓച്ചിറ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ രാജേഷ് ഓച്ചിറ, രാഹുൽ കണിശ്ശേരിൽ, ഹരികൃഷ്ണൻ ഐക്കര, അഖിൽ എന്നിവർ പങ്കെടുത്ത സംസാരിച്ചു. 69 നമ്പർ അംഗൻവാടിയിലെ കുട്ടികൾക്കു മധുര വിതരണവും നടത്തി..

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായര്‍ക്ക് ഐക്യ ദാര്‍ഢ്യവുമായി കുന്നത്തൂര്‍ യൂണിയന്‍

ശാസ്താംകോട്ട.കുന്നത്തൂർ താലൂക്ക് എൻ.എസ്‌.എസ്‌ കരയോഗ യൂണിയന്റെ ഐക്യദാർഢ്യം. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ എൻ.എസ്‌. എസ്‌ നിലപാടുകൾക്കും എൻ.എസ്‌.എസ്‌ നേതൃത്വത്തിനും യൂണിയൻ കമ്മിറ്റിയുടെയും യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റിയുടെയും പരിപൂർണ്ണപിന്തുണ രേഖപ്പെടുത്തി.

സർവീസ് സൊസൈറ്റിയ്ക്ക് നെടുനായകത്വം വഹിക്കുന്ന ബഹുമാന്യനായ ജനറൽ സെക്രട്ടറിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു സമുദായത്തെ തകർക്കാമെന്നു ആഗ്രഹിക്കുന്നവർക്ക് വ്യാമോഹം മാത്രമായിരിക്കും ഫലമെന്നും അതിനെ ഏതു വിധേനയും ചെറുത്തു തോൽപ്പിക്കുമെന്നും മറുപടി അർഹിക്കാത്തവർക്ക് മറുപടി നൽകേണ്ട എന്നും യോഗം വിലയിരുത്തി.

രാജ്യത്തിന്റെ മതേതര നിലപാടുകൾ സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ജനറൽ സെക്രട്ടറിയെ പൊതുസമൂഹത്തിന്റെ വിശ്വാസതയിൽ നിന്നും തകർക്കാൻ ശ്രമിക്കുന്ന സങ്കുചിത താൽപ്പര്യയക്കാരെ ഒറ്റടപ്പെടുത്തണമെന്ന് യോഗം അഭിപ്രായപെട്ടു.

താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ഡയറക്ടർ ബോർഡ് മെമ്പർ വി.ആർ.കെ. ബാബു, യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടു മുരളി, യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ സോമൻ പിള്ള, യൂണിയൻ ഭരണസമിതി അംഗങ്ങൾ, യൂണിയൻ പഞ്ചായത്ത് സമിതി അംഗങ്ങൾ, വനിതാ യൂണിയൻ അംഗങ്ങൾ എംഎസ്‌എസ്എസ് മേഖലാ കോർഡിനേറ്റേഴ്സ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

പ്രതിഭാ സംഗമവും സ്കോളർഷിപ്പ് വിതരണവും നടത്തി

പോരുവഴി .1469 നമ്പർ ദേവി വിലാസം എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും സ്കോളർഷിപ്പ് വിതരണവും നടത്തി

നായർ സർവീസ് സൊസൈറ്റി കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡണ്ടും ഡയറക്ടർ ബോർഡ് മെമ്പറുമായ വി ആർ കെ ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട വി ആർ കെ ബാബുവിനെയും ഈ വർഷത്തെ ഗുരുശ്രേഷ്ഠ അവാർഡ് കരസ്ഥമാക്കിയ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പോരുവഴി ബാലചന്ദ്രനെയും, മികച്ച സ്വാശ്രയ വനിതാ സംഘമായി തിരഞ്ഞെടുക്കപ്പെട്ട വിനായക വനിതാ സംഘത്തെയും യോഗത്തിൽ വച്ച് ആദരിച്ചു
വിവിധ ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ യൂണിയൻ സെക്രട്ടറി അനിൽകുമാറും ആദരിച്ചു വൈസ് പ്രസിഡണ്ട് തോട്ടുവാ മുരളി മുഖ്യപ്രഭാഷണം നടത്തി യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് N സോമൻ പിള്ള അവാർഡുകൾ വിതരണം ചെയ്തു യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പോരുവഴി ബാലചന്ദ്രൻ, യൂണിയൻ പ്രതിനിധികൾ, കരയോ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ഇടയ്ക്കാട് തെക്ക് തെന്നൂർ വിളയിൽ മധുസൂദനൻ പിള്ള നിര്യാതനായി

പോരുവഴി:പോരുവഴി പഞ്ചായത്ത് ആറാം വാർഡംഗവും സിപിഎം ശൂരനാട് ഏരിയ കമ്മിറ്റിയംഗവുമായ എം.മനുവിൻ്റെ പിതാവ് ഇടയ്ക്കാട് തെക്ക് തെന്നൂർ വിളയിൽ മധുസൂദനൻ പിള്ള (61) നിര്യാതനായി.

കോണ്‍ഗ്രസ് ഉള്‍പ്പെടെ അവിശ്വാസം പാസാക്കി,രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നനഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പുറത്തായി

കോട്ടയം: പാലായിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത്. 26 കൗൺസിലർമാരിൽ 17 പേർ ഇന്ന് കൗൺസിലിൽ യോഗത്തിൽ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 12 പ്രതിപക്ഷ കൗൺസിലർമാർ, 4 കോൺഗ്രസ് അംഗങ്ങൾ, 1 സ്വാതന്ത്ര അംഗം എന്നിവരാണ് വോട്ട് ചെയ്തത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ആയ ദിയ ബിനു പുളിക്കകണ്ടം പുറത്തായി. നഗരസഭയിൽ അവിശ്വാസം പാസായതോടെ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്ത്.

ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ ഭരണത്തിനെതിരെ കോൺഗ്രസ് അംഗങ്ങളുടെ എതിർപ്പ് ഉയർന്നതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നെങ്കിലും അത് അനുസരിച്ചില്ല. അതേസമയം, ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നും വിപ്പ് ലംഘിച്ചാൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരുമായിരുന്നു ഭരണപക്ഷത്തുണ്ടായിരുന്നത്. ഇതിൽ കോൺഗ്രസ് ആണ് സ്വതന്ത്ര കൂട്ടായ്മക്കുള്ള പിന്തുണ പിൻവലിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ചത്.