ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി അസിസ്റ്റന്റ്പ്രൊഫസര്‍ നിയമനം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി- കണ്ണൂരിന് കീഴിലുള്ള കോസ്റ്റിയൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈനിംഗ്/ ഗാര്‍മെന്റ് ടെക്‌നോളജി/ ഡിസൈനിംഗ് മേഖലയില്‍ ബിരുദാനന്ദര ബിരുദം, യുജിസി നെറ്റ്, അദ്ധ്യാപന പരിചയം എന്നിവയാണ് യോഗ്യത. രേഖകള്‍ സഹിതം ആഗസ്റ്റ് 20 ന് വൈകിട്ട് അഞ്ച് മണിക്കകം തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷിക്കാം. വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി. ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍-7. ഫോണ്‍: 0497 2835390

Advertisement