Home Blog Page 361

ഫിഫ ലോകകപ്പ് 2026 ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അര്‍ജന്റീന ആരാധകര്‍

ഫിഫ ലോകകപ്പ് 2026 ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അര്‍ജന്റീന ആരാധകര്‍. ഒരുലക്ഷത്തോളം ആരാധകരാണ് അര്‍ജന്റീന – സ്പെയിന്‍ പോരാട്ടം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഫിഫയ്ക്ക് ഓണ്‍ലൈന്‍ മുഖാന്തരം ഹര്‍ജി നല്‍കിയത്.

മത്സരത്തില്‍ നിശ്ചിത സമയത്തും ഇരുടീമുകളും ഗോള്‍ നേടാതെ വന്നതോടെ അധികസമയത്തായിരുന്നു സ്പെയിനിന്റെ വിജയം. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്പെയിന്‍ ലോകകപ്പ് കിരീടം ഉയര്‍ത്തുന്നത്.

മത്സരത്തിനിടയില്‍ റഫറിയിംഗിലെ പിഴവുകള്‍ ആരോപിച്ചാണ് മത്സരം റദ്ദാക്കാനും വീണ്ടും നടത്താനും അര്‍ജന്റീന ആരാധകര്‍ ആവശ്യപ്പെട്ടത്. ചേഞ്ച് ഡോട്ട് ഓആര്‍ജി ആരംഭിച്ച ഓണ്‍ ലൈന്‍ ഹര്‍ജിയില്‍ ഇതിനകം ഒരുലക്ഷത്തോളം ആളുകളാണ് ഒപ്പുവച്ചത്.
ഫൈനല്‍ മത്സരം നിയന്ത്രിച്ച സ്ലോവേനിയന്‍ റഫറി സ്ലാവാകോ വിന്‍സിച്ചിനെതിരെ രൂക്ഷ ആരോപണങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.
മത്സരത്തിലെ റഫറിയുടെ വിവിധ തീരുമാനങ്ങള്‍ ഫിഫ പുനഃപരിശോധിക്കണം. റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍ മത്സരഫലത്തെ സ്വാധീനിച്ചതായും ക്രമക്കേടുകള്‍ നടന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഫിഫയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

ശബരിമലയില്‍ 2025 ലും സ്വർണ്ണക്കവർച്ച നടന്നുവെന്ന് എസ് ഐ ടി കണ്ടെത്തി

തിരുവനന്തപുരം.2025 ലും സ്വർണ്ണക്കവർച്ച നടന്നു. എസ് ഐ ടി കണ്ടെത്തലിൻ്റെ വിവരങ്ങൾ പുറത്ത്.2025 ലും ശബരിമലയിൽ സ്വർണ്ണക്കവർച്ച നടന്നുവെന്ന് എസ് ഐ ടി കണ്ടെത്തൽ.നഷ്‌ടപ്പെട്ട സ്വർണ്ണത്തിൻ്റെ അളവ് തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും എസ് ഐ ടി.

സ്മാർട്ട് ക്രിയേഷനിലേക്ക് കൊടുത്തുവിട്ടപ്പോഴാണ് സ്വർണ്ണക്കവർച്ച നടന്നത്.ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വർണ്ണപ്പാളി ശബരിമലയിൽ നിന്ന് കൊണ്ടുപോയത്. 2019 ൽ 3 കിലോ സ്വർണം നഷ്‌ടപ്പെട്ടതിന് പിന്നാലെയാണ് 2025 വീണ്ടും സ്വർണ്ണം കവർന്നത്.

കാട്ടുപോത്ത് ആക്രമണത്തിൽ എട്ടുവയസ്സുകാരന് ഗുരുതരപരുക്ക്

ഇടുക്കി. മറയൂരിൽ കാട്ടുപോത്ത് ആക്രമണത്തിൽ എട്ടുവയസ്സുകാരന് ഗുരുതരപരുക്ക്.മറയൂർ പല്ലനാട്സ്വദേശി കാർത്തിക് പാണ്ടിയ്ക്കാണ് പരിക്കേറ്റത്.സ്കൂളിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുമ്പോൾ ആയിരുന്നു കാട്ടുപോത്തിന്റെ ആക്രമണം

കുട്ടിയെ അടിമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി ഡോ. എ കെ റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി

കണ്ണൂർ: നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി ഡോ. എ.കെ. റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ഡോക്ടർ റാം കീഴടങ്ങിയത്. ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് സംഘം കോടതിയുടെ അനുമതിക്ക് കാത്തിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത കീഴടങ്ങൽ.

പ്രതിയുടെ അറസ്റ്റിലുണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടിക്ക് ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു തലശ്ശേരി എസ്‌.സി/എസ്‌.ടി സ്പെഷ്യൽ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചത്. അപേക്ഷയിൽ കോടതി വിധി പറയാനിരിക്കെയാണ് പ്രതി കീഴടങ്ങിയത്.

വിശദീകരണത്തിനായി ഡിവൈഎസ്പിയെ വിളിപ്പിച്ച കോടതി, മുൻപ് റാം അറസ്റ്റിലായ സമയത്ത് സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞു.അറസ്റ്റിന്റെ കാരണം വാക്കാൽ പ്രതിയെ ബോധ്യപ്പെടുത്തിയിരുന്നു എന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകി. തുടർന്ന്, ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള വിശദീകരണം പരിശോധിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കാമെന്ന് സ്പെഷ്യൽ കോടതി വ്യക്തമാക്കി. കൂടാതെ, ഡോക്ടർ റാമിന്റെ ഭാര്യയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തിയത് സംബന്ധിച്ച പുതിയ ‘ഗ്രൗണ്ട് ഓഫ് അറസ്റ്റ്’ റിപ്പോർട്ട് കൈമാറിയതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ, 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

തിരുവന്തപുരം: ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ. പെന്‍ഷനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. ദേശീയ സമൂഹ സഹായ പദ്ധതി പ്രകാരം 8,46, 456 പേര്‍ക്കും പെന്‍ഷനുണ്ട്. അടുത്ത മാസം മൂന്നിനം പെന്‍ഷൻ വിതരണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അതേ സമയം പെന്‍ഷൻ കമ്പനിക്ക് വായ്പയ്ക്കായി മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍ സോര്‍ഷ്യം സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു.

പെന്‍ഷൻ മുടങ്ങാതിരിക്കാൻ 9 ശതമാനം പലിശയിൽ 3000 കോടി സമാഹരിക്കലായിരുന്നു ലക്ഷ്യം. 1325 കോടിയാണ് സമാഹരിച്ചത്. സര്‍ക്കാരിൽ നിന്ന് തുക തിരികെ കിട്ടാൻ കാലതാമസമെന്ന സംഘങ്ങളുടെ പരാതിപ്പെടുകയും പുതിയ കണ്‍സോര്‍ഷ്യത്തിനുള്ള സാധ്യത യുഡിഎഫ് സര്‍ക്കാര്‍ തേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സഹകരണ വകുപ്പ് നടപടി.

‘രക്ഷാപ്രവർത്തന’കേസ് അട്ടിമറിച്ചതിൽ നടപടി; എഡിജിപി എം ആർ അജിത് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍. ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. കേസ് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി ഡിജിപി റാവാഡ എ.ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പിനു കൈമാറിയത്. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി വഴി റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മുന്നിലെത്തി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് സസ്‌പെഷന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ അജിത്കുമാര്‍ ഇടപെട്ടെന്ന് എസ്‌ഐടി കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിയിലേക്കു കടന്നത്. അഗ്‌നിരക്ഷാസേനാ മേധാവി നിതിന്‍ അഗര്‍വാള്‍ ഈ മാസം 31ന് വിരമിക്കുമ്പോള്‍ അജിത്കുമാറിന് ഡിജിപി പദവി ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു
  

കോഴിക്കോട്: സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍(75) അന്തരിച്ചു. 

2016ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ വിയോഗത്തോടെയായിരുന്നു സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. 2013 മുതല്‍ കാസര്‍കോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്‌ലിയാര്‍ 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്.

പ്രാഥമിക മതപഠനം പിതാമഹനായിരുന്ന കുന്നത്ത് ആലി ഹാജിയുടെ ഓത്തുപുരയിലും ഭൗതിക വിദ്യാഭ്യാസം തിരൂര്‍ക്കാട് മാപ്പിള സ്‌കൂളിലുമായിരുന്നു. ഏഴാം വയസ്സില്‍ ഇരുമ്പുഴി തെക്കുംമുറിയില്‍ ദര്‍സില്‍ ദര്‍സ് പഠനം ആരംഭിച്ചു. നാല് വര്‍ഷത്തിന് ശേഷം പുത്തനങ്ങാടി ജുമാമസ്ജിദിലെയും പിന്നീട് അരിപ്ര ദര്‍സിലും തുടര്‍ന്ന് പടിഞ്ഞാറ്റുമുറിയിലെ ദര്‍സിലുമായിരുന്നു ദര്‍സ് പഠനങ്ങള്‍. 1964ല്‍ ജാമിഅ നൂരിയ്യയില്‍ ചേര്‍ന്ന അദ്ദേഹം നാല് വര്‍ഷം അവിടെ പഠനം നടത്തി.

ശംസുല്‍ ഉലമാ, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, പെരിന്തല്‍മണ്ണ സൈതാലി മുസ്‌ലിയാര്‍, വളപുരം കെ.ടി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍(കായി) മുസ്‌ലിയാര്‍,പെരുമ്പലം ബാപ്പുട്ടി മുസ്‌ലിയാര്‍ എന്നിവരായിരുന്നു പ്രധാന ഉസ്താദുമാര്‍.



16 -ാം വയസ്സില്‍ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബായും 20-ാം വയസ്സില്‍ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ട് ചെറുപ്പത്തിലേ നേതൃപാടവം തെളിയിച്ച വ്യക്തിത്വമാണ്. 1968ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്ന് ഫൈസി ബിരുദം നേടിയതിന് ശേഷം മീനാര്‍കുഴി ദര്‍സിലാണ് ആദ്യ സേവനം. 1978ല്‍ ചെമ്മങ്കടവ് ദര്‍സിലേക്ക് മാറിയെങ്കിലും 1979ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ ശംസുല്‍ ഉലമയുടെ ഒഴിവിലേക്ക് അധ്യാപകനായും പിന്നീട് 2003 മുതല്‍ അവിടെ പ്രിന്‍സിപ്പലായും നിയമിതനാവുകയായിരുന്നു.

1970ല്‍ സമസ്ത പെരിന്തല്‍മണ്ണ താലൂക്ക് സെക്രട്ടറിയായും 1976ല്‍ സമസ്ത മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1978 മുതല്‍ ജാമിഅ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ‘ഓസ്‌ഫോജന’ യുടെ ജന.സെക്രട്ടറിയാണ്. സമസ്ത മുശാവറ അംഗമായി 1986ലും എസ്.വൈ.എസ് ജന. സെക്രട്ടറിയായി 1992ലും തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ സമസ്ത ജോ.സെക്രട്ടറിയുമായി. 2009 മുതല്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് ആണ്.

ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും ഇന്ത്യന്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ച് നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തിട്ടുമുള്ള ആലിക്കുട്ടി മുസ്‌ലിയാര്‍ നിലവില്‍ മുസ്‌ലിം വേള്‍ഡ് ലീഗിലെ ഇസ്‌ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ മെംബര്‍ കൂടിയാണ്. 1978ല്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിയില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി(ഇഫഌ)യുടെ സിലബസ് രൂപീകരണ കമ്മിറ്റിയിലും അംഗമായിട്ടുണ്ട്.



2008 ല്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ശിഹാബ് തങ്ങളുടെ പകരക്കാരനായി അസ്ഹര്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ സംബന്ധിച്ചു. 2011 ലിബിയയില്‍ പ്രസിഡണ്ട് മുഅമ്മര്‍ ഗദ്ദാഫിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലും 2012 ല്‍ മൊറോക്കോയില്‍ നടന്ന സൂഫീ സമ്മേളനത്തിലും തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ രാജ്യമായ സെനഗലിലില്‍ നടന്ന സമ്മേളനങ്ങളിലും തസവ്വുഫ് സംബന്ധമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

2014 മുതല്‍ സുപ്രഭാതം ദിനപത്രത്തിന്റെ ചെയര്‍മാന്‍ ആണ്. 2003 മുതല്‍ 2006 വരെ കേരള  ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം 2006 മുതല്‍ 2009 വരെ ഇന്ത്യാ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മന്ത്രിയല്ലാത്ത ഒരാള്‍ ചെയര്‍മാന്‍ പദവിയില്‍ ആദ്യമായി എത്തുന്നത് ആലിക്കുട്ടി മുസ്ലിയാരാണ്. എസ്.വൈ.എസ് ജന.സെക്രട്ടറിയായി 1992 മുതല്‍ 2016 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 മുതല്‍ സംസ്ഥാന മുസ്ലിം ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ്. അല്‍ മുഅല്ലിം, അല്‍ നൂര്‍ മാസികകള്‍, സുന്നി അഫ്കാര്‍ ചീഫ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച് വരുന്നു.

വീട്ടമ്മയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി മണിക്കൂറുകൾക്കകം
മാതാവും മരിച്ചു


കരുനാഗപ്പള്ളി , വീട്ടമ്മയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിക്കൂറുകൾക്കകം ഇവരുടെ മാതാവും മരണപ്പെട്ടു. വള്ളിക്കാവ്, ശിവസന്ധ്യയിൽ സന്ധ്യ(50) യെയാണ് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ടി എസ് കനാലിൽ കാട്ടിൽകടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തി. ഇതിനിടെ ഉച്ചയ്ക്ക് ഒരു മണിയോടെ ഇവരുടെ മാതാവ് ഭാസുര (80) മരണപ്പെടുകയായിരുന്നു. ഇവർ ഏറെ നാളായി രോഗബാധിതയായി കിടപ്പിലായിരുന്നു. ഇരുവരുടെയും സംസ്കാര ചടങ്ങുകൾ ഇന്ന് (വ്യാഴം) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മരിച്ച സന്ധ്യയുടെ ഭർത്താവ് വിജയൻ.
മക്കൾ: അങ്കുഷ്,അക്ഷയ
ഭാസുരയുടെ ഭർത്താവ് പരേതനായ ശിവദാസൻ. ഇവരുടെ  മകൻ: ശിവജിത്ത്.

നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് തിരിച്ചടി…ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലിം, ആറാം പ്രതി പ്രദീപ് എന്നിവരുടെ അപേക്ഷയാണ് തള്ളിയത്. നേരത്തെ ഒന്നാം പ്രതി പൾസർ സുനിയുടെ ആവശ്യവും ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.

ശിക്ഷ മരവിപ്പിക്കാനുള്ള അസാധാരണമായ ഒരു സാഹചര്യവും നിലവിലില്ലെന്നായിരുന്നു സുനിയുടെ ഹരജി തള്ളിക്കൊണ്ട് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ജസ്റ്റിസ് രാജ വിജയരാഘവന്‍, കെ.വി വിജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയില്‍ വാദം കേട്ടത്.

ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് സുനി ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പറഞ്ഞിരുന്നു. ഫോൺ ഇതുവരെ കണ്ടെത്താതിനാൽ ദൃശ്യങ്ങൾ പകർത്തി എന്നു പറയുന്നത് നിയമപരമായി നിലനിൽക്കില്ല. കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാർഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളത്. ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.

ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിൽ കാലതാമസം ഉണ്ടായതിനാൽ തെളിവുകളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലയ്ക്കെടുത്തില്ലെന്നും സുനി പറയുന്നു. കേസിൽ 20 വർഷം കഠിന തടവാണ് കോടതി പൾസര്‍ സുനിക്ക് വിധിച്ചത്. കേസിൽ മറ്റു പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അഞ്ചാം പ്രതി വടിവാൾ സലീമും ആറാംപ്രതി പ്രദീപും നേരത്തെ തന്നെ അപ്പീലുമായി കോടതിയെ സമീപിച്ചിരുന്നു.

ഏതോ എംഎൽഎയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവെന്ന് കുപ്രചരണം; വ്യാജവാര്‍ത്തയില്‍ പൊട്ടിക്കരഞ്ഞ് പി.കെ.ശ്രീമതി

തിരുവനന്തപുരം: തനിക്കെതിരെ ചില ദൃശ്യമാധ്യമങ്ങളും യൂട്യൂബ് ചാനലുകളും തുടർച്ചയായി അടിസ്ഥാനരഹിതവും അസംബന്ധവുമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. തുടർച്ചയായ വ്യക്തിഹത്യയിലും വ്യാജപ്രചാരണങ്ങളിലും മനംനൊന്ത് തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് മുൻപിൽ അവർ വിതുമ്പി. ദുരനുഭവങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് മുതിർന്ന പാർട്ടി നേതാവ് വികാരാധീനയായത്.

വ്യാജ വാർത്തകൾ ഉന്നയിച്ച് സമൂഹത്തിൽ അപമാനിക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ ശക്തമായ നിയമനടപടിയും മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്ന് അവർ വ്യക്തമാക്കി. തെളിവുകൾ ശേഖരിച്ച് വക്കീലിന് കൈമാറിക്കഴിഞ്ഞതായി പി.കെ. ശ്രീമതി അറിയിച്ചു.

കഴിഞ്ഞ മൂന്നാല് ദിവസമായിട്ടാണ് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇല്ലാത്ത ഒരു വ്യക്തിയുടെ പേരിലാണ് നിലവിൽ വ്യാജ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പി.ആർ. കൃഷ്ണൻ എന്നൊരു എം.എൽ.എ ഉണ്ടെന്നും, ആ വ്യക്തിയുടെ ഭാര്യയായി അഭിനയിച്ച് താൻ നിയമസഭയിൽ നിന്നുള്ള ഫാമിലി പെൻഷൻ കൈപ്പറ്റുന്നു എന്നുമാണ് പുതിയ പ്രചാരണം. ഇങ്ങനെയൊരു എം.എൽ.എ ഉണ്ടോ എന്ന് താൻ അന്വേഷിച്ചെങ്കിലും പാലക്കാടോ തൃശൂരോ ഇത്തരമൊരു വ്യക്തിയില്ലെന്നാണ് അറിഞ്ഞത്.