നിന്നെ കിനാവ് കാണും കണ്ണിലാകെ…. ‘ആടുജീവിതം’ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി

പൃത്ഥിരാജ്-ബ്ലെസ്സി കൂട്ടുകെട്ടിലെത്തുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. നിന്നെ കിനാവ് കാണും കണ്ണിലാകെ…. എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ടൈറ്റില്‍ ഓമനേ… എന്നാണ്. ചിന്മയിയും വിജയ് യേശുദാസും രക്ഷിത സുരേഷും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എആര്‍ റഹ്മാനാണ്. മാര്‍ച്ച് 28-നാണ് ‘ആടുജീവിതം’ തീയറ്ററുകളിലെത്തുന്നത്.

Advertisement