Home Blog Page 228

യഥാർത്ഥ പുലികൾ വോട്ടർമാരാണ്, അവർ മറുപടി പറയും’; ശരത് ചന്ദ്ര പ്രസാദിന് കടകംപള്ളിയുടെ മറുപടി

തിരുവനന്തപുരം: കഴക്കൂട്ടത്തെ സി.പി.എം സ്ഥാനാർത്ഥിയും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി ശരത് ചന്ദ്ര പ്രസാദ് നടത്തിയ പരാമർശത്തിന് മറുപടിയുമായി കടകംപള്ളി തന്നെ രംഗത്ത്. കടകംപള്ളിയെ ‘അയ്യപ്പന്റെ പുലി പിടിക്കും’ എന്നായിരുന്നു ശരത് ചന്ദ്ര പ്രസാദിന്റെ ആക്ഷേപം.

എന്നാൽ ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് കടകംപള്ളി വ്യക്തമാക്കി. “യഥാർത്ഥ പുലികൾ ഇവിടുത്തെ വോട്ടർമാരാണ്, അവർ ഇതിന് കൃത്യമായ മറുപടി നൽകും. കായ്ഫലമുള്ള വൃക്ഷത്തിനെതിരെ കല്ലെറിയാനാണ് എല്ലാവർക്കും താൽപര്യം. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ദുഷ്പ്രചാരണങ്ങൾ പതിവാണെന്നും അതൊന്നും ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദുവായി കഴക്കൂട്ടം മാറിയെന്നായിരുന്ന ശരത് ചന്ദ്ര പ്രസാദ് പറഞ്ഞത്. കഴക്കൂട്ടത്ത് മത്സരം യു ഡി എഫ് ഉം ബി ജെ പി യും തമ്മിലാണ് കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.ഇതിനോടായിരുന്നു കടകംപള്ളിയുടെ പ്രതികരണം ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനെതിരെയും കടകംപ്പള്ളി വിമര്‍ശനം ഉന്നയിച്ചു.

5 വർഷം കേന്ദ്രമന്ത്രിയായിരുന്ന ബി ജെ പി സ്ഥാനാർത്ഥി ഒരു റാന്തൽപോലും വച്ചില്ല.പ്രാദേശിക ബി ജെ പി പ്രവർത്തകരുടെ ആവശ്യപ്രകാരം സുരേഷ്ഗോപി രണ്ട് ഹൈമാസ് ലൈറ്റെങ്കിലുo വച്ചു.അഞ്ചു പൈസയുടെ ഉപഹാരം മണ്‌ഡലത്തിന് ചെയ്യാത്ത വ്യക്തിയാണ് മുരളീധരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഷാർജയിലെ കഫ്തീരിയയിൽ ജീവനക്കാർ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിലെത്തി… ഒരാൾ കൊല്ലപ്പെട്ടു

ഷാർജ: ഷാർജ ബുതീനയിലെ കഫ്തീരിയയിൽ ജീവനക്കാർ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിലെത്തി ഒരാൾ കൊല്ലപ്പെട്ടു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദാണ് കുത്തേറ്റ് മരിച്ചത്. കേസിൽ സഹപ്രവർത്തകനായ ഷമീർ ഷാർജ പൊലീസിന്റെ പിടിയിലായി. കരുവൻപൊയിൽ സ്വദേശിയാണ് പിടിയിലായ ഷമീർ.

ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവർ തമ്മിൽ തർക്കമുണ്ടാകുന്നത്. കഫ്തീരിയയിലെ ഡെലിവറി ജീവനക്കാരനാണ് മരിച്ച നിഷാദ്. ഇതേ സ്ഥാപനത്തിലെ ജൂസ്‌മേക്കറാണ് ഷമീർ. കൊലപാതകം സംബന്ധിച്ച് ഷാർജ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

പ്രശസ്‌ത സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലീം ലീഗിൽ ചേർന്നു

മലപ്പുറം: പ്രശസ്‌ത സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലീം ലീഗിൽ ചേർന്നു. പാണക്കാടെത്തിയാണ് അംഗത്വം സ്വീകരിച്ചത്. വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് പാണക്കാട് സാദിഖലി തങ്ങളെന്നും ആ വിശ്വാസമാണ് തന്നെ ലീഗിലേക്കെത്തിച്ചതെന്നും ഹരിഗോവിന്ദൻ പറഞ്ഞു. അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോൾ ആദ്യം ഓടിയെത്തിയ ആളാണ് സാദിഖലി തങ്ങളെന്നും ഹരിഗോവിന്ദൻ പ്രശംസിച്ചു. ഇനിമുതൽ യുഡിഎഫിന്റെ പ്രചാരണവേദികളിൽ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലീഗിൽ അംഗത്വമെടുക്കുന്നത് നേരത്തെ തീരുമാനിച്ച കാര്യമായിരുന്നുവെങ്കിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി കഴിഞ്ഞേ അംഗത്വമെടുക്കുള്ളുവെന്ന് താൻ തങ്ങളോട് പറഞ്ഞിരുന്നതായും ഹരിഗോവിന്ദൻ പറയുന്നു. ലീഗിൽ ചേരുന്നത് സ്ഥാനാർത്ഥിത്വത്തിനായാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയാണ് ഇങ്ങനെ തീരുമാനിച്ചത്.

ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങിനിന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിന് പുറത്തെത്തിച്ച് ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളിന്റെ മകനാണ് ഹരിഗോവിന്ദൻ. ഇന്ത്യയ്‌ക്കകത്തും പുറത്തുമായി നിരവധി വേദികളിൽ ഇദ്ദേഹം സോപാനസംഗീതം അവതരിപ്പിച്ചട്ടുണ്ട്.

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വിലയിൽ ഇന്ന് നേരിയ വർധന രേഖപ്പെടുത്തി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണയാണ് സ്വര്‍ണ വില കുറഞ്ഞ്. ഇന്ന് ഗ്രാമിന് 15 രൂപ വർധിച്ച് 13,265 രൂപയും പവന് 120 രൂപ വർധിച്ച് 1,06,120 രൂപയുമായി.


സ്വർണവിലയിലെ ചാഞ്ചാട്ടം വിപണിയേയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിലയില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും, ആളുകൾ ജ്വല്ലറികളിൽ എത്താത്ത സ്ഥിതിയുണ്ട്. വില നന്നായി കുറഞ്ഞാലേ വിപണി സജീവമാകാനുളള സാധ്യത കാണുന്നുള്ളൂ എന്നാണ് വ്യാപാരികള്‍ പറയുന്നത്.


ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു പവന്‍ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയായിരുന്നു. മൂന്നാഴ്ചയ്ക്കിടെ ഇതുപതിനായിരം രൂപയിലേറെയാണ് ഇടിവു രേഖപ്പെടുത്തിയത്.


‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണനിക്ഷേപ പദ്ധതികൾ, സ്വർണക്കട്ടികൾ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. പരമ്പരാഗത രീതിയിൽ നിന്നും മാറി വിവാഹ ആവശ്യക്കാർ കൂടുതലും സ്വർണം ഒഴിവാക്കിയുള്ള ബദൽ മാർഗങ്ങളാണ് സ്വീകരിച്ചു വരുന്നത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണാഭരണം പോലെ തോന്നിപ്പിക്കുന്ന ആഭരണങ്ങൾ വാങ്ങുകയും വാടകയ്ക്ക് എടുക്കുകയും ചെയ്യുന്ന ട്രെൻഡാണ് നിലവിൽ കേരളത്തിലുള്ളത്.

ദ്രാവിഡാചാരപ്രസിദ്ധമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ മലക്കുട ഉത്സവം ഇന്ന്

മലനട പെരുവിരുത്തിയില്‍ ഒരുങ്ങുന്ന കെട്ടുകാഴ്ചകള്‍

ശാസ്താംകോട്ട. ദ്രാവിഡാചാരപ്രസിദ്ധമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ മലക്കുട ഉത്സവം ഇന്ന് നടക്കും. അമ്പലത്തുംഭാഗം, കമ്പലടി, പനപ്പെട്ടി, പള്ളിമുറി, നടുവിലേമുറി, വടക്കേമുറി കര കളുടെ അഭിമാനങ്ങളായ കൂറ്റൻ എടുപ്പ് കുതിരകളും ഇടയ്ക്കാട് കരയുടെ വലിയ എടുപ്പ് കാളകളും വഴിപാടായി ഭക്തർ സമർപ്പിക്കുന്ന നാനൂറോളം ചെറുതും വലുതുമായ കെട്ടുരുപ്പടികളും വൈകിട്ട് വെൺകുളം ഏലായിൽ അണിനിരക്കും. കൂറ്റൻ കരക്കെട്ടുകൾ കരുത്തരുടെ തോളുകളി ലേറി വയലും തോടും കുന്നും കയറി മലയീശ്വരനെ വലംവയ്ക്കുന്ന കാഴ്ച്‌ച കാണാൻ വിവിധ ജില്ലകളിൽ നിന്നും ജനസഹസ്ര ങ്ങളാണ് എത്തുന്നത്.

വിഗ്രഹവും ശ്രീകോവിലും ഇല്ലാതെ ദ്രാവിഡ ആചാരപ്പെരുമയിൽ നിലകൊള്ളുന്ന മലനട ക്ഷേത്രത്തിൽ മീനത്തിലെ ഒന്നാം വെള്ളി കൊടിയേറി രണ്ടാം വെള്ളി നടക്കുന്ന ഉത്സവം മൂന്നാം വെള്ളി രാത്രി കൊടിയിറങ്ങും.

ഇന്നു രാവിലെ 5.15നു സ്വർണക്കൊടി ദർശനം, വൈകി ട്ട് 3നു ഗുരുക്കൾശേരിൽ കൊട്ടാ രത്തിൽ ഭഗവതി എഴുന്നള്ളത്ത്, 3.30നു കടുത്താംശേരി കൊട്ടാരത്തിൽ കച്ചകെട്ട്, 4നു മലക്കുട : എഴുന്നള്ളത്തും വമ്പിച്ച കെട്ടുകാഴ്‌ചയും, 8നു തൂക്കം, 9നു – മെഗാഷോ, 12നു ആൽത്തറയിൽ വായ്ക്കരി പൂജ, ഏപ്രിൽ – 3നു രാത്രി 7നു തിരുവാതിര, – കൈകൊട്ടിക്കളി, 9നു കൊടിയിറക്ക് എന്നിവ നടക്കും.

also read:

ശ്വാസകോശ അർബുദം : ഈ ആറ് പ്രാരംഭ ലക്ഷണങ്ങൾ അവ​​​ഗണിക്കരുത്

ശ്വാസകോശത്തിലെ കോശങ്ങളുടെ വളർച്ചയായി ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് ശ്വാസകോശ അർബുദം. ശ്വസനത്തെ നിയന്ത്രിക്കുന്ന നെഞ്ചിലെ രണ്ട് സ്പോഞ്ച് പോലുള്ള അവയവങ്ങളാണ് ശ്വാസകോശം. ലോകത്തിലെ ക്യാൻസർ മരണങ്ങളിൽ ഏറ്റവും പ്രധാന കാരണം ശ്വാസകോശ അർബുദമാണ്.

ശ്വാസകോശ അർബുദം : ഈ ആറ് പ്രാരംഭ ലക്ഷണങ്ങൾ അവ​​​ഗണിക്കരുത്

ശ്വാസകോശത്തിലെ കോശങ്ങളുടെ വളർച്ചയായി ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് ശ്വാസകോശ അർബുദം. ശ്വസനത്തെ നിയന്ത്രിക്കുന്ന നെഞ്ചിലെ രണ്ട് സ്പോഞ്ച് പോലുള്ള അവയവങ്ങളാണ് ശ്വാസകോശം. ലോകത്തിലെ ക്യാൻസർ മരണങ്ങളിൽ ഏറ്റവും പ്രധാന കാരണം ശ്വാസകോശ അർബുദമാണ്.

പുകവലി ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണമാണ്

പുകവലി ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണമാണെന്നും ഏകദേശം 85% കേസുകളിലും ഇത് കാരണമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മിക്ക ആളുകളും രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഈ ലക്ഷണങ്ങൾ കണ്ടെത്തുന്നത് രോ​ഗത്തെ ഭേദമാക്കാൻ എളുപ്പം സാധിക്കും. ശ്വാസകോശ അർബുദത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഇതാ.

ശ്വാസതടസ്സം അല്ലെങ്കിൽ ക്ഷീണം, ശ്വാസംമുട്ടൽ അനുഭവപ്പെടുക

ശ്വാസതടസ്സം അല്ലെങ്കിൽ ക്ഷീണം, പതിവ് ജോലികൾക്കിടയിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുക അല്ലെങ്കിൽ പതിവിലും കൂടുതൽ ക്ഷീണിതനായി തോന്നുക എന്നതാണ് ആദ്യത്തെ ലക്ഷണം.

ശ്വാസകോശത്തിന്റെ കഴുത്തിനടുത്തുള്ള അഗ്രഭാഗത്ത് രൂപം കൊള്ളുന്ന അപൂർവ ക്യാൻസറാണ്

തോളിലോ, കൈത്തണ്ടയുടെ മുകൾഭാഗത്തോ, കൈത്തണ്ടയുടെ ഉൾഭാഗത്തോ സ്ഥിരമായ വേദന ഉണ്ടാകുന്നത് പാൻകോസ്റ്റ് ട്യൂമറിന്റെ ലക്ഷണമാകാം. ഇത് ശ്വാസകോശത്തിന്റെ കഴുത്തിനടുത്തുള്ള അഗ്രഭാഗത്ത് രൂപം കൊള്ളുന്ന അപൂർവ ക്യാൻസറാണ്. ഈ മുഴകൾ സമീപത്തുള്ള ഞരമ്പുകൾ, വാരിയെല്ലുകൾ എന്നിവയെ ആക്രമിക്കുകയും സന്ധിവാതത്തിന് സമാനമായ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു.

പുകവലിക്കാത്ത മുതിർന്നവരിൽ ആരംഭിക്കുന്ന ശ്വാസതടസ്സം അല്ലെങ്കിൽ ആസ്ത്മ വഷളാകുന്നു

ശബ്ദത്തിലെ വ്യത്യാസമാണ് മറ്റൊരു ലക്ഷണം. ഇത് ശ്വാസതടസ്സം അല്ലെങ്കിൽ സംസാരം പരുക്കനാക്കാൻ കാരണമാകുന്നു. തൊണ്ടയിൽ നീർവീക്കം, പലപ്പോഴും വിഴുങ്ങാൻ ബുദ്ധിമുട്ടോ ചെവി വേദനയോ ഉണ്ടാകുമെന്നതിനാൽ ഇത് ലാറിഞ്ചിറ്റിസിൽ നിന്ന് വ്യത്യസ്തമാണ്. പരുക്കൻ ശബ്ദം, ശബ്ദ മാറ്റം എന്നിവ ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണമാണ്. പുകവലിക്കാത്ത മുതിർന്നവരിൽ ആരംഭിക്കുന്ന ശ്വാസതടസ്സം അല്ലെങ്കിൽ ആസ്ത്മ വഷളാകുന്നു. ഇതും ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണമാണ്.

ശ്വാസകോശ സംബന്ധമായ അണുബാധകള്‌ നിസാരമായി കാണരുത്

മുതിർന്നവരിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള്‌ നിസാരമായി കാണരുത്.

കഠിനമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, ഓക്കാനം, ആശയക്കുഴപ്പം

കഠിനമായ ദാഹം (പോളിഡിപ്സിയ), ഇടയ്ക്കിടെ മൂത്രമൊഴിക്കൽ (പോളിയൂറിയ), ഓക്കാനം, ആശയക്കുഴപ്പം എന്നിവ ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങളാകാം. ശ്വാസകോശത്തിലെ മുഴകൾ, പ്രത്യേകിച്ച് സ്ക്വാമസ് സെൽ തരങ്ങൾ, പാരാതൈറോയ്ഡ് ഹോർമോണുമായി ബന്ധപ്പെട്ട പ്രോട്ടീൻ സ്രവിക്കുകയും രക്തത്തിലെ കാൽസ്യം വർദ്ധിപ്പിക്കുകയും ശരീരത്തെ നിർജ്ജലീകരണം ചെയ്യുകയും ചെയ്യുന്നു.

3-4 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന തുടർച്ചയായ ചുമ

3-4 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന തുടർച്ചയായ ചുമ (പ്രത്യേകിച്ച് പുകവലിക്കാത്ത മുതിർന്നവരിൽ), വഷളാകുന്ന അല്ലെങ്കിൽ രക്തം കലർന്ന കഫം ഉത്പാദിപ്പിക്കുന്ന ചുമ‌യാണ് ‌മറ്റൊരു ലക്ഷണം.

ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാവിനെ രണ്ട് ദിവസം കൊണ്ട് ഡിസ്ചാർജ് ,ആശുപത്രിക്ക് പുറത്തു വന്ന രോ​ഗി ബസ് ടെർമിനലിനു മുന്നിൽ കുഴഞ്ഞുവീണു

കൊച്ചി: കളമശ്ശേരി ​മെഡിക്കൽ കോളജ് ആശുപത്രിയിൽ ​ചികിത്സ വീഴ്ചയെന്ന് ആരോപണം. ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാവിനെ രണ്ട് ദിവസം കൊണ്ട് ഡിസ്ചാർജ് ചെയ്തു. ഡിസ്ചാർജ് ആയി ആശുപത്രിക്ക് പുറത്തു വന്ന രോ​ഗി സമീപത്തെ ബസ് ടെർമിനലിനു മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് രോഗിയെ വീണ്ടും മെഡിക്കൽ കോളജിലെത്തിച്ചത്.

മണിക്കൂറുകൾക്ക് ശേഷം രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം സ്വദേശി അനീഷ് (51) ആണ് കുഴഞ്ഞുവീണത്. ഇദ്ദേഹത്തിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രിയാണ് തലയ്ക്കും മുഖത്തും ഗുരുതരമായി മുറിവേറ്റ നിലയിൽ അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനീഷിനെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. അനീഷിനെ ചിലർ സംഘം ചേർന്നു മർദിക്കുകയായിരുന്നുവെന്നാണ് ആശുപത്രി രേഖകളിലുള്ളത്. തലയോട്ടിയിൽ ഏഴ് സെന്റിമീറ്റർ നീളത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. എട്ട് തുന്നിക്കെട്ടൽ ഉണ്ട്. ഇടതുകണ്ണിനു താഴെ കവിളിൽ വലിപ്പമുള്ള മുറിവുണ്ട്. മൂക്കിന്റെ ഇരുവശങ്ങളിലെയും അസ്ഥികൾക്കു പൊട്ടലുണ്ട്. കൂടാതെ മുഖത്തെ കവിൾ അസ്ഥിക്കു പൊട്ടലുണ്ട്. തലച്ചോറിനു നേരിയ തോതിലുള്ള ചുരുക്കം ഉള്ളതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഇത്രയും ഗുരുതരമായി പരുക്കുള്ള രോഗിയെ രണ്ട് ദിവസം കഴിഞ്ഞ് ഇഎൻടി ഡോക്ടറെ കാണണമെന്ന് അറിയിച്ചു പറഞ്ഞുവിടുകയായിരുന്നു. ആശുപത്രിയിൽ നിന്നിറങ്ങിയ അനീഷ് 100 മീറ്റർ അകലെയെത്തിയപ്പോഴേക്കും റോഡരികിൽ കുഴഞ്ഞുവീണു. കൗൺസിലർ അൻസാർ തോരേത്തിന്റെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും ചേർന്നാണ് അനീഷിനെ വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

also read:

മൂന്നാമൂഴത്തിനുള്ള ഏകമാർഗമായി സിപിഎം ബിജെപിയുമായി ഒന്നിക്കാൻ തീരുമാനിച്ചു,ഡീൽ യാഥാർത്ഥ്യമെന്ന് സച്ചിന്‍ പൈലറ്റ്

കൊച്ചി.മൂന്നാമൂഴത്തിനുള്ള ഏകമാർഗമായി സിപിഎം ബിജെപിയുമായി ഒന്നിക്കാൻ തീരുമാനിച്ചു,ഡീൽ യാഥാർത്ഥ്യമെന്ന് സച്ചിന്‍ പൈലറ്റ്. ബിജെപി – സിപിഐഎം ഡീൽ യാഥാർത്ഥ്യം, എൻഡിഎയുടെ സ്ഥാനാർത്ഥി പട്ടിക പരിശോധിച്ചാൽ വ്യക്തമാകും

യുഡിഎഫിനെ പരാജയപ്പെടുത്താനാണ് നീക്കം. പത്തു വർഷത്തെ ഭരണത്തിൽ ജനം മാറി ചിന്തിച്ചു. ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം ദേശീയ തലത്തിലെ ഐക്യം. സംസ്ഥാനങ്ങളിൽ സ്ഥിതി വ്യത്യസ്തം. പ്രധാനമന്ത്രി മുഖ്യമന്ത്രിയും തമ്മിൽ ധാരണ. ഇതിന് സമാനമായ നടപടികൾ നേരിട്ട ഏത് സി.പി.എം നേതാവാണുള്ളത്? എന്നാൽ, എസ്.എന്‍സി ലാവലിന്‍ കേസ് സുപ്രിംകോടതി 31 തവണ മാറ്റിവച്ചത് എന്താണ്. ഇത് കേന്ദ്രവും മുഖ്യമന്ത്രിയും തമ്മിലുള്ള ഒത്തുകളിയുടെ തെളിവല്ലേ

also read:

മുഖ്യമന്ത്രിയാകാൻ യോഗ്യരായ നിരവധിപേർ കോണ്‍ഗ്രസില്‍ ഉണ്ട്. . എൽഎമാരിൽ നിന്ന് അഭിപ്രായം തേടിയാകും തീരുമാനം

ലക്ഷ്യം 100 ലധികം സീറ്റ്. സീൽ വിവാദം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തൃപ്തികരമല്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാസ്ഥാപനമാണ്. പക്ഷപാതം ഇല്ലാതെയാണ് പെരുമാറേണ്ടത്.

‘ഉദയനിധിക്കായി കനിമൊഴിയെ ഒതുക്കുന്നു’, കനിമൊഴിയെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു; സ്റ്റാലിൻ്റെ തീരുമാനം എന്താകും?

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കനിമൊഴി എം പി മത്സരിക്കണമെന്ന ആവശ്യം ഡി എം കെയിൽ ശക്തമാകുന്നു. കനിമൊഴിക്കായി ഡി എം കെയിലെ ഒരു വിഭാഗം സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

Also Read: അപരരിൽ മുന്നിൽ അൻവർ , വോട്ടിംഗ് മെഷീനിലെ പേരുകളിൽ പിന്നിൽ

കനിമൊഴി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും തെക്കൻ തമിഴ്‌നാട്ടിൽ പാർട്ടിക്ക് വലിയ നേട്ടമുണ്ടാക്കുമെന്നാണ് ഇവരുടെ വാദം. ഓൾ ഇന്ത്യ കാത്തലിക് യൂണിയനും ഈ ആവശ്യവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്ത് നൽകിയിട്ടുണ്ട്. നിലവിൽ തൂത്തുക്കുടിയിൽ നിന്നുള്ള ലോക്സഭാ അംഗമായ കനിമൊഴിക്ക് ഡി എം കെ ആസ്ഥാനത്ത് അടുത്തിടെ സ്റ്റാലിൻ പ്രത്യേക ഓഫീസ് അനുവദിച്ചിരുന്നു. പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാരിൽ ആസ്ഥാനത്ത് സ്വന്തമായി മുറിയുള്ള ഏക നേതാവും കനിമൊഴിയാണ്.

ഉദയനിധിക്കായി കനിമൊഴിയെ ഒതുക്കുന്നു?

അതേസമയം, ഉദയനിധി സ്റ്റാലിനായി കനിമൊഴിയെ പാർട്ടിയിൽ ഒതുക്കുകയാണെന്ന ആരോപണവും ശക്തമാണ്. ഇക്കാര്യം പരസ്യമായി പറഞ്ഞ് നാം തമിഴർ കക്ഷി നേതാവ് സീമാൻ രംഗത്തെത്തിയിട്ടുണ്ട്. കനിമൊഴി സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടാകണമെന്നും അവരെ തടയാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡി എം കെയുടെ ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകീട്ട് ആറിന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കനിമൊഴിയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പട്ടിക പുറത്തുവരുന്നതോടെ വ്യക്തതയുണ്ടാകും. ഏപ്രിൽ രണ്ടിന് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനാണ് എം കെ സ്റ്റാലിൻ ലക്ഷ്യമിടുന്നത്. ആദ്യയോഗത്തിന് കരുണാനിധിയുടെ ജന്മസ്ഥലം ആയ തിരുവാരൂരാണ് പ്രധാനമായും പരിഗണനയിലുള്ളത്.

അപരരിൽ മുന്നിൽ അൻവർ , വോട്ടിംഗ് മെഷീനിലെ പേരുകളിൽ പിന്നിൽ

മലപ്പുറം. അപരരിൽ മുന്നിൽ അൻവർ. വോട്ടിംഗ് മെഷീനിലെ പേരുകളിൽ പിന്നിൽ. ഹൈക്കോടതിയെ സമീപിക്കാൻ പി.വി.അൻവർ

ബേപ്പൂരിൽ UDF സ്വതന്ത്രനായ അൻവറിൻ്റെ പേര് വോട്ടിംഗ് മെഷീനിൽ ആറാമത്. മണ്ഡലത്തിൽ അൻവറിന് 4 അപരന്മാർ. അതിൽ 3 പേരുകളും മെഷീനിൽ പി.വി.അൻവറിന് മുകളിൽ. UDF സ്വതന്ത്രൻ, 2 തവണ MLA എന്ന് കാണിച്ച് പേര് മുകളിലേക്ക് മാറ്റാൻ അപേക്ഷ നൽകിയിരുന്നു

അത് അനുവദിക്കാതിരുന്നത് മനപൂർവമെന്ന് ആരോപണം

ALSO READ: