Home Blog Page 360

ഫോര്‍ട്ട് കൊച്ചിയില്‍ വിനോദസഞ്ചാരിയെ കൊള്ളയടിച്ച അക്രമി സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍

കൊച്ചി.ഫോര്‍ട്ട് കൊച്ചിയില്‍ വിനോദസഞ്ചാരിയെ കൊള്ളയടിച്ച അക്രമി സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. കവര്‍ച്ചയ്ക്ക ശേഷം രക്ഷപ്പെട്ട പ്രതികള്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. അക്രമി സംഘത്തിലെ നാലാമനായി അന്വേഷണം ഊര്‍ജിതം.


ഫോര്‍ട്ട് കൊച്ചി സൗത്ത് ബീച്ചിന് സമീപം തിങ്കളാഴ്ചയാണ് ഒഡീഷ സ്വദേശി ധാരാ സിങ് പ്രധാനെ നാലംഗസംഘം കൊള്ളയടിച്ചത്. വൈകീട്ട് നാലരയ്ക്ക് പഴയ ലൈറ്റ് ഹൗസിന് സമീപത്തെ ശുചിമുറിയില്‍ വെച്ചാണ് ധാരാ സിങ് ആക്രമിക്കപ്പെട്ടത്. കേസില്‍ കൊച്ചി സ്വദേശികളായ സഹല്‍, ആദര്‍ശ്, ഷൈജു എന്നിവരാണ് പിടിയിലായത്.

ശുചിമുറിയിലെത്തിയ ധാരാ സിങിനെ സ്ഥലത്ത് തമ്പടിച്ച് നിന്ന നാലംഗ സംഘം വളഞ്ഞു. രണ്ട് പ്രതികള്‍ ചേര്‍ന്ന് ധാരാസിങ്ങിനെ ബലമായി പിടിച്ചു നിര്‍ത്തി. മൂന്നാമന്‍ ഇടത് കണ്ണില്‍ മുഷ്ടി ചുരുട്ടി ഇടിച്ചു. ഇതോടെ നിലത്തുവീണ ധാരാസിങ്ങിനെ പിന്നീട് മരത്തടികൊണ്ടാണ് പ്രതികള്‍ ആക്രമിച്ചത്. തലയ്ക്ക് പുറകിലേറ്റ അടിക്ക് പിന്നാലെ ധാരാസിങ് അബോധാവസ്ഥയിലായി. ഇതോടെ പോക്കറ്റിലുണ്ടായിരുന്ന പതിനെണ്ണായിരം രൂപയുടെ ഫോണും പണവുമായി അക്രമി സംഘം രക്ഷപ്പെട്ടു.

ശുചിമുറി പരിസരതെത്തിയവരാണ് ധാരാസിങിനെ കണ്ടെത്തുന്നതും ആശുപത്രിയിലേക്ക് മാറ്റുന്നതും. കണ്ണിലും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ ധാരാസിങ് ആശുപത്രിയില്‍ നിന്നിറങ്ങി രണ്ട്ാം ദിവസമാണ് പൊലീസില്‍ പരാതി നല്‍കിയത്. തൊട്ടുപിന്നാലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. ധാരാസിങ്ങിനെ ആക്രമിച്ചതിന് ശേഷം പ്രതികള്‍ ഓടിപോകുന്നതും ഓട്ടോയില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചു. ഫോര്‍ട്ട്‌കൊച്ചിയിലും പരിസരത്തും ഒളിവിലായിരുന്ന പ്രതികളെ പിടികൂടി. നാലാമന്‍ ഇപ്പോളും ഒളിവിലാണ്. പിടിയിലായവര്‍ സ്ഥിരം പ്രശ്‌നക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കെതിരെ വേറെയും കേസുകള്‍ നിലവിലുണ്ട്.

29 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വിദ്യാര്‍ഥി നേതാവായിരിക്കെ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ തെരുവിലിറങ്ങി പൊലീസിന്റെ ലാത്തിച്ചാര്‍ജ് നേരിട്ടു, ഇന്ന് മന്ത്രിയായി ധര്‍മ്മേന്ദ്രപ്രധാന്‍ സമാനമായപ്രക്ഷോഭം നേരിടുന്നു

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദങ്ങളും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും മുന്‍നിര്‍ത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ, അദ്ദേഹത്തിന്റെ പഴയകാല സമരചരിത്രം വീണ്ടും സജീവ ചര്‍ച്ചയാകുന്നു. 29 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വിദ്യാര്‍ഥി നേതാവായിരിക്കെ സമാനമായ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കെതിരെ തെരുവിലിറങ്ങി പൊലീസിന്റെ ലാത്തിച്ചാര്‍ജ് നേരിട്ട വ്യക്തിയായിരുന്നു ഇന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍.

1990കളുടെ മധ്യത്തില്‍ എബിവിപിയുടെ സജീവ വിദ്യാര്‍ഥി നേതാവായിരുന്ന കാലത്താണ് സംഭവം. അന്ന് ഒഡീഷയിലെ ജാനകി പട്‌നായിക് സര്‍ക്കാരിന്റെ കാലത്ത് നടന്ന സംസ്ഥാനതല മത്സരപരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് പ്രധാന്‍ സമരരംഗത്തിറങ്ങിയത്. ഭുവനേശ്വറിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ 1500ഓളം വിദ്യാര്‍ഥികളെ അണിനിരത്തി അദ്ദേഹം നടത്തിയ വന്‍ പ്രതിഷേധം അന്ന് വലിയ വാര്‍ത്തയായിരുന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അന്ന് എബിവിപി ദേശീയ സെക്രട്ടറിയായിരുന്ന ധര്‍മേന്ദ്ര പ്രധാന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അന്ന് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയും പരീക്ഷാ അഴിമതിക്കെതിരെയും വിദ്യാര്‍ഥികള്‍ക്കായി പോരാടി രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവന്ന പ്രധാന്‍, മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ അതേ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ പ്രതിപക്ഷത്തിന്റെയും വിദ്യാര്‍ഥി സംഘടനകളുടെയും കടുത്ത വിമര്‍ശനം നേരിടുന്നു എന്നത് രാഷ്ട്രീയ വിരോധാഭാസമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, നീറ്റ് പുനഃപരീക്ഷ വിജയകരമായി നടത്താന്‍ കഴിഞ്ഞുവെന്നും പരീക്ഷാ സംവിധാനം കൂടുതല്‍ സുതാര്യവും സുരക്ഷിതവുമാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷം വിദ്യാര്‍ഥികളെ കരുവാക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും മന്ത്രിയുടെയും നിലപാട്.

ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍,ഗാന്ധിജി വെടിയേറ്റുവീണ സ്ഥലത്ത് പ്രതിപക്ഷ പ്രതിഷേധം,പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ച് അധികൃതര്‍

ന്യൂഡല്‍ഹി. സിജെപി പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍. വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാന്ധി സമൃതിയില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ഗാന്ധിജി വെടിയേറ്റുവീണ സ്ഥലത്താണ് പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.

‘ ഇന്ത്യസഖ്യത്തിലെ എംപിമാരും നേതാക്കളും സമാധാനപരമായി ഗാന്ധി സ്മൃതിയിലേക്ക് നീങ്ങുകയാണ്. നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരായി നമുക്ക് നഷ്ടമായ വിദ്യാര്‍ഥികളുടെ സ്മരണ പുതുക്കാനാണ് ഞങ്ങള്‍ പോകുന്നത്’ രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രതിപക്ഷ എംപിമാരോട് രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്താന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സമരം സമാധാനപരമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എംപിമാരുടെ യോഗത്തിനു മുന്‍പ്, രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ദ്രുത കര്‍മസേന ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.

നേരത്തെ, കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) നേതാക്കളെ ഇന്നലെ മുതല്‍ നാലു തവണ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ജെപി നഡ്ഡയുടെ ഓഫീസിലോ വസതിയിലോ ചര്‍ച്ച നടത്താം. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അഭിമാന പ്രശ്‌നമില്ലെന്നും താനും ആരോഗ്യമന്ത്രി ജെപി നഡ്ഡയും ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിരന്തരമായ നടപടികളുടെ ഭാഗമാണിത്. വിനയപൂര്‍വ്വം, നിങ്ങളെല്ലാവരെയും വന്ന് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞദിവസം ഉച്ചമുതല്‍ അവരുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ നാല് തവണ സമീപിച്ചിട്ടുണ്ട്. എല്ലാ യുവ സുഹൃത്തുക്കളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എപ്പോള്‍ വേണമെങ്കിലും, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എല്ലാ വിഷയങ്ങളിലും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. സര്‍ക്കാരിന് യാതൊരു മുന്‍വിധികളുമില്ല’, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി കൂടിയായ ജിതേന്ദ്ര സിങ് വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ്സ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രതിക്ഷേധം

ശാസ്താംകോട്ട.നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളേയും യുവാക്കളെയും മൃഗീയമായി മര്‍ദ്ദിച്ച കേന്ദ്ര പോലീസ് നടപടിയിലും രാഹുൽഗാന്ധിഅടക്കമുള്ളനേതാക്കളെഅറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി ഭരണിക്കാവിൽ നടത്തിയ റോഡ് ഉപരോധം സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ ഉദ്ഘാടനം ചെയ്യുന്നു

എൻഡിആർഎഫ് പരിശീലനം സംഘടിപ്പിച്ചു

കരുനാഗപ്പള്ളി . ഡോ വി വി വേലുക്കുട്ടിഅരയൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ എൻഡിആർ എഫ് ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസും പ്രായോഗിക പരിശീലനവും നൽകി. എൻഡിആർഎഫ് ഇൻസ്പെക്ടർ സൂരജ്,സബ് ഇൻസ്പെക്ടർമാരായ അലോക് കുമാർ, ഇബ്രാഹിംകുട്ടി എന്നിവർ ഡെമോൺസ്ട്രേഷൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.പ്രഥമ അധ്യാപിക ജി ശ്രീലത, പിടിഎ പ്രസിഡന്റ് ജിജീഷ്,എസ്എംസി ചെയർപേഴ്സൺ ലേജു എന്നിവർ സംസാരിച്ചു.

കേന്ദ്ര സർക്കാരിനെതിരേ പ്രതിഷധ സമരം സംഘടിപ്പിച്ചു

ആദിനാട് : നീറ്റ് പരീക്ഷ അഴിമതിക്കെതിരേ സമരം ചെയ്തവിദ്യാർത്ഥി കളെയും പ്രതിഷേധിച്ച രാജ്യത്തിൻ്റെ പ്രതിപക്ഷനേതാവരാ ഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ്സ് നേതാക്കൻമാരെയും അതിക്രൂരമായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ആദിനാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധപ്രകടനം നടത്തി കേരഫെഡിന്‌ സമീപത്ത് നിന്നാരം റിച്ച പ്രകടനത്തിന് ശേഷംപുതിയകാവ് മാർക്കറ്റ് റോഡ് ഉപരോധിച്ചു നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.

മണ്ഡലം കോൺഗസ്സ്പ്രസിഡൻ്റ് കെ എം നൗഷാട്, കെ എസ് പുരം സുധീർ, ജി കൃഷ്ണപിള്ള, സലാം കാര്യാട്ട്, ആദിനാട് ഗിരീഷ്, ആദിനാട് മജീദ്, യൂസുഫ് കുഞ്ഞ്, പൂക്കുഞ്ഞു പുതിയകാവ്,ആർ. സുരേഷ് ബാബു, രവിദാസ് , നാസിം പുതിയ കാവ്, ചിന്നു സുനിൽ,അസീസ് കാവിൽ ജയകുമാരിഹരിക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.

എസ്എഫ്ഐയുടെ അവകാശ പത്രിക മാർച്ച്,സ്കൂൾ പ്രിൻസിപ്പൽമാർക്ക് നിർദേശവുമായി പോലീസ്

തിരുവനന്തപുരം.എസ്എഫ്ഐയുടെ അവകാശ പത്രിക മാർച്ച്.സ്കൂൾ പ്രിൻസിപ്പൽമാർക്ക് നിർദേശവുമായി തിരുവനന്തപുരം സിറ്റി പോലീസ്.പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ മാർച്ചിൽ പങ്കെടുക്കാൻ അനുവദിക്കരുത്.മാർച്ച് നടക്കുന്ന ദിവസം കുട്ടികളുടെ ഹാജർ കൃത്യമായി പരിശോധിക്കണം വിദ്യാർത്ഥികളുടെ ക്ലാസ്സ് ബഹിഷ്കരിക്കണം വിലക്കണം.മാർച്ചിൽ പങ്കെടുക്കുന്നതിനായി വിദ്യാർത്ഥികൾക്ക് അവധി അനുവദിക്കാൻ പാടില്ല.

സ്കൂൾ കോമ്പൗണ്ടിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനം നടക്കുന്നില്ലെന്ന് അധ്യാപകർ ഉറപ്പാക്കണം.നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്.

അതേസമയം ലോക് ഭവനിലേക്ക് എസ് എഫ് ഐ നടത്തുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മാർച്ചിനോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആയിരത്തോളം വിദ്യാർഥികൾ അണി നിരക്കും എന്ന് എസ് എഫ് ഐ. സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിക്കരുത് എന്ന് പോലീസ് നിർദേശം

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ആണ് എസ് എഫ് ഐ മാർച്ച് സംഘടിപ്പിക്കുന്നത്

തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ MDMA വേട്ട; യുവതിയും യുവാവും പിടിയിൽ

തിരുവനന്തപുരം. രണ്ടിടങ്ങളിൽ MDMA വേട്ട; യുവതിയും യുവാവും പിടിയിൽ. പിടിയിലായത് വെട്ടുകാട് ബാലനഗർ സ്വദേശി രേഖ, പുല്ലുവിള കൊച്ചുപള്ളി സ്വദേശി എബിൻ ആൻ്റണി. രണ്ടിടങ്ങളിൽ നിന്നുമായി 40ഗ്രാം MDMA പിടികൂടി

രഹസ്യ വിവരത്തെ തുടർന്ന് എബിൻ ആന്റെണി കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അന്വേക്ഷണ സംഘം രേഖയിലേക്കെത്തുന്നത്

ഫിഫ ലോകകപ്പ് 2026 ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അര്‍ജന്റീന ആരാധകര്‍

ഫിഫ ലോകകപ്പ് 2026 ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അര്‍ജന്റീന ആരാധകര്‍. ഒരുലക്ഷത്തോളം ആരാധകരാണ് അര്‍ജന്റീന – സ്പെയിന്‍ പോരാട്ടം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഫിഫയ്ക്ക് ഓണ്‍ലൈന്‍ മുഖാന്തരം ഹര്‍ജി നല്‍കിയത്.

മത്സരത്തില്‍ നിശ്ചിത സമയത്തും ഇരുടീമുകളും ഗോള്‍ നേടാതെ വന്നതോടെ അധികസമയത്തായിരുന്നു സ്പെയിനിന്റെ വിജയം. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്പെയിന്‍ ലോകകപ്പ് കിരീടം ഉയര്‍ത്തുന്നത്.

മത്സരത്തിനിടയില്‍ റഫറിയിംഗിലെ പിഴവുകള്‍ ആരോപിച്ചാണ് മത്സരം റദ്ദാക്കാനും വീണ്ടും നടത്താനും അര്‍ജന്റീന ആരാധകര്‍ ആവശ്യപ്പെട്ടത്. ചേഞ്ച് ഡോട്ട് ഓആര്‍ജി ആരംഭിച്ച ഓണ്‍ ലൈന്‍ ഹര്‍ജിയില്‍ ഇതിനകം ഒരുലക്ഷത്തോളം ആളുകളാണ് ഒപ്പുവച്ചത്.
ഫൈനല്‍ മത്സരം നിയന്ത്രിച്ച സ്ലോവേനിയന്‍ റഫറി സ്ലാവാകോ വിന്‍സിച്ചിനെതിരെ രൂക്ഷ ആരോപണങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.
മത്സരത്തിലെ റഫറിയുടെ വിവിധ തീരുമാനങ്ങള്‍ ഫിഫ പുനഃപരിശോധിക്കണം. റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍ മത്സരഫലത്തെ സ്വാധീനിച്ചതായും ക്രമക്കേടുകള്‍ നടന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഫിഫയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

ശബരിമലയില്‍ 2025 ലും സ്വർണ്ണക്കവർച്ച നടന്നുവെന്ന് എസ് ഐ ടി കണ്ടെത്തി

തിരുവനന്തപുരം.2025 ലും സ്വർണ്ണക്കവർച്ച നടന്നു. എസ് ഐ ടി കണ്ടെത്തലിൻ്റെ വിവരങ്ങൾ പുറത്ത്.2025 ലും ശബരിമലയിൽ സ്വർണ്ണക്കവർച്ച നടന്നുവെന്ന് എസ് ഐ ടി കണ്ടെത്തൽ.നഷ്‌ടപ്പെട്ട സ്വർണ്ണത്തിൻ്റെ അളവ് തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും എസ് ഐ ടി.

സ്മാർട്ട് ക്രിയേഷനിലേക്ക് കൊടുത്തുവിട്ടപ്പോഴാണ് സ്വർണ്ണക്കവർച്ച നടന്നത്.ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വർണ്ണപ്പാളി ശബരിമലയിൽ നിന്ന് കൊണ്ടുപോയത്. 2019 ൽ 3 കിലോ സ്വർണം നഷ്‌ടപ്പെട്ടതിന് പിന്നാലെയാണ് 2025 വീണ്ടും സ്വർണ്ണം കവർന്നത്.