Home Blog Page 229

ഭാര്യയെ കെട്ടിയിട്ട് കത്രികകൊണ്ട് കുത്തി കൊല്ലാൻ ശ്രമം, പാവം സ്ത്രീ കഷ്ടിച്ചുരക്ഷപ്പെട്ടു, ഇറങ്ങി വിലസുന്നത് പൊലീസ് യൂണിഫോം ധരിച്ച് ആൾമാറാട്ടം,പോക്സോ അടക്കം നിരവധി കേസുകളിലെ പ്രതി

മലപ്പുറം. കാളികാവിൽ ഭാര്യയെ കെട്ടിയിട്ട് കത്രികകൊണ്ട് കുത്തി കൊല്ലാൻ ശ്രമം. ഭർത്താവ് വണ്ടൂർ സ്വദേശി ഷാഹുൽ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.പൊലീസ് യൂണിഫോം ധരിച്ച് ആൾമാറാട്ടം,പോക്സോ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഷാഹുൽ ഹമീദ്

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ഷാഹുൽ ഹമീദ് ഭാര്യയെ കൊല്ലാൻ ശ്രമിച്ചത്.ഷാഹുൽ ഹമീദിൻ്റെ പരസ്ത്രീ ബന്ധങ്ങളെ ഭാര്യ എതിർത്തതും വിരോധത്തിനു കാരണമാണ്.
ഭാര്യയെ കൈകാ ലുകൾ ബന്ധിച്ച് വായിൽ തുണി തിരുകി ശബ്ദം പുറത്ത് വരില്ലെന്ന് ഉറപ്പിച്ചാണ് ഇയാൾ കത്രികകൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.വീട്ടിൽ വച്ചുള്ള ആക്രമണം കണ്ട കുട്ടികൾ ബഹളം വച്ചതോടെ ഷാഹുൽ ഹമീദ് രക്ഷപെട്ടു. ഭാര്യയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഷാഹുൽ ഹമീദിനെതിരെ കാപ്പാ നിയമം കൂടി ചുമത്തി.
ഒട്ടേറെ കേസുകളിൽ പ്രതിയായതിനാലാണ് ഷാഹുൽ ഹമീദിനെതിരെ കാപ്പ ചുമത്തിയത്.
അടുപ്പത്തിലുള്ള പെൺ സുഹൃത്തിൻ്റെ എട്ടു വയസുകാരി മകളെ ലൈംഗികാ തിക്രമത്തിനി രയാക്കിയതിൽ ഷാഹുൽ ഹമീദിനെതിരെ പൂക്കോട്ടും പാടത്ത് പോക്സോ കേസുണ്ട്.

വണ്ടൂർ പൊലീസ് സ്റ്റേഷനിൽ വേറൊരു പോക്സോ കേസുമുണ്ട്.ഇതിനു പുറമേ ലഹരി ഉപയോഗിച്ചുള്ള അടിപിടി അടക്കം വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ഷാഹുൽ ഹമീദിനെതിരെ നിരവധി കേസുകളുണ്ട്. ഇതെല്ലാം പരിഗണിച്ചായിരുന്നു കാപ്പ ചുമത്തൽ.ഇതോടെ നാടുവിട്ട ഷാഹുൽ ഹമീദ് കൊണ്ടോട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരം കിട്ടിയ പൊലീസ് കൊണ്ടോട്ടിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റു ചെയ്ത ഷാഹുൽ ഹമീദിനെ കോടതി തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ഉദയാ ലൈബ്രറിയുടെസ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു

മൈനാഗപ്പള്ളി. ഉദയാ ലൈബ്രറിയുടെസ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ ദേശീയപതാക ഉയർത്തി. ‘ജീവനും ജീവിതവും പിന്നെ ജീവിതശൈലീ രോഗങ്ങളും’എന്ന വിഷയത്തെഅടിസ്ഥാനമാക്കികൊല്ലം അസ്സീസ്സിയമെഡിക്കൽ കോളേജ് പത്തോളജി വിഭാഗം HOD Prof. Dr. ഹരിശങ്കർ നയിക്കുന്ന ആരോഗ്യ സംരക്ഷണ സെമിനാർ നയിച്ചു

ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

മയ്യത്തുങ്കര. പോരുവഴി മയ്യത്തുങ്കര ഹനഫി മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ജമാഅത്ത് ചീഫ് ഇമാംഹാഫിസ് അബ്ദുൽ സലാം മൗലവി ഉത്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ്‌ അർത്തിയിൽ അൻസാരിഅധ്യക്ഷധവഹിച്ചു.

ജമാഅത്ത് ജനറൽ സെക്രട്ടറി അയന്തിയിൽ ശിഹാബ്, വൈസ് പ്രസിഡന്റ്‌ റിഷാദ് ആർ സി, ട്രഷറർ ഷാജി കല്ലടക്കാന്റെ വിള,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, ഷെഫീഖ് അർത്തിയിൽ, കരീം മൊദിന്റയ്യം, ഖുറൈശി പോരുവഴി, പറമ്പിൽ സുബൈർ,നൗഷാദ് അയന്തിയിൽ, സജീർ മൗലവി അൽകാസ്മി, ബഷീർകാഞ്ഞിരവിള, സുനീർ മൗലവി, അൽ അമീൻ മൗലവി എന്നിവർ സംസാരിച്ചു. വിദ്യാർഥികൾവ്യത്യസ്തകലാ സാഹിത്യ പരിപാടികൾ അവതരിപ്പിച്ചു.

ബസിന്റെ പിൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് 14കാരന് പരിക്ക്

കൊച്ചി.ബസിന്റെ പിൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് 14കാരന് പരിക്ക്. എറണാകുളം വില്ലിങ്ഡൻ ഐലൻഡിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. ആലുവ–തോപ്പുംപടി റൂട്ടിൽ സർവീസ് നടത്തുന്ന ‘അൻസായ്’ ബസിൻ്റെ തുറന്നുകിടന്ന ഡോറിലൂടെ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥിയുടെ വലത് തോളെല്ലിന് പൊട്ടലേറ്റു.

റോഡിൽ വീണ വിദ്യാർഥിക്ക് ആവശ്യമായ വൈദ്യസഹായം നൽകാതെ ബസ് ജീവനക്കാർ കടന്നുകളഞ്ഞതായും പരാതിയുണ്ട്. സംഭവത്തിൽ ഹാർബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡൻ്റിനെതിരെ കേസ് എടുക്കാതെ പോലീസ്

സമൂഹ മാധ്യമത്തിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡൻ്റിനെതിരെ കേസ് എടുക്കാതെ പോലീസ്. സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടിയില്ല. രാത്രികാല വനിത സംഗമ പരിപാടിയിൽ പങ്കെടുത്ത മന്ത്രിമാർ ഉൾപ്പടെയുള്ള സ്‌ത്രീകൾക്കെതിരെ ആയിരുന്നു അജിത് കുമാറിൻ്റെ അശ്ലീല പരാമർശം.

ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡൻ്റായ വട്ടിയൂർക്കാവ് അജിത് കുമാറാണ് സർക്കാർ സംഘടിപ്പിച്ച ഫ്രീഡം അറ്റ് മിഡ് നൈറ്റ് പരിപാടിയുടെ പോസ്‌റ്റർ പങ്കുവെച്ച് അശ്ലീല പരാമർശം നടത്തിയത്. എഴുപതിനായിരത്തിലധികം പേർ പിന്തുടരുന്ന ഫേസ് ബുക്ക് പേജിലൂടെ ആയിരുന്നു കേട്ടാൽ അറയ്ക്കുന്ന സ്ത്രീ വിരുദ്ധ പരാമർശം. വീഡിയോ പുറത്ത് വന്ന് മണിക്കൂറുകൾക്കകം തന്നെ തിരുവനന്തപുരത്തെ ഒരു കോൺഗ്രസ് നേതാവ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. എന്നാൽ ഒരു ദിവസം പിന്നിടുമ്പോഴും കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. പ്രായപൂർത്തിയാകത്ത പെൺകുട്ടികൾ അടക്കം പങ്കെടുത്ത പരിപാടിക്കെതിരെയാണ് അജിത് കുമാറിൻ്റെ പരാമർശമെന്നതും സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുകയാണ്. എന്നാൽ താൻ ഉപയോഗിച്ച പ്രത്യേക പദത്തിലൂടെ നുണ പറയുന്നവർ എന്നാണ് ഉദ്ദേശിച്ചതെനാണ് അജിത് കുമാറിൻ്റെ ന്യൂയീകരണം.

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് അജിത് കുമാർ താമസിക്കുന്നത്. അതുകൊണ്ട് തന്നെ സൈബർ പോലീസിന് പുറമെ വട്ടിയൂർക്കാവ് പോലീസിനും കേസെടുക്കാനുള്ള അധികാരമുണ്ട്.

സംസ്ഥാനത്തെ ജെയിലുകളില്‍ അടിമുടി മാറ്റത്തിന് തയ്യാറെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം.സംസ്ഥാനത്തെ ജെയിലുകളില് അടിമുടി മാറ്റത്തിന് തയ്യാറെടുത്ത് സര്ക്കാര്‍. ജയിലുകളുടെ സുരക്ഷ ശക്തമാക്കുന്നതിനായി എഐ സാങ്കേതിക വിദ്യ വിദേശ മാതൃകയില്‍ ഉപയോഗിക്കുന്നതാണ് ഇതില് പ്രധാനം. ഭക്ഷണക്രമത്തില് മാറ്റം വരുത്തി മട്ടനടക്കം ഒഴിവാക്കുന്നതിനെകുറിച്ചും ആലോചിക്കുന്നുണ്ട് ജയില് വകുപ്പ്.

ജെയിലുകളിലേക്ക് മദ്യവും ലഹരി വസ്തുക്കളും മൊബൈല്‍ ഫോണും എത്തുന്നതിലധികവും മതിലിലൂടെ എറിഞ്ഞിടുന്നതാണ്. ഇതും ജയില്‍ ചാട്ടവും ഒഴിവാക്കാന്‍ ഡ്രോണുകളുടെ നിരീക്ഷണമാണ് ഏഐ സങ്കേതിക വിദ്യയില്‍ പ്രധാനം. ജയിലിനുള്ളിലുള്ള സംഘര്ഷം ഒഴിവാക്കാനും സങ്കേതിക വിദ്യ ഉപകരിക്കും. ബഹളമുണ്ടാവുകയോ 15ലധികം പേര് ഒരുമിച്ച് കൂടുകയെ ചെയ്താല് ഉടന്‍ സൂപ്രണ്ടിന് സന്ദേശമെത്തും. വേഗത്തില് പരിഹാരമുണ്ടാക്കുകയും ചെയ്യാം. ഇതിനോക്കെ കഴിയുന്ന എഐ സാങ്കേതിക വിദ്യയാണ് പരീക്ഷിക്കാനോരുങ്ങുന്നത്. തുടക്കം പുജപ്പുര സെന്ട്രല് ജെയിലിലായിരിക്കും . കൊള്ളാമെന്ന് കണ്ടാല് മറ്റ് ജയിലുകളിലേക്കും വ്യാപിപ്പിക്കും. ഇതോടൊപ്പം ഭക്ഷണ ക്രമത്തിലും മാറ്റം പരിഗണിക്കുന്നുണ്ട്. തടവുപുള്ളികളില് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മട്ടന് ഒഴിവാക്കുകയാണ് പ്രധാനം. ആഴ്ച്ചയില് 100 ഗ്രാം മട്ടനാണ് തടവുപുള്ളികള്ക്ക് നല്കുന്നത്. ഇതോഴിവാക്കി പകരം ചിക്കന് നല്കും. ഇതിലൂടെ സാമ്പത്തിക ല ാഭവും ഉണ്ടാകുമെന്നാണ് ജയില് വകുപ്പിന്റെ പ്രതീക്ഷ. വിശദമായ റിപ്പോര്ട്ട് ജയില് ഡിജിപി എസ് ശ്രീജിത്ത് സര്ക്കാറിന് സമര്പ്പിച്ചുകഴിഞ്ഞു.ജെയിലുകളുടെ പേരുമാറ്റവും പരിഗണനയിലാണ്.

തടഞ്ഞിട്ടും എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണരൂപത്തിൽ ,ഞെട്ടി നേതാക്കള്‍

ന്യൂഡെല്‍ഹി.എഐസിസി അധ്യക്ഷനും സോണിയാ ഗാന്ധിയും തടഞ്ഞിട്ടും എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണരൂപത്തിൽ അവതരിപ്പിച്ചു. ദേശീയഗീതത്തിന്‍റെ ആദ്യ രണ്ടു ഖണ്ഡിക മാത്രം പാടിയാൽ മതിയെന്നായിരുന്നു കോൺഗ്രസ് നയം.

എ ഐ സിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിന്‍റെ ഉന്നത നേതൃത്വം മുഴുവൻ നിരന്നു നിൽക്കുന്ന ചടങ്ങിൽ വന്ദേമാതരം തുടരുകയാണ്. ആദ്യത്തെ രണ്ടു ഖണ്ഡിക കഴിഞ്ഞ് പിന്നെയും.

നിർത്തേണ്ടിടത്ത് നിർത്താതെ അതു തുടർന്നപ്പോൾ രാഹുൽ ഗാന്ധി മുഖം ചുളിച്ചു. കൊടിമരത്തിന് അപ്പുറത്തു നിൽക്കുന്ന ഖർഗെയേയും സോണിയയേയും നോക്കി. ഇരുവരുടേയും മുഖത്ത് പെട്ടെന്ന് രോഷം പടർന്നു. സ്റ്റോപ്പ് സ്റ്റോപ് എന്ന് സോണിയ പറഞ്ഞു. നിർത്താൻ കൈവീശി ഖർഗെയും പറഞ്ഞു.

പക്ഷേ, അതു നിർത്താൻ ആർക്കും സാധിച്ചില്ല. മുഴുവനും ചൊല്ലിയാണ് വന്ദേമാതരം അവസാനിച്ചത്. വളന്‍റിയർമാരെ അടുത്തു വിളിച്ച് രാഹുൽ ഗാന്ധി നിർദേശം നൽകുന്നതൊക്കെ ഇതിനിടയിൽ കണ്ടെങ്കിലും ആർക്കും വന്ദേമാതരം അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. വന്ദേമാതരത്തിന്‍റെ ആദ്യഭാഗങ്ങൾ മാത്രം ചൊല്ലിയാൽ മതിയെന്നാണ് കോൺഗ്രസ് നയം. അതു തെറ്റിച്ചാണ് പൂർണരൂപത്തിൽ എഐസിസി ആസ്ഥാനത്ത് ചൊല്ലുന്ന സ്ഥിതി ഉണ്ടായത്.

ദേശഭക്തിയുടെ മഴക്കാലം സംഘടിപ്പിച്ചു

ശൂരനാട് വടക്ക്. ചേഞ്ചിറക്കുഴി മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 80ാം സ്വാതന്ത്ര്യദിനാഘോഷം
ദേശഭക്തിയുടെ മഴക്കാലം
എന്ന പേരിൽ സംഘടിപ്പിച്ചു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തംഗം ജെസ്സി ബ്ലസ്സൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. എം.സുധീർഖാൻ റാവുത്തർ, എസ്. ഐറ,
ഇ പി.ഷബ്ന,ആർ. മുംതാസ് എന്നിവർ പ്രസംഗിച്ചു

‘അവൾ തുന്നിയ ആകാശം’ : പ്രകാശനം ചെയ്തു

ശാസ്താംകോട്ട: ബ്രൂക്ക്ഇന്‍ര്‍ നാഷണല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആൻ മേരി മാത്യു രചിച്ച ‘അവൾ തുന്നിയ ആകാശം’ എന്ന പുസ്തകത്തിന്റെ പ്രകാശനം സ്കൂൾ ഡയറക്ടർ ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ നിർവഹിച്ചു.. കുട്ടികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കാൻ ഇത്തരം അവസരങ്ങൾ പ്രചോദനമാകട്ടെ എന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് KSMDC കോളേജ് മുൻ പ്രിൻസിപ്പലും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. സി. ഉണ്ണികൃഷ്‌ണൻ സംസാരിച്ചു. സ്കൂൾ അഡ്‌മിനിസ്ട്രേറ്റർ കൊച്ചുമോൾ കെ. സാമുവൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ബോണിഫേഷ്യ വിൻസെൻ്റ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രസാധകനുമായ വി.ടി. കുരീപ്പുഴ പുസ്തകാവതരണം നടത്തി.

ചടങ്ങിൽ വെസ്റ്റ് കല്ലട പഞ്ചായത്ത് പ്രസിഡൻ്റ് അംബികാ കുമാരി ജെ., റവ. ഫാ. എബ്രഹാം ജെ. പണിക്കർ, എഴുത്തുകാരൻ ഷിബു ജോസ്, പഞ്ചായത്ത് അംഗം പ്രമീള കുമാരി, റവ. ഫാ. ഡാനിയൽ ജോർജ്ജ്, എഴുത്തുകാരിയും അധ്യാപികയുമായ ദീപിക രഘുനാഥ്, റവ. ഫാ. ബിജോയ് സി.പി., കല്ലട വലിയപള്ളി ട്രസ്റ്റി അച്ചൻ കുഞ്ഞ് എന്നിവർ ആശംസകൾ അറിയിച്ചു.

ഗ്രന്ഥകർത്താവ് ആൻ മേരി മാത്യു മറുമൊഴിയും, മാത്യു കെ. അലക്സാണ്ടർ നന്ദിയും രേഖപ്പെടുത്തി. കൊല്ലം സ്ഥിതി പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറക്കിയത്.

ഫാർമസിസ്റ്റുകളുടെ ബോണസ് ഒത്തുതീർപ്പായി

കൊല്ലം.ജില്ലയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളുടെ ഓണം ബോണസ് ഒത്ത് തീർപ്പായി
ജില്ലാ ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ
ഒരു മാസത്തെ വേതനവും ലാഭവിഹിതത്തിൻ്റെ 8.33% മുകളിൽ ബോണസായി നല്കാമെന്ന് മെഡിക്കൽ സ്റ്റോർ ഉടമകളുടെ പ്രതിനിധിയും ഫാർമസിസ്റ്റ് പ്രതിനിധികളും തമ്മിൽ ധാരണയായി കരാറിൽ ഒപ്പിട്ടു. തീരുമാനംനടപ്പിൽ വരുത്തുന്നതിന് വേണ്ടി ജില്ലാ ലേബർ ഓഫീസ് ഉത്തരവായി.
ചർച്ചയിൽ ജില്ലാ ലേബർ ഓഫീസർ, കെമിസ്റ്റ് ആൻ്റ് ഡ്രറ്റിസ്റ്റ് ജില്ലാ പ്രസിഡൻ്റ് ശശിധരൻ
കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് യോഹന്നാൻ കുട്ടി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി ജെ അൻസാരി, ശ്രീകുമാർ, ജില്ലാ സെക്രട്ടറി നജാം ജോ സെക്രട്ടി ഗിരി കുമാർ തുടങ്ങിയവർ പങ്കെടുത്തു