Home Blog Page 1357

ഫ്ലിപ്കാർട്ടിനെ കബളിപ്പിച്ച് മൊബൈൽ ഫോണുകൾ തട്ടിയെടുത്തു, നാല് ഡെലിവറി ഹബ് ഇൻചാർജുമാർക്കെതിരെ കേസ്

കൊച്ചി.ഫ്ലിപ്കാർട്ടിനെ കബളിപ്പിച്ച് മൊബൈൽ ഫോണുകൾ തട്ടിയെടുത്തു. നാല് ഡെലിവറി ഹബ് ഇൻചാർജുമാർക്കെതിരെ കേസ്. 1.61 കോടി രൂപയുടെ 332 മൊബൈൽ ഫോണുകളാണ് ഇവർ കൈക്കലാക്കിയത്. എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. ഒന്നിലധികം മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് വ്യാജ വിലാസങ്ങൾ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഡെലിവറി ഹബ്ബിലേക്ക് എത്തുന്ന ഫോണുകൾ നഷ്ടപ്പെട്ടു എന്ന് രേഖകളിൽ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്

നെടുമ്പാശേരി അവയവ കടത്ത്,മുഖ്യപ്രതി എറണാകുളം സ്വദേശി മധു NIA കസ്റ്റഡിയിൽ

കൊച്ചി.നെടുമ്പാശേരി അവയവ കടത്ത്,മുഖ്യപ്രതി എറണാകുളം സ്വദേശി മധു NIA കസ്റ്റഡിയിൽ.കേസിൽ ഒന്നാം പ്രതിയാണ് മധു. നെടുമ്പാശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് NIA കൈമാറുകയായിരുന്നു

വെള്ളിയാഴ്ചയാണ് മധു ഇറാനിൽ നിന്ന് കേരളത്തിൽ എത്തിയത്.ഇറാനിൽ നിന്ന് ഡിപ്പോർട്ട് ചെയ്തതാണ്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ മധുവിനെ NIA കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കേസിൽ NIA കുറ്റപത്രം സമർപ്പിച്ചിരുന്നു. സാബിത്ത് സജിത്ത് എന്നിവർ നേരത്തെ പിടിയിലായിരുന്നു

ആശങ്ക അവസാനിച്ചു…ക്രിസ്മസ് പരീക്ഷ 15ന് ആരംഭിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അര്‍ധവാര്‍ഷിക പരീക്ഷയിലുണ്ടായിരുന്ന ആശങ്ക അവസാനിച്ചു. പരീക്ഷ ഒറ്റഘട്ടമായി തന്നെ നടത്താനാണ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായത്.

ഡിസംബർ 15നാണ് പരീക്ഷ ആരംഭിക്കുക. 23 പരീക്ഷ പൂർത്തിയായി സ്കൂൾ അടക്കും. ജനുവരി അഞ്ചിനായിരിക്കും തുറക്കുക. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിനുനടക്കും.

നേരത്തെ, ക്രിസ്മസ് അവധിക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് നേരത്തെ ആലോചിച്ചിരുന്നെങ്കിലും വിദ്യാർഥികളുടെ മാനസിക സമ്മർദം കടക്കിലെടുത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ആശങ്ക ഒഴിവാക്കുകയായിരുന്നു. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

മേയർ ആര്യ രാജേന്ദ്രന്റെ രാഷ്ട്രീയ പ്രവർത്തനം ഇനി കോഴിക്കോട്ടേക്ക്…?

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ താമസവും രാഷ്ട്രീയ പ്രവർത്തനവും കോഴിക്കോട്ടേക്ക് മാറ്റാൻ ഒരുങ്ങുന്നു. കോഴിക്കോട് ബാലുശ്ശേരി എം.എൽ.എ സച്ചിൻദേവിന്റെ ജീവിതപങ്കാളിയായ ആര്യ തന്റെ താൽപര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സി.പി.എം നേതൃത്വത്തിന്റെ അനുമതി ലഭിച്ചാൽ കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചായിരിക്കും ആര്യയുടെ ഇനിയുള്ള രാഷ്ട്രീയ പ്രവർത്തനം.
സച്ചിൻദേവ് കോഴിക്കോട്ടും മേയറുടെ ഭാരിച്ച ചുമതലകളുള്ള ആര്യ കുഞ്ഞുമായി തിരുവനന്തപുരത്തുമായിരുന്നു താമസം. ഈ സാഹചര്യത്തിലാണു താമസവും രാഷ്ട്രീയപ്രവർത്തനവും കോഴിക്കോട്ടേക്കു മാറ്റാനുള്ള താൽപര്യം നേതൃത്വത്തെ അറിയിച്ചത്. മികച്ച മേയറാണ് ആര്യ എന്ന് സി.പി.എം അവകാശപ്പെട്ടിരുന്നെങ്കിലും വരുന്ന തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിട്ടില്ല.

2020-ൽ 21-ാം വയസ്സിൽ മേയർ സ്ഥാനമേറ്റ ആര്യ രാജേന്ദ്രൻ, 2022 സെപ്റ്റംബറിലാണ് എസ്.എഫ്.ഐയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിൻദേവിനെ വിവാഹം ചെയ്തത്. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു കുഞ്ഞുണ്ട്. സി.പി.എം ജില്ല കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ് ആര്യ രാജേന്ദ്രൻ.

ചെങ്കോട്ട സ്ഫോടനം, അൽ-ഫലാ യൂണിവേഴ്‌സിറ്റിയുടെ അംഗത്വം സസ്‌പെൻഡ് ചെയ്തു

ന്യൂഡെൽഹി. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റിസ് അൽ-ഫലാ യൂണിവേഴ്‌സിറ്റിയുടെ അംഗത്വം സസ്‌പെൻഡ് ചെയ്തു.സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ

ജമ്മു കശ്മീർ സ്വദേശിയായ പ്രൊഫസർ ആണ് അറസ്റ്റിലായത്
ഉത്തർപ്രദേശ് ഹാപ്പൂരിലെ ജിഎസ് മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഫാറൂഖിനെ ഡൽഹി പോലീസാണ് കസ്റ്റഡിയിലെടുത്തത്

നിലവിൽ ദുബായിൽ ഉണ്ടെന്ന് കരുതുന്ന മറ്റൊരു കാശ്മീരി ഡോക്ടർക്കെതിരെ ജമ്മു കശ്മീർ പോലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.ഇയാളുടെ സഹോദരൻ നേരത്തെ അറസ്റ്റിലായിരുന്നു

പഠനയാത്ര; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് MVD മുന്നറിയിപ്പ്

തിരുവനന്തപുരം. ടൂറിന് പുറപ്പെടുന്നതിന് മുൻപ് മാനേജ്‌മെന്റുകൾ RTO യെ അറിയിക്കണം.
ടൂർ തീയതി ഒരാഴ്ച മുൻപെങ്കിലും അറിയിക്കണം

MVD ബസുകൾ പരിശോധിച്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിർദേശങ്ങൾ നൽകും.പരിശോധിക്കാത്ത ബസ്സിന് അപകടം സംഭവിച്ചാൽ ഉത്തരവാദിത്തം പ്രിൻസിപ്പലിന് . പല ടൂർ ബസ്സുകളിൽ എമർജൻസി എക്സിറ്റ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനവുമില്ല

ഡ്രൈവർമാരുടെയും അശ്രദ്ധമായ പെരുമാറ്റം അപകടങ്ങൾ വർദ്ധിപ്പിക്കുന്നതായി എം വി ഡി

സ്വർണവിലയിൽ ഇടിവ്

കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 70 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 11,720 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 560 രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്. 93,760 രൂപയായാണ് വില കുറഞ്ഞത്. അതേസമയം, ആഗോളവിപണികളിൽ സ്വർണവില ഉയരുകയാണ്. ഡോളർ ദുർബലമാവുന്നതാണ് ആഗോളവിപണിയിൽ സ്വർവില ഉയരുന്നതിന് ഇടയാക്കുന്നത്.

സ്പോട്ട് ഗോൾഡ് നിരക്കിൽ 0.4 ശതമാനത്തിന്റെ വർധനയുണ്ടായി. ഔൺസിന് 4,188.93 ഡോളറായാണ് വില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. 4,188.93 ഡോളറാണ് വില. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണ വിലയിൽ ഉച്ചയ്ക്ക് ശേഷവും വർധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 60 രൂപ കൂടി 11,790 രൂപയും പവന് 600 രൂപ കൂടി 94,320 രൂപയിലുമെത്തി.

ബുധനാഴ്ച പവന് 92,040 രൂപയുണ്ടായിരുന്ന സ്വർണവില വ്യാഴാഴ്ച രാവിലെ 1680 രൂപ വർധിച്ച് 93,720 രൂപയിലെത്തുകയായിരുന്നു. ഗ്രാമിന് 210 രൂപ വർധിച്ച് 11,715 രൂപയിലുമെത്തിയിരുന്നു.

സ്വകാര്യ തേയിലത്തോട്ടത്തിലെ കിണറ്റിൽ കടുവയുടെ ജഡം

നീലഗിരി കോത്തഗിരിയിൽ സോളൂർ മട്ടം സ്വകാര്യ തേയിലത്തോട്ടത്തിലെ കിണറ്റിൽ കടുവയുടെ ജഡം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. ഏകദേശം 20 അടി ആഴമുള്ള കിണറ്റിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. വന്യജീവികളെയോ വളർത്തുമൃഗങ്ങളെയോ ഓടിക്കുന്നതിനിടയിൽ കിണറ്റിൽ വീണതാകാനാണ് സാധ്യതയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.


വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ജഡം കിണറ്റിൽനിന്ന് പുറത്തെടുത്തു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകു. സംഭവത്തെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും…. പത്രിക സമർപ്പണവും ഇന്ന്‌ മുതൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കും.
2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരം നൽകിയത്. അനർഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ളവയിൽ ഭേദഗതി വരുത്തുന്നതിനും അപേക്ഷിക്കാനും അവസരം നൽകിയിരുന്നു. ഇതിനുശേഷമുള്ള സപ്ലിമെന്ററി പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്നു മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്നു മണി വരെ പത്രിക നല്‍കാവുന്നതാണ്. പത്രിക നല്‍കാന്‍ ഞായറാഴ്ച ഒഴികെ ഏഴു ദിവസമാണ് ലഭിക്കുക. ഈ മാസം 21 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ ഡി എ വീണ്ടും അധികാരത്തിലേക്ക്

പട്ന. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ ഡി എ വീണ്ടും അധികാരത്തിലേക്ക്. ലീഡിൽ കേവല ഭൂരിപക്ഷം മറികടക്കാൻ മുന്നണിക്ക് സാധിച്ചു. 157സീറ്റുകളിലാണ് മുന്നണി ലീഡ് ചെയ്യുന്നത്. ബി ജെ പിയാണ് നിലവിൽ ഏറ്റവും വലിയ ഒറ്റകക്ഷി. ഇന്ത്യ സഖ്യം 73 സീറ്റിൽ മാത്രം ലീഡ് ചെയ്യുന്നു. 105 സീറ്റിൽ മത്സരിച്ച ബി ജെ പി 77 ഓളം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

അതേസമയം ബിഹാറിൽ ശക്തമായ തിരിച്ചുവരവാണ് ജെ ഡി യു കാഴ്ചവെച്ചിരിക്കുന്നത്. 101 സീറ്റിലാണ് ഇക്കുറി പാർട്ടി മത്സരിച്ചത്. 74 ഓളം സീറ്റുകളിലാണ് ജെ ഡി യു ലീഡ്.

60 സീറ്റുകളിലാണ് ഇത്തവണ കോൺഗ്രസ് മത്സരിച്ചത്. എന്നാൽ 10 ൽ താഴെ സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് ചെയ്യാൻ സാധിച്ചത്. അതേസമയം സീറ്റുകളുടെ എണ്ണത്തിൽ ബി ജെ പിക്ക് തൊട്ട് പിന്നിലെത്താൻ ആർ ജെ ഡിക്ക് കഴിയുന്നുണ്ട്. ബി ജെ പിയേക്കാൾ അഞ്ചോ ആറോ സീറ്റുകൾ പുറകിൽ മാത്രമാണ് ആർ ജെ ഡി.