ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാവിനെ രണ്ട് ദിവസം കൊണ്ട് ഡിസ്ചാർജ് ,ആശുപത്രിക്ക് പുറത്തു വന്ന രോ​ഗി ബസ് ടെർമിനലിനു മുന്നിൽ കുഴഞ്ഞുവീണു

കൊച്ചി: കളമശ്ശേരി ​മെഡിക്കൽ കോളജ് ആശുപത്രിയിൽ ​ചികിത്സ വീഴ്ചയെന്ന് ആരോപണം. ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാവിനെ രണ്ട് ദിവസം കൊണ്ട് ഡിസ്ചാർജ് ചെയ്തു. ഡിസ്ചാർജ് ആയി ആശുപത്രിക്ക് പുറത്തു വന്ന രോ​ഗി സമീപത്തെ ബസ് ടെർമിനലിനു മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് രോഗിയെ വീണ്ടും മെഡിക്കൽ കോളജിലെത്തിച്ചത്. മണിക്കൂറുകൾക്ക് ശേഷം രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം സ്വദേശി അനീഷ് (51) ആണ് കുഴഞ്ഞുവീണത്. ഇദ്ദേഹത്തിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. ബുധനാഴ്ച … Continue reading ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാവിനെ രണ്ട് ദിവസം കൊണ്ട് ഡിസ്ചാർജ് ,ആശുപത്രിക്ക് പുറത്തു വന്ന രോ​ഗി ബസ് ടെർമിനലിനു മുന്നിൽ കുഴഞ്ഞുവീണു