പ്രചാരണത്തിന് കാശില്ല; ഫണ്ടിനായി കൂപ്പൺ അടിച്ച് പിരിവ് നടത്താൻ കെപിസിസി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിനായി ജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്താൻ കെപിസിസി തീരുമാനം. കൂപ്പൺ അടിച്ച് പ്രാദേശിക അടിസ്ഥാനത്തിലാകും പിരിവ് നടത്തുക. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം. പ്രചാരണത്തിന് പോകുന്ന പ്രവർത്തകർക്ക് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലെന്ന് വിഡി സതീശൻ പറഞ്ഞു.

എഐസിസിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചതോടെ ദേശീയതലത്തിൽ നിന്നും ഫണ്ട് ലഭിക്കില്ല. സ്വന്തം നിലയ്ക്ക് പണം കണ്ടെത്താനാണ് പിസിസികൾക്ക് എഐസിസി നൽകിയ നിർദേശം. ഇതിന് പിന്നാലെ ചേർന്ന കെപിസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി യോഗത്തിലാണ് കൂപ്പൺ അടിച്ച് പണപ്പിരിവ് നടത്താൻ തീരുമാനമായത്.

സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല, വിഡി സതീശൻ, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Advertisement