നാല് ദിവസം കൊണ്ട് എട്ട് കോടിക്ക് മുകളിൽ ; ലൂസിഫറിനെ കടത്തിവെട്ടി ഭീഷ്മപർവ്വം

നീണ്ട ഇടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിച്ച്‌ മമ്മൂട്ടിയുടെ ഭീഷ്മപർവ്വം.

അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ആദ്യ നാല് ദിവസം കൊണ്ട് എട്ട് കോടിക്ക് മുകളിൽ ഡിസ്ട്രിബ്യൂട്ടർ ഷെയർ നേടിയതയായി തിയറ്റർ സംഘടന ഫിയോക് പ്രസിഡന്റ് വിജയകുമാർ അറിയിച്ചു.

23 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ ചിത്രം ആദ്യ നാല് ദിവസത്തിനകം നേടിയെന്നാണ് റിപ്പോർട്ടുകൾ. 22.05 കോടിയായിരുന്നു ലൂസിഫറിന്റെ പുറത്തുവന്ന കളക്ഷൻ. നിലവിൽ വീക്കെൻഡ് കളക്ഷനിൽ ഒന്നാമത് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ആണ്. ലൂസിഫറിനെ പിന്നിലാക്കിയാണ് ഭീഷ്മപർവത്തിന്റെ നേട്ടം.

406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തിൽ ഭീഷ്മപർവത്തിന് ഉണ്ടായിരുന്നത്. മലയാളത്തിലെ ടോപ് ത്രീ ബോക്സ് ഓഫീസ് ഓപ്പണിംഗ് ആയിരുന്നു ഭീഷ്മയുടേത്. ഒടിയൻ 7.10 കോടി നേടി ഒന്നാമതും മരക്കാർ 6.27 കോടി നേടി രണ്ടാമതും ടോപ് ഗ്രോസ് കളക്ഷനിൽ മുന്നിൽ നിൽക്കുമ്പോൾ മൂന്നാമത് ഭീഷ്മയുടെ കളക്ഷനാണ്.

Advertisement